hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

പുറത്തെ ഭിത്തിയിൽ പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റിയ ജിപ്സം ഏതെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരണം?.
likes
2
comments
6

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഇപ്പോൾ Exterior Gypsum ലഭ്യമാണ്. Gyproc ന്റെ Moisture resistant ആയിട്ടുള്ള Gypsum ലഭ്യമാണ്. ( moisture resistant എന്നാൽ water proof ആണെന്ന് തെറ്റിദ്ധരിക്കരുത്. ) Normal Gypsum out Side ഉം പ്ലാസ്റ്റർ ചെയ്യാം, എന്നാൽ തുടർച്ചയായി വെള്ളം നനഞ്ഞു കൊണ്ടിരിക്കുകയോ അല്ലെങ്കിൽ Gypsum പ്ലാസ്റ്റർ ചെയ്ത ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന അവസ്ഥയോ ഉണ്ടാകരുത് എന്ന് മാത്രമേ ഉള്ളൂ. പുറമേ ഉള്ള ഭിത്തിക്ക് ചുറ്റും sunshade ഉണ്ടെങ്കിൽ plinth level വരെ sunshade ന്റെ അടിയലുള്ള ഭിത്തിയിൽ Gypsum plastering ചെയ്യാവുന്നതാണ്. മഴയത്ത് കാറ്റടിച്ച് ഭിത്തി നനഞ്ഞാലും പ്രശ്നം ആകില്ല. വെയിൽ വന്ന് കഴിയുമ്പോൾ സാദാ ഭിത്തി പോലെ ഈർപ്പം മാറി ഉണങ്ങി കിട്ടും. പിന്നെ Gypsum sealer എന്നൊരു സംഗതി ഉണ്ട്. അത് Gypsum ന്റെ പുറമേ apply ചെയ്ത് കഴിഞ്ഞാൽ വെള്ളം പിടിക്കത്തില്ല. ചേമ്പിലയിൽ വെള്ളം വീണാൽ ഇല നനയത്തില്ലല്ലോ same effect ആയിരിക്കും sealer അടിച്ചതിന് ശേഷം ഭിത്തിയിൽ വെളളം വീണാൽ.

Mahesh Chandran
Mahesh Chandran

Contractor | Thiruvananthapuram

Interior cheyyam.. outside cheyyarilla

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

ജിപ്‌സും പ്ലാസ്റ്ററിങ് ചെയ്യുന്നവർ ഉണ്ട് അവർക്കെ അറിയൂ... cost ലാഭിക്കാൻ പറ്റും

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum plastering exterior അത്ര പ്രോത്സാഹിപ്പിക്കുന്നില്ല.

vimal vimal
vimal vimal

Painting Works | Kottayam

grey putty

Prime  Plasters
Prime Plasters

Contractor | Ernakulam

കേരളം പോലെ അതിശക്തമായ മഴ പെയ്യുന്ന ഒരു പ്രദേശത്ത് നിലവിൽ ലഭ്യമായ ഏതു കമ്പിനിയുടെ മെറ്റീരിയൽ ഉപയോഗിച്ചും gypsum plastering പുറം ഭിത്തിക്ക് അനുയോജ്യമല്ല . EliteMR best gypsum plastering material ആണ് .. പക്ഷേയത് interior plastering ന് മാത്രമായാണ് Saint Gobain Gyproc വരെ പറയുന്നത്. Gyproc പുറം പ്ലാസ്റ്റർ തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. എന്നു പറഞ്ഞാൽ MR ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ അത് പൂർണ്ണ പരാജയമൊന്നുമാവില്ലേലും ജിപ്സം പ്ലാസ്റ്ററിങ്ങ് നമുക്ക് പറ്റില്ലെന്ന് വ്യഥാ വാദിക്കുന്നവർക്കൊരു പിടിവള്ളിയായിത് മാറാൻ സാധ്യതയുള്ളതിനാലാണ് outside plastering വേണ്ട എന്ന നിലപാട് കമ്പനി അധികൃതർ എടുക്കാനുള്ള കാരണത്തിന് സാധ്യത.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store