hamburger
Uvais Salvo

Uvais Salvo

Home Owner | Malappuram, Kerala

lifemission :പഞ്ചായത്തിൽനിന്ന് 410sq plan കിട്ടിയത് അത് 600sq ആകുന്നത്കൊണ്ട് കുഴപ്പംഉണ്ടോ പിന്നീട് വല്ല ബുദ്ധിമുട്ടും വരുമോ? അതിന് എത്ര ചിലവ്വെരും :..
likes
7
comments
10

Comments


sabu s
sabu s

Civil Engineer | Thiruvananthapuram

തീർച്ചയായും പ്രശ്നം ആകും, കെട്ടിടത്തിനു നമ്പർ കിട്ടാൻ ബുദ്ദിമുട്ട് ഉണ്ടാകും, life mission ന്റെ അവസാന ഗഡു കിട്ടുവാനും ബുദ്ദിമുട്ട് ഉണ്ടാവും നമ്പർ കിട്ടിയ ശേഷം ചെയ്താൽ വലിയ പ്രശ്നം ഇല്ല

EPITOME  architecture   studio 🏡
EPITOME architecture studio 🏡

Civil Engineer | Malappuram

അത് പഞ്ചായത്തുക്കളെ ഡിപെൻഡ് ചെയ്തിരിക്കും. ചില പഞ്ചായത്തുകളിൽ കൂടിയ ഏരിയ്ക്ക് ക്രമവൽക്കരിച്ചു നികുതി അടച്ചാൽ മതി

Daksha Dakshin
Daksha Dakshin

Civil Engineer | Ernakulam

no issue പഞ്ചായത്തിൽ നിന്ന് പെർമിഷൻ എടുത്തു ചെയ്യുക

Afsar  Abu
Afsar Abu

Civil Engineer | Kollam

കുഴപ്പം ഉണ്ട്

nijesh john
nijesh john

Civil Engineer | Kollam

ward member okay parenja cheytho ..illey nadakill ...lifemission inspection kazhinju extension cheyamm slab kambi lab ittu vechirunnal mathiie

NAVEEN M
NAVEEN M

Civil Engineer | Kannur

കെട്ടിട നമ്പർ കിട്ടിയതിനു ശേഷം ഏരിയ കൂട്ടി ചെയ്യാം. കൂട്ടി എടുക്കുന്ന ഏരിയയുടെ പെർമിഷൻ എടുക്കണം.

muneer km
muneer km

Flooring | Ernakulam

നമ്പർ കിട്ടിയതിന് ശേഷം ചെയ്താലും ആരെങ്കിലും പരാതിപ്പെട്ടാൽ നിങ്ങൾ വാങ്ങിയ 4lakh + കമ്മിറ്റി കൂടി തീരുമാനിക്കുന്ന പിഴതുക അടക്കേണ്ടി വരും.

Amit Ma
Amit Ma

Home Owner | Meerut

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9593319066

Muhayudheen  Fazani
Muhayudheen Fazani

Civil Engineer | Ernakulam

angane cheyyunnavar und.. number kitty kazhinj vakki bhagam kootti edukkum.. athokke sontam riskil an cheyyunath.. 600 sqftk ekadesham 7.5-8 lakil tile ittu vare kodukkum

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

More like this

വീട് നിര്‍മ്മിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ട്ടപ്പെടുന്നത് നിങ്ങളുടെ വീട് തന്നെ ആയിരിക്കും

