hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ബെൽറ്റ് വാർത്തതിന് ശേഷം അതിന്റെ മുകളിൽ bitumex water proof അടിക്കേണ്ടത് ഉണ്ടോ . ഉണ്ടെങ്കിൽ ഇപ്പോളാണ് വേണ്ടത്. തറ ഫിൽ ചെയ്ത ശേഷം മതിയോ ?
likes
2
comments
8

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Bitufix തന്നെ വേണം എന്ന് ഇല്ല . അതിലും നല്ല ഉല്പന്നങ്ങൾ ഉണ്ട് . STP TARFELT LM, FOSROC NITOPROOF 100/120 പോലുള്ള ഗുണനിലവാരം ഉള്ള മികച്ച ഉല്പന്നങ്ങൾ ഉണ്ട്

ConstO Design
ConstO Design

Architect | Malappuram

Please do damp proof properly

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes before brick work

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

തറ ഫില്ല് ചെയ്യുന്നതിന് മുമ്പ്

Waterproof Yard
Waterproof Yard

Water Proofing | Ernakulam

thara fill cheyunna munpu

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Fill cheunnathinu munb Cheythalle 3 side kittu

waterproofing  SOLUTION
waterproofing SOLUTION

Water Proofing | Malappuram

മണ്ണ് നിറക്കുന്നതിന് മുൻപ് ചെയ്താൽ ഉൾവശം നന്നായി വാട്ടർപ്രൂഫ് ചെയ്യാൻ സാധിക്കും . എന്നാൽ പിന്നീട് മണ്ണ് നിറക്കുമ്പോൾ ടിപ്പർ ടയർ കയറാൻ സാധ്യത ഉണ്ട് . മണ്ണ് നിറച്ച ശേഷം ചെയ്താലും മതി . ഉൾവശം മണ്ണ് സൈഡ് മാറ്റണം എന്ന് മാത്രം

waterproofing  SOLUTION
waterproofing SOLUTION

Water Proofing | Malappuram

9207276703 എന്താണ് Foundation water proofing ചെയ്യുന്നത് കൊണ്ടുള്ള ഉപയോഗൾ എന്നതിനെ കുറിച്ചുള്ള പോസ്റ്റ് ആണ്. പുറത്തുനിന്ന് ബേസ്‌മെന്റിലേക്ക് വെള്ളം കയറുന്നത് തടയുന്ന പ്രക്രിയയാണ് ഫൗണ്ടേഷൻ വാട്ടർപ്രൂഫിംഗ്. നമ്മുടെ വീടിന്റെ ഏറ്റവും വലിയ ശത്രുവാണു നനവ് , അത് നിങ്ങളുടെ വീടിനെ ദുർബലപ്പെടുത്തുകയും ഇരുമ്പ് കമ്പിയുടെ നാശത്തിനും ആർ‌സി‌സിയിൽ വിള്ളലുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു, ഇത് കെട്ടിടത്തിൻറെ ശക്തി കുറയ്ക്കുന്നു. ഇത് വീടിന്റെ സ്ട്രക്ചർ പൊള്ളയും ഉള്ളിൽ നിന്ന് ദുർബലവുമാക്കുന്നു, ഇത് ഒടുവിൽ അതിന്റെ ഈടിനെ ബാധിക്കുന്നു. നിർഭാഗ്യവശാൽ, നനവ് ദൃശ്യമാകുമ്പോഴേക്കും, കേടുപാടുകൾ സംഭവിച്ചു കഴിയും പല വീടുകളിലും ഭിത്തിയുടെ അടിഭാഗത്തു നിന്നും പെയിന്റ് ഇളകി പോകുകയും ഈർപ്പം ഉള്ളത് പോലെ പെയിന്റ് കുതിർന്നു വരികയും എത്ര തന്നെ റീ പെയിന്റ് ചെയ്താലും വീണ്ടു ഭിത്തി മോശമായി പോകുന്നത് കാണാറുണ്ട് ... ഈ അവസ്ഥയെ ഈ രീതിയിൽ വാട്ടർ പ്രൂഫ്യിങ് ചെയിതാൽ ഭൂമിയിൽ നിന്നും ഈർപ്പം ഭിത്തിയിലോട്ടു കേറുന്നത് തടയും... അതിലൂടെ ജനൽ ഡോർ കട്ടിലകൾ ചിതൽ പിടിക്കുന്നത് ഇല്ലാതെയാകും. ഭാവിയിൽ തറയിൽ നിന്നും ഭിത്തി വെള്ളം അബ്സോർവ് ചെയ്ത് പായൽ ഫങ്കസ് മുതലായവ വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് പല വിദേശ രാജ്യങ്ങളിൽ ഈ രീതി കാലങ്ങളായി ഉപയോഗിച്ച് വരുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇത് ചെയ്യുന്നത് ഉത്തമമാണ് നമ്മുടെ കാലാവസ്ഥ മഴയും ഈർപ്പവും കൂടുതൽ ഉള്ളതായതുകൊണ്ട് എന്തുകൊണ്ടും നല്ലതാണ്.

