പഴയകാല വീടുകളിലെല്ലാം ഒരു നടുത്തളം നിർബന്ധമായും നൽകിയിരുന്നു. വലിയ കുടുംബങ്ങളിൽ ആഘോഷങ്ങൾ നടത്തുന്നതിനും, ആശയവിനിമയത്തിനുള്ള ഒരു ഭാഗമായും കോർട്ടിയാഡുകൾ ഉപയോഗപ്പെടുത്തിയിരുന്നു.
എന്നാൽ ഇന്ന് കാലം മാറി, മിക്ക വീടുകളും അണുകുടുംബങ്ങൾ എന്ന രീതിയിലേക്ക് മാറി തുടങ്ങിയിരിക്കുന്നു.മാത്രമല്ല വീട്ടിലെ കുടുംബാംഗങ്ങൾക്കെല്ലാം ഇരുന്നു സംസാരിക്കാൻ ഉള്ള സമയം പോലുമില്ലാത്ത അവസ്ഥ.
പലപ്പോഴും ഡൈനിങ് ഏരിയയാണ് മിക്ക വീടുകളിലും സംസാരത്തിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള ഒരിടമായി മാറുന്നത്.
അതുകൊണ്ടുതന്നെ പുതിയതായി നിർമ്മിക്കുന്ന ഒരു വീടിന് കോർട്ടിയാർഡ് വേണോ വേണ്ടയോ എന്നത് വളരെയധികം ചിന്തിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്. കോർട്ടിയാർഡ്കളെ പറ്റി വിശദമായി മനസ്സിലാക്കാം.
കോർട്ടിയാഡുകളുടെ ഉപയോഗം.
പഴയകാല എട്ടുകെട്ട് നാലുകെട്ട് വീടുകളിൽ നടുത്തളം ഉണ്ടായിരുന്നതിനെ പരിഷ്കരിച്ച് ഉണ്ടാക്കിയ പുതിയ രൂപമാണ് കോർട്ടിയാഡുകൾ.
എന്നാൽ ഇന്ന് മിക്ക വീടുകളിലും വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിനുള്ള ഒരിടം എന്ന രീതിയിലാണ് കോർട്ടിയാർഡ്കളെ കണക്കാക്കുന്നത്.
മാത്രമല്ല അവ ശരിയായ രീതിയിൽ പരിപാലിക്കാത്തത് പലപ്പോഴും വീടിന് ഭംഗി അല്ല നൽകുന്നത് മറിച്ച് അഭംഗിയാണ്.
നടുമുറ്റത്ത് ആവശ്യത്തിന് പ്രകാശം ലഭിക്കാത്തത് പായൽ,പൂപ്പൽ എന്നിവ അടിയുന്നതിന് കാരണമാകുന്നു.
ചെടികൾ നൽകുമ്പോൾ അവ പൊടിപിടിച്ച് കൂടുതൽ വൃത്തികേടായി മാറുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ വീട്ടിലേക്ക് നല്ല രീതിയിൽ വായു, വെളിച്ചം എന്നിവയുടെ സഞ്ചാരം ലഭിക്കുന്നതിനു വേണ്ടിയാണ് ചെടികൾ നൽകുന്നത്.
പലരും ഒരു അലങ്കാരം എന്ന രീതിയിൽ നടുത്തളത്തെ കാണുകയും അവിടെ ചെറിയ രീതിയിലുള്ള പൂളുകൾ കെട്ടി നൽകുകയും ചെയ്യുന്നത് ഇപ്പോൾ കണ്ടു വരുന്നുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന പൂളിൽ പ്രാണികളും മറ്റും വന്ന് അടിഞ്ഞു കൂടുകയും, പല രീതിയിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും.
നടുത്തളങ്ങൾക്ക് റൂഫ് ആവശ്യമാണോ?
സാധാരണഗതിയിൽ പൂർണ്ണമായും ഓപ്പൺ ചെയ്തിടുന്ന ഒരിടം എന്ന രീതിയിലാണ് നടുത്തളങ്ങളെ കണക്കാക്കുന്നത്. എന്നാൽ ഇന്ന് അവ ഓപ്പൺ ചെയ്തും,ക്ലോസ് ചെയ്തും വയ്ക്കാവുന്ന രീതിയിൽ ഗ്ലാസ് റൂഫിങ് ഉപയോഗപ്പെടുത്താവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതലായി മഴ പെയ്യുന്ന സമയങ്ങളിലും, ചൂട് കൂടുതലായി അടിക്കുന്ന സമയങ്ങളിലും റൂഫ് ക്ലോസ് ചെയ്ത് ഇടാവുന്നതാണ്.
