hamburger
Rohith TCR

Rohith TCR

Building Supplies | Ernakulam, Kerala

വീട് നിര്‍മ്മിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ട്ടപ്പെടുന്നത് നിങ്ങളുടെ വീട് തന്നെ ആയിരിക്കും #Use_primary_steel വീട് നിര്‍മ്മാണം വളരെ പെട്ടന്ന് തന്നെ തീര്‍ക്കാന്‍ ആയിരിക്കും എല്ലാവരും ശ്രമിക്കുന്നത് നിര്‍മ്മാണ സമയത്ത് വരുന്ന അപാകതകള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ് അതില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ തന്നെ അത് വലിയ കാര്യമാക്കാറില്ല പലരും ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെ ആയിരിക്കും. വീട് എത്ര ചെറുതാണെങ്കിലും നിര്‍മ്മാണ സമയത്ത് അതിന്‍റെ പുരോഗതി വിലയിരുത്തണം നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും വീടിനു ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കണം മാത്രമല്ല വീട് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പരമാവധി കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചവരെ മാത്രം തിരഞ്ഞെടുക്കുക കാരണം നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ളവര്‍ക്ക് വളര്‍ന്നു വരാന്‍ വലിയ പ്രയാസം ഇല്ല എന്നതുകൊണ്ട്‌ തന്നെ ഇന്ന് നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട് പരിചയം ഇല്ലാത്തവരെ നിങ്ങളുടെ വീട് നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചാല്‍ അതിന് പ്രത്യേക സുരക്ഷ ഒന്നും തന്നെ ലഭിച്ചെന്നു വരില്ല. പിന്നെ ശ്രദ്ധിക്കേണ്ടത് കമ്പി യുടെയും സിമന്‍റിന്‍റെ ഗുണം തന്നെയാണ് വീട് നിര്‍മ്മിക്കുമ്പോള്‍ ആയിരിക്കും നമ്മുടെ നാട്ടില്‍ ഇത്രയും കമ്പനികള്‍ സിമന്‍റ് & കമ്പി നിര്‍മ്മിക്കുന്നുണ്ട് എന്നുപോലും നമ്മള്‍ അറിയുന്നത് വാർക്ക കമ്പി വാങ്ങാന്‍ പോയാല്‍ കാണുന്ന കമ്പനിയുടെ സെക്കന്ററി സ്റ്റീൽ എടുത്താല്‍ വീടിന്‍റെ സുരക്ഷ ഉറപ്പിക്കാന്‍ കഴിയില്ല. ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം പിന്നെ ശ്രദ്ധിക്കേണ്ടത് വീട് നിര്‍മ്മാണം നടക്കുമ്പോള്‍ പണിക്കാരെ മാത്രം ഏല്‍പ്പിച്ചു പോകരുത് നമ്മുടെ സ്വന്തം വീട് ശ്രദ്ധിക്കുന്ന പോലെ മറ്റുള്ളവര്‍ ശ്രദ്ധിക്കില്ല മാത്രമല്ല നിര്‍മ്മാണത്തിലെ അപാകതകള്‍ അവര്‍ വലിയ കാര്യാമാക്കില്ല ഈ സമയത്തെ നിങ്ങളുടെ സംശയങ്ങള്‍ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കുന്നതും നിര്‍മ്മാണത്തില്‍ കൂടുതല്‍ പുരോഗതി വരുത്തുന്നതും വീടിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ന് വീട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് അവര്‍ തിരഞ്ഞെടുത്ത പ്ലാന്‍ ഭംഗിയുള്ളത് ആണോ എന്നാണ് എന്നാല്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആ പ്ലാനില്‍ നിങ്ങളുടെ വീട് നിര്‍മ്മിച്ചാല്‍ ദീര്‍ഘകാലം വീട് സുരക്ഷയോടെ ഉണ്ടാകുമോ എന്നാണ് കാരണം പല സ്ഥലങ്ങളിലും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന പ്ലാനില്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഒരിക്കലും തള്ളിക്കളയാന്‍ കഴിയാത്ത ഒന്നാണ് വീട് നിര്‍മ്മാണത്തിലെ അപാകതകള്‍ എന്തെങ്കിലും ചെറിയ തെറ്റ് വന്നാല്‍ പോലും അത് പൂര്‍ണ്ണമായും പരിഹരിച്ച ശേഷം മാത്രം നിര്‍മ്മാണം തുടരുക അല്ലാത്തപക്ഷം കൂടുതല്‍ നഷ്ടത്തിലേക്ക്‌ അത് നിങ്ങളെ എത്തിച്ചേക്കും
likes
37
comments
4

