ഫ്ലഷ് ടാങ്കിൽ വെള്ളം നിറയാൻ ഒരുപാട് സമയം എടുക്കാറുണ്ടോ?

നമ്മുടെ വീടുകളിൽ വളരെ വൃത്തിയായി സൂക്ഷിക്കുന്ന രണ്ട് ഇടങ്ങളാണ് അടുക്കളയും ബാത്റൂമും.ഈ രണ്ട് ഇടങ്ങളും എപ്പോഴും പുതു പുത്തൻ പോലെ ഇരിക്കാനാണ് എല്ലാവരും ശ്രമിക്കുക.എന്നാൽ ഇവ രണ്ടും വൃത്തിയാക്കുക തലവേദന തന്നെയാണ് പ്രേതേകിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് .അതുകൊണ്ട് തന്നെ വീട്ടിലെ ഏറ്റവും വലിയ ജോലിയായി തന്നെയാണ് ടോയ്‌ലെറ്റ് വൃത്തിയാക്കലിനെ എല്ലാവരും കാണുന്നത്. അതിന് കാരണം എത്രയൊക്കെ വൃത്തിയാക്കിയാലും പിന്നെയും അവിടെയും ഇവിടെയും അഴുക്ക് ബാക്കിയാകും എന്നത് തന്നെയാണ്.


ഇന്ന് എല്ലാ വീടുകളിലും യൂറോപ്യൻ ക്ലോസെറ്റ് ആണ് കൂടുതൽ ഉപയോഗിക്കുന്നത്. തൊണ്ണൂറുകൾക്ക് ശേഷമാണ് യൂറോപ്യൻ ക്ലോസറ്റുകൾ കേരളത്തിലെ വീടുകളിൽ വ്യാപകമായി തുടങ്ങിയത്. ഇന്ന് ഇന്ത്യൻ ടോയ്ലറ്റുകൾ പൂർണമായും യൂറോപ്യൻ ടോയ്ലറ്റുകൾക്ക്‌ വഴി മാറിയിരിക്കുകയാണ്.

മുൻപത്തെ യൂറോപ്യൻ ക്ലോസെറ്റ്നെക്കാളും ആധുനിക ശൈലിയിൽ ഉള്ള ക്ലോസറ്റിന് ഫ്ലഷ് ചെയ്യാൻ രണ്ട് ബട്ടനുകളാണ് ഉള്ളത്.ഒന്ന് വലുതും മറ്റൊന്ന് ചെറുതും ഓരോ ബട്ടണിലും വെള്ളത്തിന്‍റെ അളവ് വരുന്നതിൽ വ്യത്യാസം ഉണ്ട് അതായത് വലിയ ബട്ടൺ അമർത്തിയാൽ ഒരു സമയം 6-9 ലിറ്റർ വരെ വെള്ളമാണ് പുറംതള്ളപെടുന്നത്. അതേസമയം ചെറിയ ബട്ടൺ അമർത്തിയാൽ 3 ലിറ്റർ മാത്രമേ ഒരു സമയം പുറത്തേക്ക് പോവുകയുള്ളു. ആയതിനാൽ യൂറിൻ പാസ് ചെയ്ത് കഴിഞ്ഞ് നമുക്ക് ഫ്ലഷ് ചെയ്തു കളയുവാൻ ആയി ഒരുപാട് വെള്ളത്തിന്‍റെ ആവശ്യം ഇല്ല അപ്പോൾ മാത്രമാണ് ചെറിയ ബട്ടൺ അമർത്തേണ്ടത് അല്ലാത്തപ്പോഴാണ് വലിയ ബട്ടൺ പ്രസ്സ് ചെയ്യേണ്ടത്. ഇത്തരം സംവിധാനം ചെയ്തിരിക്കുന്നത് അമിതമായി വെള്ളം പാഴാക്കി കാളയാതിരിക്കാനാണ്.

