വീടിന്റ അളവ് കളിൽ ആശയക്കുഴപ്പമുണ്ടോ?

കൃത്യമായ നിയമങ്ങളുടെയും വ്യവസ്ഥകളിലൂടെയും ആണ് ഒരു വീടിന്റെ നിർമ്മാണം പൂർത്തീകരിക്കേണ്ടത്. നിയമങ്ങൾ പോലെ ശക്തമാണ് ഓരോ നിയമങ്ങളിലും പ്രസ്താവിച്ചിരിക്കുന്ന അളവ് കളും. എന്നാൽ വീടുപണി ഈ ഈ ചെറിയ കേരളത്തിൽ മാത്രമല്ല ഉള്ളത്. അതുകൊണ്ടുതന്നെ അളക്കാനുപയോഗിക്കുന്ന അളവുകോലും പലപ്പോഴും വ്യത്യസ്തമായിരിക്കും. അളന്നു തെറ്റുകയും, തെറ്റിദ്ധരിക്കപ്പെടുകയും, പറ്റിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഇപ്പോൾ നമ്മൾ കാണാറുണ്ട്

ഒരു വീടിന് ആവശ്യമായ അളവ് എടുക്കുമ്പോൾ മറ്റൊരു അളവുകോൽ സമ്പ്രദായത്തിലേക്ക് മാറ്റുന്നത് എങ്ങനെ എന്നു നോക്കാം.

വളരെ നിസ്സാരമെന്നു തോന്നുമെങ്കിലും ചിലർക്കൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഒരു വീടിന്റ ചുറ്റളവ് , വിസ്തീർണം (പെരിമീറ്റർ & ഏരിയ )തുടങ്ങിയവ കണക്കാക്കുന്നത്.

പ്രധാനമായും രണ്ടു തരം സങ്കേതങ്ങൾ അഥവാ സിസ്റ്റങ്ങൾ ആണ് ഏതൊരു പ്രവർത്തിയുടെയും തോത് അളക്കാൻ ഉപയോഗിക്കുന്നത് . കുറച്ചു ഫിസിക്‌സും മാത്ത്സും ഈ കണക്കുകൾക്കു പിന്നിലുണ്ട് , എന്നാലും ലളിതമായി പറയാൻ ശ്രമിക്കാം.

MKS അളവ് സിസ്റ്റം

അല്ലെങ്കിൽ മെട്രിക് സിസ്റ്റം. ദൂരത്തെ മീറ്ററിലും തൂക്കത്തെ കിലോഗ്രാമിലും സമയത്തെ സെക്കന്റിലും അളക്കുന്ന സംവിധാനമാണിത് . ലോകവ്യാപകമായി സിസ്റ്റംസ് ഓഫ് ഇന്റർനാഷണൽ യൂനിറ്റിസ് അംഗീകരിച്ചിട്ടുള്ള സംവിധാനമാണിത്.

FPS സിസ്റ്റം

എന്നറിയപ്പെടുന്നു – ഫൂട്, പൗണ്ട് സെക്കന്റ് സിസ്റ്റം അഥവാ ഇമ്പേരിയൽ സിസ്റ്റം.ദൂരത്തെ ഫീറ്റിലും തൂക്കത്തെ പൗണ്ടിലും സമയത്തെ സെക്കന്റിലും അളക്കുന്ന സംവിധാനമാണിത് .

ഈ രണ്ടു സിസ്റ്റത്തിലും ദൂരമളക്കാൻ ഉപയോഗിക്കുന്ന മീറ്ററിന്റെയും ഫൂടിന്റെയും വിഷയത്തിലേക്കു വരാം. നമ്മുടെ നാട്ടിലെ നിർമാണ മേഖലയിൽ ഈ രണ്ടു സിസ്റ്റങ്ങളെയും മിക്സ് ചെയ്തു ഉപയോഗിക്കുന്നതാണ് സാധാരണക്കാരുടെ ആശയക്കുഴപ്പത്തിന് പ്രധാന കാരണം.


