hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

Concrete ചെയ്യാൻ പറ്റിയ സിമൻ്റ് എത് OPC or. PPC. ?
likes
3
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

PPC യുടെ Ingredients എന്താണെന്നും PPC എന്നു മുതലാണ് ഉപയോഗിച്ചു തുടങ്ങിയത് അതിനു മുമ്പ് എന്താണ് ഉപയോഗിച്ചിരുന്നത് എന്നൊക്കെ അറിയാവുന്നവർ കുറവാണെന്നു തോന്നുന്നു. ഇപ്പോൾ opc advance ആയി book ചെയ്താലേ കിട്ടൂ എന്നുള്ളതും പ്രശ്നമാകുമ്പോൾ,PPC തന്നെയായിരിക്കുമല്ലോ സ്വാഭാവികമായും Market ൽ ഉണ്ടാവുക. വിവിധ grade ൽ ഉള്ള സിമൻറിനെക്കുറിച്ച് മുമ്പെഴുതിയ post സമയം കിട്ടുമ്പോൾ വായിക്കാം... .വീടുപണി തുടങ്ങാൻ ഉദ്ദേശിക്കുന്നവരും, സ്ലാബ് കോൺക്രീറ്റ് നിശ്ചയിച്ചവരും ഏതു കമ്പനിയുടെ സിമൻറാണ് നല്ലത് എന്നുള്ള ചോദ്യം,വീടുനിർമ്മാണവുമായി ബന്ധപ്പെട്ട Social media ഗ്രൂപ്പുകളിൽ ചോദിക്കുമ്പോൾ ഏതെങ്കിലും ഒരു കമ്പനിയുടെ ഉൽപന്നം ശുപാർശ ചെയ്യുന്നത് ഒരു പ്രത്യേക കമ്പനിയുടെ Product promote ചെയ്യുന്നതായി തോന്നിയാൽ കുറ്റം പറയാനാവില്ല. ഇന്ത്യയിലെ മുൻനിര സിമൻറു നിർമ്മാതാക്കളെല്ലാം തന്നെ അവരുടെ cement വിപണിയിൽ എത്തിക്കുന്നതിനു മുമ്പേ തന്നെ കേന്ദ്ര ഗവണ്മെൻറിൻ്റെ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌ വിവിധ Test കൾക്കു വിധേയമായി സർട്ടിഫൈ ചെയ്ത് Grade അനുസരിച്ചുള്ള ISI No. അനുവദിച്ച ശേഷമാണ്‌ എന്നിരുന്നാലും ചില കമ്പനികളുടെ സിമൻറിനെ കുറിച്ച് കരാറുകാരുടെയും, മേൽനോട്ടക്കാരുടെയും മേസ്തിരിമാരുടെയും ഒക്കെ അഭിപ്രായങ്ങൾ വീടു പണിയുന്ന സാധാരണക്കാരുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട് എന്നുള്ളത് സത്യമാണ്. ഏതാണ്ട് 30 വർഷം മുമ്പുവരെ OPC 33 grade ൽ മാത്രം ലഭ്യമായിരുന്ന Cement ഉപയോഗിച്ചുപണിഞ്ഞ കെട്ടിടങ്ങളും പാലങ്ങളും ഒക്കെ ഇന്നും നമ്മുടെ കൺമുമ്പിൽ Stable ആണ് .സേവനം തുടരുന്നുമുണ്ട് . ഇന്ന് 43, 53 grade കളിൽ OPC യും, 25 to 35% Flyash content ഉള്ളതും Strength ൻ്റെ കാര്യത്തിൽ OPC 33 Grade നു തുല്യമായി മാത്രം BIS Certify ചെയ്യുന്ന PPC ( Portland Pozzolona Cement) ,25% മുതൽ 65 % വരെ Granu lated blast furnace slag ഉം 3% to 5 % ജിപ്സവും ബാക്കി OPC ingredients ഉം ചേരുന്ന PSC( Portland Slag cement) നും 28 days ൽ കിട്ടുന്ന compressive strength 33 MPA സൂചിപ്പിക്കുന്ന Grade Packet നുമേൽ Print