കുട്ടികളെ പഠിപ്പിക്കാം വൈദ്യുതി സുരക്ഷ പാഠങ്ങൾ

വൈദ്യുതി സുരക്ഷ – അറിഞ്ഞിരിക്കേണ്ടതും ചിന്തിക്കേണ്ടതുമായ ഒന്നുതന്നെയാണ്, പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ. കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട വൈദ്യുതിയുമായി ബന്ധപ്പെട്ട ചില സുരക്ഷാ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാം .

കുട്ടികളെ വീട്ടിൽ നിയന്ത്രിച്ചു നിർത്തുക എന്നത് അല്പം തലവേദനയും ജോലിഭാരവും ഉള്ള ഒരു പ്രവർത്തി . ഓരോ സമയത്തും അവർ എന്താണ് ചെയ്യുകയെന്ന് അവർക്കും ആർക്കും നിശ്ചയം ഉണ്ടാവുകയില്ല. ചെറുപ്രായത്തിൽ എല്ലാറ്റിനോടുമുള്ള അതിയായ ആശ്ചര്യം തന്നെ ഇതിനുള്ള കാരണം.

എന്തെങ്കിലുമൊന്നന്ന് ചെയ്യരുതെന്നോ, ഒരു ഭാഗത്തേക്ക് പോകരുതെന്നോ നമ്മൾ പറഞ്ഞാൽ അവർ ആദ്യം ചെയ്യുന്ന കാര്യം അങ്ങോട്ട് എത്തിപ്പെടാൻ ശ്രമിക്കുകയും, ചെയ്യരുതെന്ന് പറഞ്ഞ കാര്യം തന്നെ ചെയ്യുകയുമാവും.

അതുകൊണ്ടുതന്നെ പലതരം കാര്യങ്ങളിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കി സംരക്ഷിച്ച് നിർത്തുന്നതിനായി കുറെയേറെ ചിന്തിക്കേണ്ടതും അറിയേണ്ടതുണ്ടതുമുണ്ട്. കുട്ടികൾക്ക് സുരക്ഷയുടെ പാഠങ്ങൾ പകർന്ന് നൽകാനായി വീട്ടിലെ മുതിർന്ന വ്യക്തികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം.

ചെറിയ കുട്ടികളുള്ള വീടുകളിൽ വൈദ്യുതി സുരക്ഷയുടെ കാര്യത്തിൽ ഇരട്ടി ശ്രദ്ധ പതിയേണ്ടതുണ്ട് . യാതൊരു രീതിയിലും അലസമായി കൈകാര്യം ചെയ്യാൻ പാടില്ലാത്ത വൈദ്യുതിയുടെ സുരക്ഷാ പാഠങ്ങൾ മനസ്സിലാക്കാം.

നിങ്ങളുടെ വീടുകളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് പിന്നിലായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേബിളുകൾ മുതൽ തെരുവോരങ്ങളിൽ കാണപ്പെടുന്ന ഇലക്ട്രിക്കൽ അധിഷ്‌ഠിത മുന്നറിയിപ്പ് അടയാളങ്ങൾ വരെ കുട്ടികളെ പെട്ടെന്ന് ആകർഷിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ്.

അറിയാതെ ഇതിനടുത്തേക്ക് ചെന്ന് പെട്ട് സ്വയം പരിക്കേൽക്കാതിരിക്കണമെങ്കിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട ചില സുരക്ഷാ അടിസ്ഥാന കാര്യങ്ങൾ അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്ത് പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

അല്ലെങ്കിൽ സാഹസികരായ നിങ്ങളുടെ പിഞ്ചോമനകൾ ഗുരുതരമായ അപകടങ്ങൾ അഭിമുഖീകരിക്കാനുള്ള സാധ്യത കൂടും.

വളരെ ലളിതമായ ഈ കരുതലുകൾ നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്കൽ അപകടസാധ്യതകളിൽ നിന്ന് വീടിനെയും ചെറിയ കുട്ടികളെയും സുരക്ഷിതമാക്കും.

വൈദ്യുത സുരക്ഷ നുറുങ്ങുകളും പ്രതിരോധ നടപടികളും

കുട്ടികൾക്ക് ചൊല്ലി കൊടുക്കാം ഈ അറിവുകൾ

  • നിങ്ങളുടെ കുട്ടികളെ വൈദ്യുത അപകടങ്ങളിൽ നിന്ന് സുരക്ഷിതരാക്കാനായി ആദ്യം ചെയ്യേണ്ട മാർഗ്ഗം വൈദ്യുതി മൂലമുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ആവർത്തിച്ച് പറഞ്ഞ് അവരെ ബോധവത്കരിക്കുക എന്നതാണ്. വളരെ വിഢിത്തമായ ഒരു കാര്യമാണെന്ന് തോന്നാമെങ്കിലും, നിങ്ങൾ തന്നെ നിങ്ങളുടെ കുട്ടികളെ ഇത് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം. അവർക്ക് അത് മനസ്സിലാകുന്നില്ലെങ്കിലും, ഇഷ്ടപ്പെടുന്നില്ലെങ്കിലും ചെയിതെ തീരൂ. കാരണം സുരക്ഷക്കാണ് മുൻഗണന.
  • പവർ ഔട്ട്ലെറ്റിൽ ഒരിക്കലും മറ്റ് വസ്തുക്കൾ കുത്തി നോക്കരുത്
  • ടോസ്റ്ററുകൾ, ഓവനുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയിൽ നിന്ന് ലോഹ വസ്തുക്കൾ കഴിവതും അകറ്റി നിർത്താൻ ഓർമ്മിക്കുക.
  • പവർ ഔട്ട്ലെറ്റിൽ വിരലുകൾ ഇടരുത് എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അതിൻറെ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും ഷോക്ക് അടിക്കാനുള്ള സാധ്യതയുണ്ട്.
  • ഒരു ഇലക്ട്രിക്കൽ ഉപകരണം വൃത്തിയാക്കുന്നതിന് മുമ്പ് അതിൻറെ കേബിൾ അൺപ്ലഗ് ചെയ്യുക.
  • ഏതെങ്കിലും വൈദ്യുത ഉപകരണങ്ങളിൽ സ്പർശിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകളിൽ വെള്ളം ഇല്ലെന്ന് ഉറപ്പാക്കാം.
  • സോക്കറ്റോ അല്ലെങ്കിൽ പ്ലഗോ അതിനുള്ളിലെ വയറിങ്ങോ പുറത്തു എടുക്കരുത്.
  • ഒരു ഇലക്ട്രിക്കൽ കേബിൾ എവിടെയെങ്കിലും വിട്ടു കിടക്കുന്നത് കണ്ടാൽ ഉടൻതന്നെ അത് ഒരു മുതിർന്നയാളോട് പറയുക.
  • ഉപകരണം ഉപയോഗിച്ച് കഴിഞ്ഞാൽ പ്ലഗ് സോക്കറ്റുകൾ എപ്പോഴും സ്വിച്ച് ഓഫ് ചെയ്യുക.

