വീട് തട്ടടിച്ച കമ്പിയും കെട്ടി വർക്കാൻ ഉള്ള സെറ്റ് അപ്പ് വരെ എത്തി. ക്വാർട്ടർ സമരം കാരണം അത് മുടങ്ങി എന്തെങ്കിലും പ്രോബ്ലം തട്ടിനും കമ്പിക്കും untavumo. ഇങ്ങനെ കിടന്നാൽ 2 വീക്ക് ആയി തട്ട് അടിച്ചിട്ട്
കമ്പികെട്ടിയതിനാൽ തട്ട് അധികം പുളയുകയില്ല ( warping ) . തകിട് ഇട്ടിട്ടുണ്ടല്ലോ . പണി തുടങ്ങാൻ താമസ്സിയ്ക്കുംതോറും risk ആണ് , ബാക്കി വർക്ക് തുടങ്ങുന്നതിന് മുൻപ് Props (മുട്ടുകൾ ) centering ( തട്ട് ) എല്ലാം നല്ലവണ്ണം check ചെയ്യുക , വിടവുകൾ (gap ) എല്ലാം അടയ്ക്കാൻ ശ്രദ്ധിയ്ക്കുക .
Roy Kurian
Civil Engineer | Thiruvananthapuram
കമ്പികെട്ടിയതിനാൽ തട്ട് അധികം പുളയുകയില്ല ( warping ) . തകിട് ഇട്ടിട്ടുണ്ടല്ലോ . പണി തുടങ്ങാൻ താമസ്സിയ്ക്കുംതോറും risk ആണ് , ബാക്കി വർക്ക് തുടങ്ങുന്നതിന് മുൻപ് Props (മുട്ടുകൾ ) centering ( തട്ട് ) എല്ലാം നല്ലവണ്ണം check ചെയ്യുക , വിടവുകൾ (gap ) എല്ലാം അടയ്ക്കാൻ ശ്രദ്ധിയ്ക്കുക .
shameer sha
Contractor | Thrissur
ഒരുകുഴപ്പവും ഇല്ല... വാർക്കുന്നതിന്റെ തലേദിവസം വൈകുന്നേരം തട്ട് നന്നായി നനക്കുക..
VDESIGNS Builders Interiors
Contractor | Thrissur
മരത്തിന്റെ തട്ട് ആണെങ്കിൽ ചൂട് കാരണം വളയാൻ chance ഉണ്ട് കമ്പി പ്രശ്നമില്ല
Architect Mahin
Architect | Kottayam
തടി ആണെങ്കിലെ പ്രശ്നമുള്ളു..... തകിട് ആണെങ്കിൽ കുഴപ്പമില്ല... പിന്നെ Rent ആണെങ്കിലുള്ള പണചിലവ്....
Arun T A
Contractor | Thiruvananthapuram
Thatte valanje pokum..
Sudharsanan Sudharsanan c
Flooring | Kollam
പലക ബെൻഡ് ആവാൻ സാധ്യതയുണ്ട് ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്ന നല്ലതായിരിക്കും പലക
Vijaykumar Pk
Contractor | Thiruvananthapuram
FRAME SHEET, JACHI, SPAN, ആണെങ്കിൽ പ്രശ്നമില്ല, മുട്ട് പലക എന്നിവയാണെങ്കിൽ കമ്പി കെട്ടിയതാണെങ്കിലും സ്ലാബിൽ undulation ഉണ്ടാകും, പലക ചെറിയ bent വരും, എല്ലാവസ്തുക്കൾക്കും expantion ഉണ്ടെല്ലോ,
Himesh T Vinod
Civil Engineer | Malappuram
മരമാണെങ്കിൽ പലകകൾക്ക് വളവ് വരാൻ ഉള്ള സാധ്യത ഉണ്ട് .. മഴ വല്ലതും പെയ്താൽ കെട്ടിയ കമ്പി തുരുമ്പെടുക്കാനും സാധ്യത കൂടുതലാണ്..
Salin Jacob
Home Owner | Kottayam
തട്ട് അടിയിൽ മരമാണ് മുകളിൽ thakidanu