വീട്ടിലെ കിണർ വെള്ളം പരിശുദ്ധമായി നിർത്താൻ ചില പൊടിക്കൈകൾ

വീട്ടിലേക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച വാട്ടർ പ്യൂരിഫയേഴ്‌സ് ഏത്???

ഇന്നത്തെ കാലത്ത് സ്വാഭാവിക ജലസ്രോതസായ കിണറും മറ്റും ഉപയോഗിച്ചാൽ തന്നെ ചുറ്റുമുള്ള പല  രീതിയിലുള്ള മലിനീകരണങ്ങളും രാസവസ്തുക്കളും ഇതിലേക്ക് കയറാൻ സാധ്യതയുണ്ട്. അതിനാൽതന്നെ കിണർ വെള്ളത്തിൻറെ ശുദ്ധീകരണവും വും ട്രീറ്റ്മെൻറ് അത്യധികം ശ്രദ്ധയോടെ കാണേണ്ട കാലമാണിത് ഇത്.

ചെറിയ അശുദ്ധികൾ കയറിക്കൂടിയ കിണർവെള്ളം വൃത്തിയാക്കാൻ ഏറ്റവും നല്ല വഴി വാട്ടർ ഫിൽറ്റർ തന്നെയാണ്. ഇതുപോലെതന്നെ സ്ഥിരമായി വരുന്ന മറ്റൊരു പരാതിയാണ് വെള്ളത്തിനു അമിതമായ കാഠിന്യം എന്നുള്ളത്.

എന്നാൽ രോഗം അറിഞ്ഞു  ചികിസിചിട്ടെ കാര്യമുള്ളൂ എന്ന് പറയുന്നത് പോലെ തന്നെയാണ് വാട്ടർ ഫിൽറ്റൻറെ കാര്യവും. 

1. വെള്ളത്തിന്റെ കാഠിന്യം.

നിങ്ങളുടെ പ്രശ്നം  വെള്ളത്തിന് കാഠിന്യം കൂടുതൽ എന്നതാണ് എങ്കിൽ അതിന് സാധാരണ ഒരു വാട്ടർ പ്യൂരിഫയർ പോരാതെ വരും. അതിന് വാട്ടർ സോഫ്റ്റ്‌നെർ ഫിൽറ്റർ ആണ് വേണ്ടത്. 

വെള്ളത്തിലുള്ള മഗ്നീഷ്യത്തിൻറെയും കാൽസ്യത്തിൻറെയും അളവ് കൂടുതൽ ആയതുകൊണ്ടാണ് വെള്ളത്തിന് കാഠിന്യം ഉണ്ടാകുന്നത്. ഇതുകൊണ്ടുതന്നെയാണ് ആ വെള്ളം ഉപയോഗിച്ച് കഴുകുന്ന പാത്രങ്ങൾ പെട്ടെന്ന് കേടുപാട് ആകുന്നതും, സോപ്പ് പതയാതിരിക്കുന്നതും.

അതുപോലെ ഇങ്ങനെയുള്ള വെള്ളം ഉപയോഗിച്ച് നമ്മൾ കുളിക്കുമ്പോൾ നമ്മുടെ മുടി കൊഴിഞ്ഞു പോകുന്നതായി കാണുന്നു. 

ഇതിനായുള്ള വാട്ടർ ഫിൽറ്റർ ഒരു  വലിയ vessel ന്റെ അകത്താണ് വച്ചിരിക്കുക. കഠിന ജലത്തിലുള്ള  കാൽസ്യവും മഗ്നീഷ്യവും നിയന്ത്രിക്കാൻ വേണ്ടിയിട്ട് ഫിൽറ്ററിൽ ഒരു രസീൻ (resin) നിറച്ച് വെച്ചിരിക്കും.

രണ്ടാഴ്ച കൂടുമ്പോൾ  ഫിൽറ്ററിന് അകത്തുള്ള റെസിനിലേക്ക്  ഉപ്പു ലായനി ആഡ് ചെയ്തു റീ ജനറേറ്റ് ചെയ്തുകൊണ്ടിരിക്കണം. 