ചെയ്യാൻഅനുവാദമില്ലാത്തതിനാൽ Packet നു മേൽ Grade സൂചിപ്പിക്കാതെ Market ചെയ്തു വരുന്നു. നമ്മുടെ നാട്ടിൽ വീടുപണിക്കു വേണ്ടി മാർക്കറ്റിൽ ലഭിക്കുന്ന ഒട്ടുമിക്ക ബ്രാൻഡുകളുടെയും Cementഗുണനിലവാരമുള്ളവയാണ് എങ്കിലും വിപണിയിലെ മത്സരത്തിൻ്റെ ഭാഗമായി വമ്പൻ കമ്പനികൾ ഇടക്കിടക്കു് അവർ പുതിയ പുതിയ Special പേരുകൾ കൂടി നൽകിപരസ്യം ചെയ്യുകയും വിപണിയിൽ മത്സരിച്ചു സജീവമാവുകയും ചെയ്യുമ്പോൾ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിൽ ആവുന്നത് സ്വാഭാവികം.( Packet നോക്കി പെട്ടെന്നു തിരിച്ചറിയാൻ OPC Grade ൽ ഉള്ള cement packet നു മേൽ ISI Mark Black Colour ലും PPC/ PSC grade കൾ Red colour ൽ ISI Mark ഉണ്ടായിരിക്കും.) അതുകൊണ്ടാണല്ലോ ഏതു സിമൻറാണ് നല്ലത് എന്ന ചോദ്യം തുടരെ തുടരെ Post ആയി വന്നു കൊണ്ടിരിക്കുന്നത്. ഉപയോഗിക്കാനുദ്ദേശിക്കുന്ന Cement ൻ്റെ ശരിയായ ഗുണനിലവാരം നേരിട്ടു തന്നെ മുൻകൂർബോധ്യപ്പെടണമെങ്കിൽ ഒരു Packet Cement വാങ്ങി അടുത്തുള്ള Engg: College ൻ്റെ lab ൽ നമ്മൾ തന്നെ എത്തിച്ച് Test ചെയ്യുക എന്നുള്ളതാണ്. ചെയ്ത Concrete ൻ്റെ Strength അറിയാനും 7 days/28 days കഴിഞ്ഞ് Labൽ എത്തിച്ച് Cube test ചെയ്ത് result ഉറപ്പാക്കാം. Cement ൻ്റെഗുണനിലവാരത്തെ കുറിച്ച് ആശങ്കപ്പെടുന്നവർ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തെറ്റായ രീതിയിൽ കൊട്ടക്കണക്കും ചട്ടി ക്കണക്കും പറഞ്ഞു കബളിപ്പിക്കുന്ന ചുരുക്കം ചില കരാറുകാരെ വിശ്വസിക്കുകയും ചെയ്യുമ്പോൾ നല്ല Quality യിൽ കോൺക്രീറ്റ് ചെയ്യാനുള്ള ശരിയായ Mix proportion നുവേണ്ട aggregates( Graded metal & Coarse Sand)നെ കുറിച്ച് വലിയ സംശയവും ഇല്ല എന്നുള്ളതാണ് സത്യം... Nominal Mix proportion ൻ്റെ ഗുണനിലവാരം എങ്ങനെ Control ചെയ്യാം എന്ന വിഷയത്തെ കുറിച്ചു ഞാനിവിടെ എഴുതിയ Post ഉം Kolo appൽ എൻ്റെ profile ൽ ലഭ്യമാണ്. https://koloapp.in/discussions/1629205178 …

febina  leeha
febina leeha

Contractor | Kannur

ppc

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

ചെട്ടിനാട് അഞ്ജലി...സിമന്റ്

shaheer ali
shaheer ali

Civil Engineer | Malappuram

PPC

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

ppc

Jagath preeth
Jagath preeth

Civil Engineer | Pathanamthitta

ppc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store