അതേസമയം ചില സമയത്ത് ഈ ഫ്ലഷ് ടാങ്കിൽ വെള്ളം നിറയാൻ ഒരുപാട് സമയം എടുക്കാറുണ്ട്.വെള്ളം വരുന്ന വാൽവിൽ അഴുക്കു കയറി ഇരിക്കുന്നത് കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഈ വാൽവ് ക്ലീൻ ചെയ്ത് കഴിഞ്ഞാൽ ഈ ഒരു പ്രശ്നം നമുക്ക് സോൾവ് ചെയ്യാവുന്നതേയുള്ളൂ.

എങ്ങനെയാണ് വാൽവ് ക്ലീൻ ചെയ്യുന്നത്

plumber at work in a bathroom, plumbing repair service, assemble and install concept
  • ആദ്യം തന്നെ ടാങ്കിലേക്കുള്ള വാട്ടർ സപ്ലൈനിർത്തി വെക്കണം.
  • വെള്ളം വരുന്ന വാൽവിന്‍റെ അടപ്പ് ഊരി എടക്കണം.
  • ശേഷം വെള്ളം വരുമ്പോൾ സ്റ്റോപ്പ് ആക്കുന്ന ബോളും ഊരി എടുക്കണം.
  • ആന്റി ക്ലോക്ക് വെയിസിൽ രണ്ടുപ്രാവശ്യം തിരിച്ചു കഴിഞ്ഞാൽ വാൽവ് തുറന്ന് ഊരി എടുക്കാൻ സാധിക്കും.
  • ശേഷം വാഷറിന്‍റെ സൈഡും മാറ്റ് ഭാഗങ്ങളും നല്ല രീതിയിൽ ക്ലീൻ ചെയ്യണം.അതിനുശേഷം ക്ലോക്ക് വെയിസിൽ അത് തിരിച്ചു ഫിറ്റ് ചെയ്യുക.
  • അതിനുശേഷം ഫ്ലഷ് ടാങ്കിലേക്കുള്ള വാട്ടർ സപ്ലൈ ഓണാക്കി കഴിഞ്ഞാൽ നല്ല ഫോഴ്സിൽ വെള്ളം വരുന്നത് സാധിക്കും.


അതുപോലെ തന്നെ ഒരു പ്രശ്നമാണ്

ബ്ലോക്ക്ഡ് ക്ലോസറ്റ് .

ടോയ്ലറ്റുകൾ ബ്ലോക്ക് ആകുന്നതിന് പല കാരണങ്ങളുണ്ട്. അവയിൽ ഏറ്റവും സധാരണമായ ഒന്നാണ് പാഡുകൾ സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ ക്ലോസറ്റിലിടുന്നത്. അവ എളുപ്പത്തിൽ‌ അലിഞ്ഞുപോകുമെങ്കിലും ടോയ്‌ലറ്റ് ഡ്രെയിനുകൾ‌ പെട്ടെന്ന് തടസ്സപെടാൻ കാരണമാകും. ഇത്തരം വസ്തുക്കൾ ക്ലോസറ്റിൽ ഇടുന്നത് നിർത്തിയാൽ തന്നെ ക്ലോസറ്റ് ബ്ലോക്ക് ആവുന്നത് ഒഴിവാക്കാവുന്നതാണ്.

സാധരണ ക്ലോസറ്റ് ബ്ലോക്കായാൽ എല്ലാവരും പ്ലംബറുടെ സഹായം തേടുകയാണ് പതിവ്.ഒരുപാടു പൈസയും ചെലവാക്കും.എന്നാൽ ഒട്ടും പൈസ ചെലവാക്കാതെ തന്നെ വീട്ടിലെ ഇത്തരം ബ്ലോക്ക്ഡ് ക്ലോസ്റ്റുകൾ റെഡിയാക്കാവുന്നതേയുള്ളൂ.നമ്മുടെ വീട്ടിലെ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് എത്ര വലിയ ബ്ലോക്ക് ആണെങ്കിലും നിഷ്പ്രയാസം മാറ്റാൻ സാധിക്കും.അതിനായി പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന വാഷിംഗ് ലിക്വിഡിന്‍റെ ആവിശ്യമെ ഉള്ളു.ഉപയോഗിച്ച് നമുക്ക് ക്ലോസറ്റിലെ ബ്ലോക്ക് പൂർണ്ണമായും മാറ്റാവുന്നതാണ്.

courtesy : fb group