More like this

Load bearing type masonry structure ൽ കെട്ടിടം നിർമ്മിക്കുമ്പോൾ ഉറപ്പുള്ള പ്രദേശമെങ്കിൽ ബെൽറ്റ് വേണ്ട എന്ന അഭിപ്രായം ശരിയോ ?.......

Load bearing structure ൽ RCC band ക ളുടെ role എന്താണെന്ന് നോക്കാം........
RCC frame work ൽ (Columns & beams) അല്ലാതെ നിർമ്മിക്കുന്ന  കെട്ടിടങ്ങളിൽ വരാവുന്ന എല്ലാതരം load കളെയും മണ്ണിൻ്റെ Safe bearing capacity ക്ക് അനുയോജ്യമായി നിർമ്മിക്കുന്ന foundation വഴി ഭൂമിയിലേക്ക് ഒരു പോലെ transfer ചെയ്യുമ്പോൾ,  RCC horizontal seismic band കൾ എന്നറിയപ്പെടുന്ന ബെൽറ്റും ലിൻറലും (Plinth band and Iintel band)  അനേകം ഇഷ്ടികകൾ, കല്ലുകൾ, മറ്റു തരത്തിലുള്ള കോൺക്രീറ്റ് ബ്ലോക്കുകളും ഉപയോഗിച്ചു പണിയുന്ന structure ൻ്റെ integrity ഉറപ്പാക്കിക്കൊണ്ട് ഒരു കവചം പോലെ കെട്ടിടങ്ങളെ ചെറു ഭൂചലനങ്ങൾ മറ്റു പ്രകമ്പനങ്ങൾ ,ചെറിയ തോതിലുള്ള uneqal settlement കളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ സഹായിക്കുന്നു .ഭൂകമ്പ സാധ്യത കൂടുതൽ ഉളള മേഖലകളിൽ RCC Band കൾ തമ്മിൽ മൂലകളിലും openings side കളിലും RCC യിൽ തന്നെ vertical member കൂടി connect ചെയ്യുന്ന രീതിയും നിലവിൽ ഉണ്ട്. Nominal re bar detailing മാത്രം ആവശ്യമായി വരുന്ന 4" മുതൽ 6 "കനം വരെ ചെയ്യേണ്ട Belt ,Design അനുസരിച്ച് Plinth Beam കളിൽ കൊടുത്തുവരുന്ന  re bars detailing പോലെ രണ്ടടി ഉയരം വരെ ചിലയിടങ്ങളിൽ ചെയ്യുമ്പോൾ Load bearing structure ൽ ആവശ്യം കൊടുക്കേണ്ട RCC Belt, അധിക ചിലവും അനാവശ്യവും എന്നൊക്കെ തോന്നിയേക്കാം. Plinth band യഥാസ്ഥാനമായ Basement നു മുകളിൽ(Plinth level ) തന്നെ വാർക്കുമ്പോൾ   concrete ൽ ഗുണനിലവാരമുള്ള water proofing compound കൂടി mix ചെയ്ത് cast ചെയ്ത ശേഷം Bitumen coat കൂടി apply ചെയ്താൽ capillary action വഴി ഉണ്ടാകാവുന്ന നനവിനെ തടയുന്ന Damp proof course ആയും പ്രവർത്തിക്കും.
Load bearing type masonry structure ൽ കെട്ടിടം നിർമ്മിക്കുമ്പോൾ ഉറപ്പുള്ള പ്രദേശമെങ്കിൽ ബെൽറ്റ് വേണ്ട എന്ന അഭിപ്രായം ശരിയോ ?....... Load bearing structure ൽ RCC band ക ളുടെ role എന്താണെന്ന് നോക്കാം........ RCC frame work ൽ (Columns & beams) അല്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ വരാവുന്ന എല്ലാതരം load കളെയും മണ്ണിൻ്റെ Safe bearing capacity ക്ക് അനുയോജ്യമായി നിർമ്മിക്കുന്ന foundation വഴി ഭൂമിയിലേക്ക് ഒരു പോലെ transfer ചെയ്യുമ്പോൾ, RCC horizontal seismic band കൾ എന്നറിയപ്പെടുന്ന ബെൽറ്റും ലിൻറലും (Plinth band and Iintel band) അനേകം ഇഷ്ടികകൾ, കല്ലുകൾ, മറ്റു തരത്തിലുള്ള കോൺക്രീറ്റ് ബ്ലോക്കുകളും ഉപയോഗിച്ചു പണിയുന്ന structure ൻ്റെ integrity ഉറപ്പാക്കിക്കൊണ്ട് ഒരു കവചം പോലെ കെട്ടിടങ്ങളെ ചെറു ഭൂചലനങ്ങൾ മറ്റു പ്രകമ്പനങ്ങൾ ,ചെറിയ തോതിലുള്ള uneqal settlement കളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ സഹായിക്കുന്നു .