#Use_primary_steel 

വീട് നിര്‍മ്മാണം വളരെ പെട്ടന്ന് തന്നെ തീര്‍ക്കാന്‍ ആയിരിക്കും എല്ലാവരും ശ്രമിക്കുന്നത് നിര്‍മ്മാണ സമയത്ത് വരുന്ന അപാകതകള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ് അതില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ തന്നെ അത് വലിയ കാര്യമാക്കാറില്ല പലരും ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെ ആയിരിക്കും. വീട് എത്ര ചെറുതാണെങ്കിലും നിര്‍മ്മാണ സമയത്ത് അതിന്‍റെ പുരോഗതി വിലയിരുത്തണം നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും വീടിനു ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കണം മാത്രമല്ല വീട് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പരമാവധി കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചവരെ മാത്രം തിരഞ്ഞെടുക്കുക കാരണം നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ളവര്‍ക്ക് വളര്‍ന്നു വരാന്‍ വലിയ പ്രയാസം ഇല്ല എന്നതുകൊണ്ട്‌ തന്നെ ഇന്ന് നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട് പരിചയം ഇല്ലാത്തവരെ നിങ്ങളുടെ വീട് നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചാല്‍ അതിന് പ്രത്യേക സുരക്ഷ ഒന്നും തന്നെ ലഭിച്ചെന്നു വരില്ല. പിന്നെ ശ്രദ്ധിക്കേണ്ടത് കമ്പി യുടെയും സിമന്‍റിന്‍റെ ഗുണം തന്നെയാണ് വീട് നിര്‍മ്മിക്കുമ്പോള്‍ ആയിരിക്കും നമ്മുടെ നാട്ടില്‍ ഇത്രയും കമ്പനികള്‍ സിമന്‍റ് & കമ്പി നിര്‍മ്മിക്കുന്നുണ്ട് എന്നുപോലും നമ്മള്‍ അറിയുന്നത് വാർക്ക കമ്പി വാങ്ങാന്‍ പോയാല്‍ കാണുന്ന കമ്പനിയുടെ സെക്കന്ററി സ്റ്റീൽ  എടുത്താല്‍ വീടിന്‍റെ സുരക്ഷ ഉറപ്പിക്കാന്‍ കഴിയില്ല.

ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം പിന്നെ ശ്രദ്ധിക്കേണ്ടത് വീട് നിര്‍മ്മാണം നടക്കുമ്പോള്‍ പണിക്കാരെ മാത്രം ഏല്‍പ്പിച്ചു പോകരുത് നമ്മുടെ സ്വന്തം വീട് ശ്രദ്ധിക്കുന്ന പോലെ മറ്റുള്ളവര്‍ ശ്രദ്ധിക്കില്ല മാത്രമല്ല നിര്‍മ്മാണത്തിലെ അപാകതകള്‍ അവര്‍ വലിയ കാര്യാമാക്കില്ല ഈ സമയത്തെ നിങ്ങളുടെ സംശയങ്ങള്‍ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കുന്നതും നിര്‍മ്മാണത്തില്‍ കൂടുതല്‍ പുരോഗതി വരുത്തുന്നതും വീടിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ന് വീട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് അവര്‍ തിരഞ്ഞെടുത്ത പ്ലാന്‍ ഭംഗിയുള്ളത് ആണോ എന്നാണ് എന്നാല്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആ പ്ലാനില്‍ നിങ്ങളുടെ വീട് നിര്‍മ്മിച്ചാല്‍ ദീര്‍ഘകാലം വീട് സുരക്ഷയോടെ ഉണ്ടാകുമോ എന്നാണ് കാരണം പല സ്ഥലങ്ങളിലും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന പ്ലാനില്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഒരിക്കലും തള്ളിക്കളയാന്‍ കഴിയാത്ത ഒന്നാണ് വീട് നിര്‍മ്മാണത്തിലെ അപാകതകള്‍ എന്തെങ്കിലും ചെറിയ തെറ്റ് വന്നാല്‍ പോലും അത് പൂര്‍ണ്ണമായും പരിഹരിച്ച ശേഷം മാത്രം നിര്‍മ്മാണം തുടരുക അല്ലാത്തപക്ഷം കൂടുതല്‍ നഷ്ടത്തിലേക്ക്‌ അത് നിങ്ങളെ എത്തിച്ചേക്കും
വീട് നിര്‍മ്മിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ട്ടപ്പെടുന്നത് നിങ്ങളുടെ വീട് തന്നെ ആയിരിക്കും #Use_primary_steel വീട് നിര്‍മ്മാണം വളരെ പെട്ടന്ന് തന്നെ തീര്‍ക്കാന്‍ ആയിരിക്കും എല്ലാവരും ശ്രമിക്കുന്നത് നിര്‍മ്മാണ സമയത്ത് വരുന്ന അപാകതകള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ് അതില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ തന്നെ അത് വലിയ കാര്യമാക്കാറില്ല പലരും ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെ ആയിരിക്കും. വീട് എത്ര ചെറുതാണെങ്കിലും നിര്‍മ്മാണ സമയത്ത് അതിന്‍റെ പുരോഗതി വിലയിരുത്തണം നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും വീടിനു ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കണം മാത്രമല്ല വീട് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പരമാവധി കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചവരെ മാത്രം തിരഞ്ഞെടുക്കുക കാരണം നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ളവര്‍ക്ക് വളര്‍ന്നു വരാന്‍ വലിയ പ്രയാസം ഇല്ല എന്നതുകൊണ്ട്‌ തന്നെ ഇന്ന് നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട് പരിചയം ഇല്ലാത്തവരെ നിങ്ങളുടെ വീട് നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചാല്‍ അതിന് പ്രത്യേക സുരക്ഷ ഒന്നും തന്നെ ലഭിച്ചെന്നു വരില്ല. പിന്നെ ശ്രദ്ധിക്കേണ്ടത് കമ്പി യുടെയും സിമന്‍റിന്‍റെ ഗുണം തന്നെയാണ് വീട് നിര്‍മ്മിക്കുമ്പോള്‍ ആയിരിക്കും നമ്മുടെ നാട്ടില്‍ ഇത്രയും കമ്പനികള്‍ സിമന്‍റ് & കമ്പി നിര്‍മ്മിക്കുന്നുണ്ട് എന്നുപോലും നമ്മള്‍ അറിയുന്നത് വാർക്ക കമ്പി വാങ്ങാന്‍ പോയാല്‍ കാണുന്ന കമ്പനിയുടെ സെക്കന്ററി സ്റ്റീൽ എടുത്താല്‍ വീടിന്‍റെ സുരക്ഷ ഉറപ്പിക്കാന്‍ കഴിയില്ല. ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം പിന്നെ ശ്രദ്ധിക്കേണ്ടത് വീട് നിര്‍മ്മാണം നടക്കുമ്പോള്‍ പണിക്കാരെ മാത്രം ഏല്‍പ്പിച്ചു പോകരുത് നമ്മുടെ സ്വന്തം വീട് ശ്രദ്ധിക്കുന്ന പോലെ മറ്റുള്ളവര്‍ ശ്രദ്ധിക്കില്ല മാത്രമല്ല നിര്‍മ്മാണത്തിലെ അപാകതകള്‍ അവര്‍ വലിയ കാര്യാമാക്കില്ല ഈ സമയത്തെ നിങ്ങളുടെ സംശയങ്ങള്‍ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കുന്നതും നിര്‍മ്മാണത്തില്‍ കൂടുതല്‍ പുരോഗതി വരുത്തുന്നതും വീടിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ന് വീട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് അവര്‍ തിരഞ്ഞെടുത്ത പ്ലാന്‍ ഭംഗിയുള്ളത് ആണോ എന്നാണ് എന്നാല്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആ പ്ലാനില്‍ നിങ്ങളുടെ വീട് നിര്‍മ്മിച്ചാല്‍ ദീര്‍ഘകാലം വീട് സുരക്ഷയോടെ ഉണ്ടാകുമോ എന്നാണ് കാരണം പല സ്ഥലങ്ങളിലും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന പ്ലാനില്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഒരിക്കലും തള്ളിക്കളയാന്‍ കഴിയാത്ത ഒന്നാണ് വീട് നിര്‍മ്മാണത്തിലെ അപാകതകള്‍ എന്തെങ്കിലും ചെറിയ തെറ്റ് വന്നാല്‍ പോലും അത് പൂര്‍ണ്ണമായും പരിഹരിച്ച ശേഷം മാത്രം നിര്‍മ്മാണം തുടരുക അല്ലാത്തപക്ഷം കൂടുതല്‍ നഷ്ടത്തിലേക്ക്‌ അത് നിങ്ങളെ എത്തിച്ചേക്കും
എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?"

യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും.  ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു  ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്‌, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?.
ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. 

ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ്  "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും.

കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ"  ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക.
എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം  കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി.

"വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് .

To be Continued...

Thank you
Rajendra Nath.
Construction Strategist.
എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?" യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും. ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്‌, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?. ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ് "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും. കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ" ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക. എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി. "വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് . To be Continued... Thank you Rajendra Nath. Construction Strategist.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store