ലോൺ ഉള്ള വീട് എങ്ങനെ വിൽക്കും? എങ്ങനെ വാങ്ങും? അറിയാം

ലോണുള്ള വസ്തുവോ വീടോ കൈമാറ്റം വിൽക്കുമ്പോഴും വാങ്ങുമ്പോഴും ചില കാര്യങ്ങൾ അറിഞ്ഞില്ലെങ്കിലും വലിയ പ്രശനങ്ങൾ ഉണ്ടാകും.

വീടും സ്ഥലവും വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ ലോൺ ഉള്ള വസ്തു വകകൾ വാങ്ങുന്നവർ ഇപ്പോൾ ധാരാളം ഉണ്ട്. മുഴുവൻ പണവും കൊടുത്ത് പ്രോപ്പര്‍ട്ടി വാങ്ങുന്നവരും അതുപോലെ തന്നെ ബാങ്കിൽ നിന്ന് ലോണിലൂടെ തന്നെ ഇത് വാങ്ങുന്നവരുമുണ്ട്. ഇങ്ങനെ ലോൺ ഉള്ള വസ്തുവും വീടും വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ലോൺ ഉള്ള വീട് എങ്ങനെ വിൽക്കും?അല്ലെങ്കിൽ എങ്ങനെ വാങ്ങും?കൂടുതൽ അറിയാം.

വീടു വാങ്ങുമ്പോൾ ഈ രേഖകൾ വേണം

ബാധ്യതയുള്ള വസ്തുവിൻെറയും വീടിൻെറയും ഒക്കെ കൈമാറ്റവും വാങ്ങലും അത്ര എളുപ്പമുള്ള ഒരു പ്രവർത്തി അല്ല. ലോൺ ഉള്ള ഒരു വീടാണ് വാങ്ങുന്നതെങ്കിൽ ലോൺ എഗ്രിമെൻറ് നിർബന്ധമായും വാങ്ങണം. അതോടെപ്പം ലോൺ അക്കൗണ്ട് സ്റ്റേറ്റ്മൻറും ലഭിക്കും. സെയിൽ എഗ്രിമെൻറിൻെറ കോപ്പി കൊടുത്ത് എൻ.ഒ.സി വാങ്ങാം. ഇത് ലഭിക്കുന്നതോടെ ബാങ്ക് ലോണിൽ ബാക്കിയുള്ള തുക കൃത്യമായി അറിയാൻ ആകും. മുഴുവൻ തുകയും കൊടുത്ത് വസ്തു വാങ്ങുകയോ, ലോണിലൂടെ തന്നെയോ ഇത് സ്വന്തമാക്കുകയോ ചെയ്യാം.

മുഴുവൻ തുകയും നൽകിയാണ് വാങ്ങുന്നതെങ്കിൽ എഗ്രിമെൻറ് സമയത്തും മറ്റും കൊടുത്ത തുക കിഴിച്ച് ഭൂഉടമക്ക് തുക നൽകാം. ബാക്കി തുക ബാങ്കിന് ഇദ്ദേഹം മുഖേന തന്നെ നൽകി ബാധ്യതകൾ തീര്‍ത്ത് പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്യാം.

അതെ ബാങ്കിൽ നിന്ന് ലോൺ എടുക്കാം

വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പര്‍ട്ടിയുടെ ലോൺ ഉള്ള ബാങ്കിൽ നിന്ന് തന്നെ ഹൗസിങ് ലോണിലൂടെ പ്രോപ്പര്‍ട്ടി വാങ്ങാം. ഇതിനായി ഡോക്യുമെൻറുകൾ സമര്‍പ്പിച്ച് ലോൺ അപേക്ഷിക്കുക . ഇതിന് ശേഷം പുതിയ ലോൺ എഗ്രിമെൻറ് ഒപ്പു വയ്ക്കാം. വസ്തു രജിസ്ട്രേഷനു ശേഷം ഇ.എം.ഐ അടച്ചു തുടങ്ങാം. ഒരേ ബാങ്കിലെ ഇടപാടുകൾ നടപടികൾ കുറച്ചുകൂടെ എളുപ്പമാക്കും. വസ്തു വാങ്ങുന്നയാൾക്ക് അനുവദിച്ച വായ്പയിൽ നിന്ന് വിൽപ്പനക്കാരന്റെ വായ്പ തീർക്കാൻ ആവശ്യമായ തുക ഈടാക്കി ശേഷിക്കുന്ന തുക വിൽപ്പനക്കാരന് കൈമാറും.

പ്രോസസ്സിങ് ഫീസ് വസ്തു വാങ്ങുന്നയാൾ തന്നെ നൽകണം വ്യത്യസ്ത ബാങ്കുകളിലൂടെയും ഇത് സാധ്യമാണ്. വസ്തുവിന് ലോൺ ഉള്ള ബാങ്കിൽ അല്ല ഹൗസിങ് ലോണിന് അപേക്ഷ നൽകുന്നതെങ്കിലും എൻ.ഒ.സി കൈമാറി ലോൺ എടുത്ത് തന്നെ വസ്തു രജിസ്റ്റര്‍ ചെയ്യാം.

നികുതി ബാധ്യതകൾ അറിയാം

ഒരു വീട് വാങ്ങി ഒരു വർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ, ലാഭത്തിന് ഹ്രസ്വകാല മൂലധന നേട്ട നികുതി അടയ്ക്കണം. വരുമാന അടിസ്ഥാനത്തിൽ, 10 ശതമാനം മുതൽ 37 ശതമാനം വരെയാണ് നികുതി നൽകേണ്ടത്. ഒരു വർഷത്തിനുശേഷം ആണ് വീട് വിൽക്കുന്നതെങ്കിൽ ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി നൽകണം. വരുമാനം അനുസരിച്ച്, ഈ ശതമാനം 0 മുതൽ, 15 ശതമാനം വരെയാണ് നികുതി ബാധ്യത.