Comments


semi  shefi
semi shefi

Home Owner | Malappuram

ബെൽറ്റിന് ഏത് കമ്പനിയുടെ കമ്പിയാണ് ഉബയോഗിക്കേണ്ടത്

krishnan kc
krishnan kc

Painting Works | Thiruvananthapuram

👍

Shiyab mh
Shiyab mh

3D & CAD | Thrissur

ഇങ്ങനെ തേപിന് പൊട്ടൽ വരുന്നത് എന്തു കൊണ്ടാണ്,മുകളിലെ നിലയുടെ നേരെ താഴെ വരുന്ന ജനലുകളുടെ നടുവിലായി മാത്രം മാണ് കാണുന്നത്,കിച്ചനിൽ ചുമറിന്റെ ഒരു ഭാഗത്തെ സൈഡിലും പൊട്ടൽ വന്നിട്ടുണ്ട്, അറിയുന്നവർ ഒന്നു പറഞ്ഞു തരണം pls .പണികാര് പറഞ്ഞത് തേപ്പിന്റെ tumbar കാരണം പൊട്ടിയതാണെന്ന്.പാറ മണലും,acc സിമന്റും ആണ് തെക്കാൻ ഉപയോഗിച്ചിട്ടുള്ളത്.vettukallilaanu കേട്ടിട്ടിട്ടുള്ളത്

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

നിർമാണം എപ്പോഴും സാങ്കേതിക മേൽനോട്ടത്തിൽ ഗുണമെന്മയുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്യുക