ഉദാഹരണം , നമ്മുടെ മിക്ക ആർക്കിടെക്ടുകളും എൻജിനീയർമാരും നമ്മുടെ പ്ലാനുകൾ വരച്ചു തരുന്നത് മീറ്റർ , സെന്റീമീറ്റർ അല്ലെങ്കിൽ മില്ലിയ മീറ്ററിൽ ആയിരിക്കും , പക്ഷേ ബഹുഭൂരിഭാഗം കരാറുകാരും വർക്കുകൾ ചെയ്യുന്നത് സ്ക്യുയർ ഫീറ്റ് കണക്കിലും ആയിരിക്കും .

ഈ രണ്ടു അളവ് രീതികളെ പറ്റി അറിയില്ലെങ്കിൽ അവിടെ തുടങ്ങും നമ്മുടെ ആശങ്കകൾ , ആശയക്കുഴപ്പങ്ങൾ.
മീറ്റർ സ്ക്യുയർ , റണ്ണിങ് മീറ്റർ അതുപോലെ സ്‌ക്വയർ ഫീറ്റ് , റണ്ണിങ് ഫീറ്റ് എന്നിവ എന്താണ് എന്നും എങ്ങിനെയാണ് കണക്കാക്കുന്നത് എന്നും, ഒരു യൂണിറ്റിൽ നിന്നും മറ്റൊരു യൂണിറ്റിലേക്ക് ഇതിനെ കോൺവെർട് ചെയ്യുന്നതു എങ്ങിനെയാണ് എന്നും അറിഞ്ഞിരുന്നാൽ കാര്യങ്ങൾ ഏറെക്കുറെ എളുപ്പമാകും .

ഏരിയ അഥവാ വിസ്റ്റർണം കണക്കാക്കാനുള്ള സൂത്രവാക്യം ‘നീളം X വീതി’ എന്നാണ്

ഉദാഹരണമായി 4 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഒരു റൂമാണെങ്കിൽ ഏരിയ അഥവാ വിസ്തീർണം – 4X3 = 12 മീറ്റർ സ്ക്യുയർ ആയിരിക്കും , ഈ റൂമിൽ ഫ്ളോറിങ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആർക്കും 12 മീറ്റർ സ്ക്യുയർ ഫ്ളോറിങ് മെറ്റീരിയൽ വാങ്ങേണ്ടി വരും.

അതിനനുസരിച്ചു ലേബർചാർജുകളും നൽകേണ്ടി വരും. അതുപോലെ റൂമിന്റെ ചുറ്റോടു ചുറ്റും സ്കർട്ടിങ് വച്ച് പിടിപ്പിക്കാൻ റൂമിന്റെ ചുറ്റളവ് അറിയേണ്ടതുണ്ട് . റൂമിന്റെ നാല് വശങ്ങളുടെയും നീളം കൂട്ടിയാൽ കിട്ടുന്നതാണ് ചുറ്റളവും, ഇവിടെ 4 +4 +3 +3 = 14 റണ്ണിങ്മീറ്റർ. അതിനനുസരിച്ചുള്ള മെറ്റീരിയലും ലേബർ ചാർജുകളും കണക്കാക്കണം.
സ്ക്യുയർ മീറ്റർ , റണ്ണിങ് മീറ്റർ അളവുകൾ സാധാരണ നാട്ടിലെ കോൺട്രാക്ടർമാർ ഉപയോഗിക്കാറില്ല , പകരം സ്ക്യുയർ ഫീറ്റും റണ്ണിങ് ഫീറ്റുംആണ് ഉപയോഗിക്കാറ്.

ഉദാഹരണമായി 10 അടി (ഫീറ്റ്) നീളവും 12 അടി വീതിയും ഉള്ള ഒരു മുറിയുടെ ഏരിയ മേല്പറഞ്ഞപോലെ നീളവും വീതിയും ഗുണിച്ചാൽ 10X12 = 120 സ്ക്യുയർ ഫീറ്റ് അഥവാ ചതുരശ്ര അടി ആയിരിക്കും , ചുറ്റളവ് 10 +10 +12 +12 =44 റണ്ണിങ് ഫീറ്റ് ആയിരിക്കും.