പലപ്പോഴും വീടിനകത്ത് അകത്തളങ്ങൾ നൽകുമ്പോൾ അവ കുറച്ചു കൂടി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു ഫീൽ വീട്ടുകാരിൽ ഉണ്ടാക്കും.
അത്തരത്തിൽ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന് വേണ്ടി നടുത്തളങ്ങളിൽ ചെടികൾ വച്ച് പിടിപ്പിച്ച് നല്ല രീതിയിൽ പരിപാലിക്കാവുന്നതാണ്.
കോർട്ടിയാർഡ് സെറ്റ് ചെയ്യേണ്ട സ്ഥലം.
കോർട്ടിയാർഡ് സെറ്റ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വരുന്നതിന്റെ ഇടയിലുള്ള ഭാഗമാണ്. ഇത്തരത്തിലുള്ള ഒരു ഭാഗമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ചെടികൾ വെച്ച് പിടിപ്പിച്ചാലും ആവശ്യത്തിന് വെളിച്ചം ലഭിക്കും.
അതേസമയം മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കാതെ ഇരിക്കുന്നതിനായി പ്രത്യേക ഹോളുകൾ നൽകണം. സാധാരണ ഫ്ലോറിൽ നിന്നും 30 സെന്റിമീറ്റർ തൊട്ട് 45 സെന്റി മീറ്റർ വരെ ഉയർത്തിയാണ് നടുത്തളങ്ങൾക്കുള്ള ഫ്ലോർ നിർമിച്ചു നൽകേണ്ടത്.തുടർന്ന് 15 മുതൽ 20 സെന്റീമീറ്റർ ഉയരത്തിൽ മെറ്റൽ കുഷ്യൻ നൽകണം. അകത്തളത്തിൽ നിന്നും ഒരു പ്രത്യേക പൈപ്പ് പുറത്തേക്ക് നൽകി വേണം വെള്ളം പുറത്തേക്ക് വിടുന്നത്.
കോർട്ടിയാഡ്കൾ പരിപാലിക്കേണ്ട രീതി
പല വീടുകളിലും കോർട്ട്‌യാർഡ് നിർമ്മിച്ച് ഇടുകയും പിന്നീട് അവ കൃത്യമായി പരിപാലിക്കാതെ ഇടുന്നതും ഒരു സ്ഥിരമായ കാഴ്ചയാണ്. കോർട്ട്‌യാർഡ് കെട്ടി കഴിഞ് മൂന്നോ നാലോ മാസത്തിനുള്ളിൽ തന്നെ പായൽ, പൂപ്പൽ എന്നിവ കൊണ്ട് അടിയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കൂടാതെ വെള്ളം കെട്ടി നിന്ന് പല രോഗങ്ങൾ പരത്തുന്ന ജീവികൾ പുറത്തേക്ക് വരികയും ചെയ്യുന്നു.
ചിലർ ചെറിയ രീതിയിലുള്ള ആമ്പൽ കുളങ്ങൾ നിർമിച്ചു നൽകുകയും പിന്നീട് വെള്ളം ഫിൽറ്റർ ചെയ്യാതെ നശിച്ചു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. കോർട്ടിയാഡിനോട് ചേർന്ന് ഡെഡ് വാളുകൾ നൽകുന്നുണ്ടെങ്കിൽ അവിടെ വേർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്ത് കൂടുതൽ ഭംഗിയാക്കാവുന്നതാണ്. കൂടാതെ വീട്ടിലേക്ക് ആവശ്യമായ ഹെർബുകൾ വളർത്തിയെടുക്കാനും ഏറ്റവും അനുയോജ്യമായ ഒരിടമായി കോർട്ട്‌യാർഡ് കണക്കാക്കാം.
എന്തായാലും വീടിന് ഒരു കോർട്യാർഡ് നിർമ്മിക്കുന്നതിനു മുൻപായി അവ പരിപാലിക്കേണ്ട രീതി നൽകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണദോഷങ്ങൾ എന്നിവയെപ്പറ്റി കൃത്യമായി മനസ്സിലാക്കി ഇരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.