കൂടാതെ ഈ ഫിൽറ്റർ, കമ്പനി പറയുന്ന ഇടവേളകളിൽ  അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ കഴുകി കളയുവാൻ ബാക്ക് വാട്ടർ പ്രോസസിങ് മസ്റ്റയി ചെയ്യുകയും വേണം. എന്നാൽ മാത്രമേ വാട്ടർ സോഫ്റ്റ്‌വെയർ ഫിൽറ്റർ നല്ലരീതിയിൽ പ്രവർത്തിക്കുകയുള്ളൂ.

2. ഇ-കോളി ബാക്ടീരിയ തടയാൻ

 ഇതല്ല, ഇനി നിങ്ങളുടെ കിണറ്റിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തി എന്നാൽ തങ്ങളുടെ സെപ്റ്റിക് ടാങ്കിൽ നിന്നും വരുന്ന വെള്ളവും കിണറ്റിലെ വെള്ളവും തമ്മിൽ സമ്പർക്കം നടന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. 

ഇ- കോളി ബാക്ടീരിയ ഉള്ള വെള്ളം ആരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അതിനെ  പ്രതിരോധിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. 

UF, UV, RO  ടെക്നോളജികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാട്ടർ  പ്യൂരിഫയയെസ് ആണ് ഇ-കോളി ബാക്ടീരിയ നിയന്ത്രിക്കാൻ ഉപയോഗിക്കേണ്ടത്.

ഇത് വീടിൻറെ അകത്ത് ആണ്  സ്ഥാപിക്കേണ്ടത്. UF ടെക്നോളജി   ഒരു  മെംബ്രെയ്ൻ (membrane) അല്ലെങ്കിൽ ഒരു അരിപ്പ പോലെയാണ്  പ്രവർത്തിക്കുന്നത്. “അരിപ്പ” പോലെ പ്രവർത്തിപ്പിച്ച് ബാക്ടീരിയ വെള്ളത്തിൽ നിന്നും പുറന്തള്ളുന്നു. 

UV  ടെക്നോളജി  എന്നത് വെള്ളത്തിൽ നിന്നും വരുന്ന ബാക്ടീരിയ UV റെയ്സ് ഉപയോഗിച്ച് ഉന്മൂലനം ചെയ്ത് വെള്ളത്തെ പ്യൂരിഫൈ ചെയ്യുക എന്നതാണ്.

RO ടെക്നോളജിയും UF ടെക്നോളജി ചെയ്യുന്നതുപോലെ തന്നെ ഒരു  മെംബ്രെയ്ൻ (membrane) അല്ലെങ്കിൽ ഒരു അരിപ്പ പോലെ പ്രവർത്തിച്ച ബാക്ടീരിയയെ ജലത്തിൽ നിന്നും അരിച്ചു മാറ്റുകയും, വെള്ളത്തിൻറെ ടിഡിഎസ് maintain ചെയ്യുകയും ചെയ്യുന്നു.  ജലത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ  അളവുകളെയാണ് ടിഡിഎസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരിയായ ടിഡിഎസ്  കണ്ടൻറ് ഉള്ള വെള്ളം ആരോഗ്യത്തിന് വളരെ  ആവശ്യമാണ്. അതുകൊണ്ടുതന്നെ RO ടെക്നോളജി ഉള്ള വാട്ടർ പ്യൂരിഫയർ ആണ് ഏറ്റവും നല്ലത്. എന്നാൽ RO ടെക്നോളജി ഉള്ള വാട്ടർ പ്യൂരിഫയറിന് വില കുറച്ച് കൂടുതലായിരിക്കും. ഇന്ന് മാർക്കറ്റിൽ  UV-UFടെക്നോളജി ഉള്ള വാട്ടർ പ്യൂരിഫയർ ലഭ്യമാണ്. 

ഇതിന് ഏകദേശം ₹ 8000 മുതൽ മേലെയാണ് വില. മൂന്ന് ടെക്നോളജിയും ഉള്ള  അതായത് UV-UF-RO  ടെക്നോളജി ഉള്ള വാട്ടർ പ്യൂരിഫയർ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇതിൻറെ വില ഏകദേശം 11000 രൂപക്ക് മുകളിലും.