More like this

Shankar MN
Service Provider
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക. അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും . അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്. മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക. അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും. *വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ* പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്. സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും. വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ. വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 1 ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ് ലഭ്യമാണ്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഇന്റീരിയർ ചെയ്യാനുള്ള മെറ്റീരിയൽസ് തന്നെ രണ്ടായി തരം തിരിക്കാം. കോർ മെറ്റീരിയൽസ്, സർഫസിംഗ് മെറ്റീരിയൽസ് എന്നിവയാണവ. ആദ്യമായി നമുക്ക് കോർ മെറ്റീരിയൽസ് നെ കുറിച്ച് അറിയാം. *കോർ മെറ്റീരിയൽസ്* കോർ മെറ്റീരിയൽസ് ആണ് ഏതൊരു ഇന്റീരിയർ ക്യാബിനറ്റ് ന്റെയും ഫൗണ്ടേഷൻ ആയിട്ട് വരുന്നത്. ക്യാബിനറ്റ്ന്റെ ലൈഫ് തീരുമാനിക്കുന്നത് ഈ കോർ മെറ്റീരിയൽസ് ആണ്. കോർ മെറ്റീരിയൽസിൽ അവൈലബിൾ ആയിട്ടുള്ള മെറ്റീരിയൽസ് നമുക്കൊന്ന് പരിചയപ്പെടാം. *സോളിഡ് വുഡ്* സോളിഡ് വുഡ്സ് ഒരുപാടുണ്ടെങ്കിലും നമ്മൾ സാധാരണയായി യൂസ് ചെയ്യുന്നത് തേക്ക്, സെഡാർ, ഇന്ത്യൻ റോസ് വുഡ്, റബ്ബർ ശീഷം വുഡ് എന്നിവയാണ്. ഇത് നോൺ ടോക്സിക് ആയിട്ടുള്ള എപ്പോഴും പുതുക്കി പണിയാവുന്നതുമായ മെറ്റീരിയൽസ് ആണ്. മാത്രമല്ല ട്രഡീഷണൽ ശൈലിയോടും മോഡേൺ ശൈലിയോടും ഒരുപോലെ ചേർന്നുപോകുന്ന ഒന്നു കൂടിയാണ്. പക്ഷേ സോളിഡ് വുഡ് യൂസ് ചെയ്യുന്നത് ചിലവേറിയതും സമയമെടുക്കുന്നതും ആയ ഒരു പ്രോസസാണ്. *മെറ്റൽ ക്യാബിനറ്റ്* മെറ്റൽ ക്യാബിനറ്റ് സാധാരണയായി സ്റ്റീൽ അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വളരെ ഡ്യൂറബിൾ ആയിട്ടുള്ളതും ചെലവേറിയതുമായ ഒരു ഓപ്ഷൻ ആണിത്. സാധാരണയായി കിച്ചൻ ക്യാബിനറ്റ് ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഹൈ റെസിസ്റ്റൻസ് ക്വാളിറ്റി കൊണ്ടാണ് അത്. *പ്ലൈവുഡ്* വെനീർ ഷീറ്റുകൾ കൂട്ടിയോജിപ്പിച്ച് ആണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. സോളിഡ് വുഡിന് ചിലവ് കുറഞ്ഞ ഒരു പകരക്കാരൻ ആണ് പ്ലൈവുഡ്. എന്നാൽ നല്ല ക്വാളിറ്റി ഉള്ള തുമാണ്. പ്ലൈവുഡ് തന്നെ മൂന്നു തരമുണ്ട്. എം ആർ, ബി ഡബ്ല്യു ആർ, ബി ഡബ്ലിയു പി എങ്ങനെയാണ് അവ. എം ആർ ന്റെ മോയ്സ്ചർ റെസിസ്റ്റൻസ് , ബി ഡബ്ലിയു ആർ ന്റെ ബോയിലിംഗ് വാട്ടർ റെസിസ്റ്റൻസ് , ബി ഡബ്ല്യു പി യുടെ ബോയിലിംഗ് വാട്ടർ പ്രൂഫിങ് എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഇവയുടെ ഗുണങ്ങൾ അനുസരിച്ച് കൂടുതൽ ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ഡബ്ല്യു ആർ അധികം ഈർപ്പം നിൽക്കാത്ത ഇടങ്ങളിൽ എം ആർ ഒ ബി ഡബ്ല്യു ആർ ഒ ഉപയോഗിക്കുന്നു. *ഫൈബർ വുഡ്* ഫൈബർ വുഡ്തന്നെ 5 തരമുണ്ട്. പാർട്ടികൾ ബോർഡ്, എം ഡി എഫ്, എച്ച് ഡി എഫ്, ഹൈ ഡെൻസിറ്റി ഹൈ റെസിസ്റ്റൻഡ്, എച്ച് ഡി എച്ച് എം ആർ എന്നിവയാണവ. ഫൈബർ വുഡിന് നല്ല സർഫസ് ഫിനിഷ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്ന ഇടങ്ങളിലാണ് ഇത് പ്രിഫർ ചെയ്യുന്നത്. ചിലവിൽ കുറവും എന്നാൽ ഡ്യൂറബ്ൾ ആയിട്ട് ഉള്ളതുമായതിനാൽ കൂടുതൽ കമ്പനികളും ഇതാണ് പ്രിഫർ ചെയ്യുന്നത്. *പിവിസി ബോർഡ്* പിവിസി ബോർഡ് അല്ലെങ്കിൽ കമ്പോസിറ്റ്ബോർഡ് പോളിമർ വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് മെറ്റീരിയൽ ആണ്. ഇത് 100 ശതമാനം വാട്ടർപ്രൂഫ് ആണ് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ് നെയും ഫൈബർ വുഡ്നെയും അപേക്ഷിച്ചു ചിലവേറിയ ഒന്നാണ് ഇത്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store