മുൻപ് പറഞ്ഞ പോലെ പ്ലാൻ മീറ്ററിലും കോൺട്രാക്ടർ ഫീറ്റിലും കണക്കുകൾ നൽകിയാൽ എങ്ങിനെ നമ്മൾ ഒത്തു നോക്കും? അതിനു യൂണിറ്റ് കോൺവെർഷൻ ചെയ്യണം അതെങ്ങിനെ എന്ന് നോക്കാം .
നേരത്തെ പറഞ്ഞ പോലെ സ്ക്യുയർ മീറ്റർ കണക്കിലുള്ള ഏരിയ കണ്ട ശേഷം അതിനെ 10.76 കൊണ്ട് ഗുണിച്ചാൽ സ്‌ക്വരെ ഫീറ്റിലുള്ള ഏരിയ കിട്ടും
സ്ക്യുയർ മീറ്റർ ഏരിയ X 10 .76 = സ്ക്യുയർ ഫീറ്റ് ഏരിയ
അത് പോലെ റണ്ണിങ് മീറ്ററിലുള്ള അളവിനെ 3 .28 കൊണ്ട് ഗുണിച്ചാൽ റണ്ണിങ് ഫീറ്റിലുള്ള അളവ് കിട്ടും.

പ്ലാനുകൾ M K S സിസ്റ്റത്തിൽ വരയ്ക്കുമ്പോൾ പലരും പല ഉപ യൂണിറ്റുകൾ ഉപയോഗിക്കാറുണ്ട് . മില്ലീ മീറ്റർ , സെന്റി മീറ്റർ , മീറ്റർ എന്നിങ്ങനെ.
1000 മില്ലിമീറ്റർ = 100 സെന്റിമീറ്റർ = 1 മീറ്റർ

അടികണക്കുകൾ നോക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
12 ഇഞ്ചുകൾ കൂടുമ്പോഴാണ് ഒരടി ആകുന്നന്തു . 3 ഇഞ്ചു എന്നാൽ കാൽ അടിയും ആറിഞ്ചു അരയടിയും ഒൻപതിഞ്ചു മുക്കാൽ അടിയുമെന്നു കണക്കാക്കണം.

അടിയും മീറ്ററും തമ്മിലുള്ള ബന്ധം മനസ്സിലുറപ്പിക്കാനൊരു സൂത്രവിദ്യ പറയാം . നമ്മുടെ വീടുകളിലെല്ലാം പഠിക്കുന്ന കുട്ടികളുടെ കൈവശം 30CM നീളമുള്ള സ്കെലുകൾ കാണാം. ഒരു സൈഡിൽ 30 cm ഉം മറ്റേ സൈഡിൽ 12 ഇഞ്ചും മാർക്ക് ചെയ്തിട്ടുണ്ടാകും .

അതാണ് ഒരടി. അപ്പോൾ ആരെങ്കിലും നിങ്ങളോടു 10 അടി എന്ന് പറഞ്ഞാൽ മനസിലാക്കുക ആ സ്കെയിൽ 10 തവണ വെക്കുന്ന ദൂരം , അതായതു 30 cm x 10 = 300 cm = 3 മീറ്റർ ( ഏകദേശ കണക്കാണ് – 10 അടി യഥാർത്ഥത്തിൽ 3.048 മീറ്റർ ആണ്. )


1 അടി – 30 CM
2 അടി – 60 CM
3 അടി – 90 CM
4 അടി – 120 CM …. എഎന്നിങ്ങനെ മനസ്സിലാക്കിയാൽ കാര്യങ്ങൾ കുറച്ചുകൂടി ഈസി ആവും.

ഏതെങ്കിലും ഒരളവു അറിയുമെങ്കിൽ നമ്മുടെ സ്മാർട്ടഫോണിലെ യൂണിറ്റ് കോൺവെർഷൻ ഫീച്ചറും യൂണിറ്റ് കൺവർഷന് വേണ്ടി പ്രയോജനപ്പെടുത്താവുന്നതാണ്

courtesy : fb group