മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി.

മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി.മഴക്കാലം എല്ലാ രീതിയിലും വീടിനും വീട്ടുകാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്.

ഈച്ചയും, കൊതുകും, ഒച്ചുമെല്ലാം വീട്ടിനകത്തേക്ക് പ്രവേശിച്ച് തുടങ്ങുന്നതോടെ വീടിനകം വൃത്തികേട് ആകാനും, അസുഖങ്ങൾ പടർന്ന് പിടിക്കാനും തുടങ്ങും.

പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒച്ചു പോലുള്ള ജീവികൾ വീട്ടിനകത്തേക്ക് കയറി കൂടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകണാം .

ചില ഒച്ചുകൾ വിഷമുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. അവ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായേക്കാം.

വീടിനകത്ത് മാത്രമല്ല ഗാർഡനിലും, ടെറസിലും വളർത്തിയ ചെടികളും പച്ചക്കറികളും നശിപ്പിക്കുന്നതിലും ഒച്ചുകൾ കാരണക്കാരാകാറുണ്ട്.

മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കാം.

മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി പരീക്ഷിക്കാവുന്ന കാര്യങ്ങൾ.

അടുക്കളയിൽ ഉപയോഗിക്കുന്ന ഉപ്പ്, പുതിനയില, മുട്ടത്തോട് എന്നിവയെല്ലാം ഒച്ചിനെ വീട്ടിൽ നിന്നും തുരത്താനായി ഉപയോഗപ്പെടുത്താവുന്ന വസ്തുക്കളാണ്.

ഇതിൽ ഏറ്റവും പ്രായോഗികവും എന്നാൽ വളരെ എളുപ്പത്തിൽ നടപ്പിലാക്കാവുന്നതുമായ ഒന്നാണ് ഉപ്പ് ഉപയോഗിക്കുന്നത് രീതി.

വീടിനകത്ത് ഒച്ചിനെ കാണുകയാണെങ്കിൽ ഉടൻ തന്നെ അതിന് മുകളിൽ കുറച്ച് ഉപ്പ് വിതറി നൽകുക. ഇത് അവയ്ക്ക് മുന്നോട്ട് ഇഴഞ്ഞ് നീങ്ങാൻ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കും.

കാരണം നിരപ്പായി കിടക്കുന്ന ഭാഗങ്ങളിലൂടെ മാത്രമേ ഒച്ചുക്കൾക്ക് സഞ്ചരിക്കാനായി സാധിക്കുകയുള്ളൂ.

ഇതേ മാർഗം തന്നെ വീടിന് പുറത്തും പരീക്ഷിക്കാവുന്നതാണ് ഒച്ചു ശല്യം കൂടുതലായുള്ള ഭാഗങ്ങളിൽ മണ്ണിൽ ഉപ്പ് കലർത്തി ഇടാവുന്നതാണ്.

പച്ചക്കറി, ചെടികൾ എന്നിവയെ ബാധിക്കുന്ന ഒച്ചുകളുടെ ഒഴിവാക്കാനായി ചെടികൾക്ക് ചുറ്റും മുട്ടത്തോട് വിതറി നൽകാവുന്നതാണ്.

ഇത് ചെടിയുടെ കായ്ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും എന്ന് മാത്രമല്ല അത്തരം ഭാഗങ്ങളിലൂടെ ഒച്ചുകൾക്ക് ഇഴഞ്ഞ് നീങ്ങാനും സാധിക്കില്ല.

അടുക്കളയിൽ ഉപയോഗപ്പെടുത്തുന്ന പുതിനയില, ഒച്ചു ശല്യം ഒഴിവാക്കാനായി ഉപയോഗപ്പെടുത്താവുന്ന മറ്റൊരു മാർഗമാണ് .

ഇവയുടെ രൂക്ഷഗന്ധം ഒച്ചിനെ പ്രതിരോധിച്ച് നിർത്താനായി സാധിക്കും. പ്രധാനമായും വീടിന് അകത്തുള്ള ഒച്ചു ശല്യം ഒഴിവാക്കാനാണ് ഈ ഒരു രീതി ഉപയോഗപ്പെടുത്താൻ സാധിക്കുക എങ്കിലും അടുക്കളയോട് ചേർന്ന് വരുന്ന വരാന്ത, വർക്കേരിയ പോലുള്ള ഭാഗങ്ങളിലും ഈയൊരു രീതി തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്.

പുതിനയില എടുത്ത് വിതറി നൽകുക മാത്രമാണ് ഈ ഒരു രീതിയിൽ ചെയ്യേണ്ടി വരുന്നുള്ളൂ.

വീടിന് പുറത്തെ ഒച്ചു ശല്യം ഒഴിവാക്കാൻ.

തൊടിയിലും പറമ്പിലും ആദ്യം കണ്ടു തുടങ്ങുന്ന ഒച്ചുകൾ പിന്നീട് വീട്ടിനകത്തേക്ക് എത്തുന്നത് ഒഴിവാക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

അതിനായി തൊടിയിലെ മണ്ണ് ഇളക്കി ഇടുന്ന രീതി പരീക്ഷിക്കാവുന്നതാണ്. മഴക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ തൊടിയിലെ മണ്ണ് ഇളക്കി ഇടാനായി ശ്രദ്ധിക്കുക.

കാരണം ഇളക്കിയിട്ട മണ്ണിലൂടെ ഒച്ചുകൾക്ക് സഞ്ചരിക്കാനായി സാധിക്കുകയില്ല.

കൂടുതലായും ഈർപ്പം കെട്ടി നിൽക്കുന്ന ഭാഗങ്ങളിലെ മണ്ണിലാണ് ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നത്. വൈകുന്നേരം ചെടി നനക്കുന്ന രീതി മാറ്റി അത് രാവിലെ നേരത്തേക്ക് ആക്കുന്നത് ഒരു പരിധിവരെ ഒച്ചുകളെ തുരത്താനായി ഗുണം ചെയ്യും. കാരണം രാത്രി സമയങ്ങളിൽ ആണ് ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നത്.

വൈകുന്നേരങ്ങളിൽ ചെടികൾക്ക് വെള്ളം ഒഴിച്ച് നൽകുമ്പോൾ മണ്ണിൽ ജലാംശം കൂടുതലായി കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ അവയ്ക്ക് എളുപ്പത്തിൽ സഞ്ചരിക്കാനായി സാധിക്കും. വീടിന് പുറത്ത് ഒച്ചുകളെ കണ്ട് തുടങ്ങുമ്പോൾ തന്നെ തുരത്തി വിടുകയാണെങ്കിൽ വീടിന് അകത്തേക്ക് ഉള്ള അവയുടെ പ്രവേശനം ഒഴിവാക്കാനായി സാധിക്കും.

മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി ഇത്തരം കാര്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.