വീടിനു പുറത്തെ വൈദ്യുതി സുരക്ഷ

വീടിനുള്ളിൽ ആണെങ്കിൽ പരമാവധി നിയന്ത്രണങ്ങൾ വച്ചുകൊണ്ട് ഇലക്ട്രിക്കൽ സംബന്ധമായ കാര്യങ്ങളെ കുട്ടികളിൽനിന്ന് ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയും. എന്നാൽ എല്ലായ്പ്പോഴും നിങ്ങളുടെ കുട്ടികളെ നിരീക്ഷിക്കുക സാധ്യമല്ല. പ്രത്യേകിച്ചും കുട്ടികൾ പുറത്തു പോയി കളിക്കുകയും മറ്റും ചെയ്യുന്ന വേളയിൽ ഓർമയിൽ വയ്ക്കാനായി കുട്ടികൾക്ക് ചില വൈദ്യുത സുരക്ഷാ ഉപദേശം നൽകുന്നത് നല്ലതാണ്. അപകട സാധ്യതകളെക്കുറിച്ച് അവർക്ക് സൂചന ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. പുറത്ത് പോകുമ്പോൾ നിങ്ങളുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട ഏറ്റവും സാധാരണമായ സുരക്ഷാ ഉപദേശങ്ങളെ പറ്റി നോക്കാം.

  • ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾക്ക് അരികിൽ നിന്ന് എപ്പോഴും മാറിനിൽക്കുക.
  • വൈദ്യുതി ലൈനുകൾക്ക് സമീപം പട്ടം പറത്തരുത്
  • മുന്നറിയിപ്പ് അടയാളങ്ങളുള്ള വലിയ, മെറ്റൽ ട്രാൻസ്ഫോർമർ ബോക്സുകളിൽ ഒരിക്കലും തൊടരുത്.
  • ലൈറ്റ് പോസ്റ്റുകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ കയറാനോ തൊടാനോ ശ്രമിക്കരുത്.
  • യാതൊരു വസ്തുക്കളും വൈദ്യുതി ലൈനിലേക്ക് എറിയരുത്
  • വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള മരങ്ങളിൽ ഒരിക്കലും തൊടുകയോ കയറുകയോ ചെയ്യരുത്.
  • ഔട്ട്ഡോർ സ്വിച്ച്ബോർഡുകൾ തുറക്കാൻ ശ്രമിക്കരുത്
  • പൊട്ടിവീണതോ ചാഞ്ഞുകിടക്കുന്നതോ ആയ വൈദ്യുതി ലൈനുകളിൽ നിന്ന് അകന്നുനിൽക്കുക.
  • വൈദ്യുത അപകടങ്ങളുടെ എല്ലാ മുന്നറിയിപ്പ് അടയാളങ്ങളും അനുസരിക്കുക.

നിങ്ങളുടെ വീടിനുള്ളിലെ വൈദ്യുത സുരക്ഷാ നുറുങ്ങുകൾ

A little baby is reaching for a plug socket at home not knowing the danger

നിങ്ങളുടെ കുട്ടികളെ ഇലക്ട്രിക്കൽ സുരക്ഷയെ പറ്റി പറഞ്ഞു കൊടുത്തത് കൊണ്ട് മാത്രമായില്ല. നിങ്ങളുടെ വീടിന് ചുറ്റുമുള്ള ഉപകരണങ്ങൾ, വയറിംഗ്, പ്ലഗ് സോക്കറ്റുകൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് പ്രധാന കാര്യമാണ്.

ഏത് സമയത്തും നിങ്ങളുടെ കുട്ടി നിങ്ങളുടെ വീടിന് ചുറ്റുമുള്ള നിരവധി വൈദ്യുത ഉപകരണങ്ങളുമായി ബന്ധപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഉപകരണങ്ങൾ സുരക്ഷിതമായിരിക്കേണ്ടതിന് മുൻഗണന നൽക്കണം.

നിങ്ങളുടെ വീട്ടുപകരണങ്ങളുടെയും ഇലക്ട്രിക്കൽ വയറിംഗിന്റെയും കാര്യത്തിൽ സുരക്ഷ ഉറപ്പാക്കാനായി ഈ നുറുങ്ങുകൾ ഓർമ്മിച്ചു വയ്ക്കാം .