ഭൂകമ്പ സാധ്യത കൂടുതൽ ഉളള മേഖലകളിൽ RCC Band കൾ തമ്മിൽ മൂലകളിലും openings side കളിലും RCC യിൽ തന്നെ vertical member കൂടി connect ചെയ്യുന്ന രീതിയും നിലവിൽ ഉണ്ട്. Nominal re bar detailing മാത്രം ആവശ്യമായി വരുന്ന 4" മുതൽ 6 "കനം വരെ ചെയ്യേണ്ട Belt ,Design അനുസരിച്ച് Plinth Beam കളിൽ കൊടുത്തുവരുന്ന re bars detailing പോലെ രണ്ടടി ഉയരം വരെ ചിലയിടങ്ങളിൽ ചെയ്യുമ്പോൾ Load bearing structure ൽ ആവശ്യം കൊടുക്കേണ്ട RCC Belt, അധിക ചിലവും അനാവശ്യവും എന്നൊക്കെ തോന്നിയേക്കാം. Plinth band യഥാസ്ഥാനമായ Basement നു മുകളിൽ(Plinth level ) തന്നെ വാർക്കുമ്പോൾ concrete ൽ ഗുണനിലവാരമുള്ള water proofing compound കൂടി mix ചെയ്ത് cast ചെയ്ത ശേഷം Bitumen coat കൂടി apply ചെയ്താൽ capillary action വഴി ഉണ്ടാകാവുന്ന നനവിനെ തടയുന്ന Damp proof course ആയും പ്രവർത്തിക്കും.
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* 
 
മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച.
 
 
കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക.
 
അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം
 
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും .
 
അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം.
 
പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്.
 
മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്.
 
അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്.
 
കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം.
 
അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക.
 
അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും.
 
*വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ*
 
പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്.
 
സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക.
 
അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്.
 
എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
 
പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്.
 
ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും.
 
വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്.
 
മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ.
 
വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക. അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും . അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്. മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക. അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും. *വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ* പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്. സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും. വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ. വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store