Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Santha N
Home Owner | Alappuzha, Kerala
Tv unit ചെയ്യാൻ പറ്റിയ Charcoal or WPC louver ചെങ്ങന്നൂർ തിരുവല്ല മാന്നാർ ഭാഗത്ത് കിട്ടുന്ന കടയുണ്ടോ?
2
0
More like this
SHANIYAS S
Service Provider
ഈ side ചെയ്യാൻ പറ്റിയ work എന്താണ് 🙏
Aji Daniel
Home Owner
ഈ ടൈപ്പ് ഡോറിന് പറ്റിയ ലോക്ക് സജസ്റ്റ് ചെയ്യുമോ
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 1 ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക് നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ് ലഭ്യമാണ്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഇന്റീരിയർ ചെയ്യാനുള്ള മെറ്റീരിയൽസ് തന്നെ രണ്ടായി തരം തിരിക്കാം. കോർ മെറ്റീരിയൽസ്, സർഫസിംഗ് മെറ്റീരിയൽസ് എന്നിവയാണവ. ആദ്യമായി നമുക്ക് കോർ മെറ്റീരിയൽസ് നെ കുറിച്ച് അറിയാം. *കോർ മെറ്റീരിയൽസ്* കോർ മെറ്റീരിയൽസ് ആണ് ഏതൊരു ഇന്റീരിയർ ക്യാബിനറ്റ് ന്റെയും ഫൗണ്ടേഷൻ ആയിട്ട് വരുന്നത്. ക്യാബിനറ്റ്ന്റെ ലൈഫ് തീരുമാനിക്കുന്നത് ഈ കോർ മെറ്റീരിയൽസ് ആണ്. കോർ മെറ്റീരിയൽസിൽ അവൈലബിൾ ആയിട്ടുള്ള മെറ്റീരിയൽസ് നമുക്കൊന്ന് പരിചയപ്പെടാം. *സോളിഡ് വുഡ്* സോളിഡ് വുഡ്സ് ഒരുപാടുണ്ടെങ്കിലും നമ്മൾ സാധാരണയായി യൂസ് ചെയ്യുന്നത് തേക്ക്, സെഡാർ, ഇന്ത്യൻ റോസ് വുഡ്, റബ്ബർ ശീഷം വുഡ് എന്നിവയാണ്. ഇത് നോൺ ടോക്സിക് ആയിട്ടുള്ള എപ്പോഴും പുതുക്കി പണിയാവുന്നതുമായ മെറ്റീരിയൽസ് ആണ്. മാത്രമല്ല ട്രഡീഷണൽ ശൈലിയോടും മോഡേൺ ശൈലിയോടും ഒരുപോലെ ചേർന്നുപോകുന്ന ഒന്നു കൂടിയാണ്. പക്ഷേ സോളിഡ് വുഡ് യൂസ് ചെയ്യുന്നത് ചിലവേറിയതും സമയമെടുക്കുന്നതും ആയ ഒരു പ്രോസസാണ്. *മെറ്റൽ ക്യാബിനറ്റ്* മെറ്റൽ ക്യാബിനറ്റ് സാധാരണയായി സ്റ്റീൽ അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വളരെ ഡ്യൂറബിൾ ആയിട്ടുള്ളതും ചെലവേറിയതുമായ ഒരു ഓപ്ഷൻ ആണിത്. സാധാരണയായി കിച്ചൻ ക്യാബിനറ്റ് ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഹൈ റെസിസ്റ്റൻസ് ക്വാളിറ്റി കൊണ്ടാണ് അത്. *പ്ലൈവുഡ്* വെനീർ ഷീറ്റുകൾ കൂട്ടിയോജിപ്പിച്ച് ആണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. സോളിഡ് വുഡിന് ചിലവ് കുറഞ്ഞ ഒരു പകരക്കാരൻ ആണ് പ്ലൈവുഡ്. എന്നാൽ നല്ല ക്വാളിറ്റി ഉള്ള തുമാണ്. പ്ലൈവുഡ് തന്നെ മൂന്നു തരമുണ്ട്. എം ആർ, ബി ഡബ്ല്യു ആർ, ബി ഡബ്ലിയു പി എങ്ങനെയാണ് അവ. എം ആർ ന്റെ മോയ്സ്ചർ റെസിസ്റ്റൻസ് , ബി ഡബ്ലിയു ആർ ന്റെ ബോയിലിംഗ് വാട്ടർ റെസിസ്റ്റൻസ് , ബി ഡബ്ല്യു പി യുടെ ബോയിലിംഗ് വാട്ടർ പ്രൂഫിങ് എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഇവയുടെ ഗുണങ്ങൾ അനുസരിച്ച് കൂടുതൽ ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ഡബ്ല്യു ആർ അധികം ഈർപ്പം നിൽക്കാത്ത ഇടങ്ങളിൽ എം ആർ ഒ ബി ഡബ്ല്യു ആർ ഒ ഉപയോഗിക്കുന്നു. *ഫൈബർ വുഡ്* ഫൈബർ വുഡ്തന്നെ 5 തരമുണ്ട്. പാർട്ടികൾ ബോർഡ്, എം ഡി എഫ്, എച്ച് ഡി എഫ്, ഹൈ ഡെൻസിറ്റി ഹൈ റെസിസ്റ്റൻഡ്, എച്ച് ഡി എച്ച് എം ആർ എന്നിവയാണവ. ഫൈബർ വുഡിന് നല്ല സർഫസ് ഫിനിഷ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്ന ഇടങ്ങളിലാണ് ഇത് പ്രിഫർ ചെയ്യുന്നത്. ചിലവിൽ കുറവും എന്നാൽ ഡ്യൂറബ്ൾ ആയിട്ട് ഉള്ളതുമായതിനാൽ കൂടുതൽ കമ്പനികളും ഇതാണ് പ്രിഫർ ചെയ്യുന്നത്. *പിവിസി ബോർഡ്* പിവിസി ബോർഡ് അല്ലെങ്കിൽ കമ്പോസിറ്റ്ബോർഡ് പോളിമർ വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് മെറ്റീരിയൽ ആണ്. ഇത് 100 ശതമാനം വാട്ടർപ്രൂഫ് ആണ് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ് നെയും ഫൈബർ വുഡ്നെയും അപേക്ഷിച്ചു ചിലവേറിയ ഒന്നാണ് ഇത്.
sreejith c m
Building Supplies
ഇതേ രീതിയിൽ പതിനാറ് പടിയിൽ സ്റ്റേയർ ചെയ്യാൻ എത്ര രൂപ aakum
Veerarakhavan C
Home Owner
ഈ ഒരു ഡിസൈൻ 200 sq feet ചെയാൻ 1. എത്ര ക്യൂബിക് തടി വേണം..?? 2. അതേ പോലെ ഇത് ചെയാൻ എത്ര രൂപ പണി കൂലി ആകും sq feet nu.
jishnu jishnu
Home Owner
ഈ ബെഡ്റൂമിനുള്ളിൽ ചെയ്യാൻ പറ്റിയ ഒരു ഒരു ഡിസൈൻ.., deceretion എന്തെങ്കിലും.. പറയുമോ..
vishnu b
Home Owner
ഇതു പോലെ വീടിനു മുകളിൽ ചെയാൻ പറ്റിയ മോഡൽ പറഞ്ഞു തെരവോ
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 2 *ഇനി സർഫസിങ് മെറ്റീരിയൽസ് നെ കുറിച്ച് അറിയാം.* സർഫസിങ് മെറ്റീരിയൽ പേരുപോലെ തന്നെ സർഫസിങ് മെ റ്റീരിയൽ കോർ മെറ്റീരിയൽസിനുമുകളിൽ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്. പ്രതീക്ഷിക്കുന്ന ഫിനിഷും ഭംഗിയും കിട്ടാൻ വേണ്ടിയിട്ടാണ് ഇവ സാധാരണയായി യൂസ് ചെയ്യുന്നത്. *വുഡ് സ്റ്റൈനിങ്, വാർനിഷിങ്* വുഡ് സ്റ്റൈനിങ് ചെയ്യുന്നത് സർഫെസിന് കൂടുതൽ ഭംഗിയും കാഴ്ചയ്ക്ക് സുഖകരമായ നിറം നൽകാനും ആണ് ഉപയോഗിക്കുന്നത്. ചെളിയിൽ നിന്നും പൊടിയിൽ നിന്നും ഉള്ള സംരക്ഷണത്തിനു വേണ്ടിയിട്ടാണ് വാർണിഷ് ചെയ്യുന്നത്. *പെയിന്റിംഗ്* ഡ്യൂക്കോ പെയിന്റോ അല്ലെങ്കിൽ പി യു ഫിനിഷോ ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്.രണ്ടും ഏകദേഷം ഒരേ ഔട്ട്പുട് തന്നെയാണ് തരിക.ഫൈബർ ബോർഡ്സ്ന്റെയോ പിവിസി ബോർഡിന്റെയോ ഫിനിഷ്ള്ള സർഫ്സിലാണ് പെയിന്റിംഗ് കൂടുതൽ പ്രീഫർ ചെയ്യുന്നത് *ലാമിനേറ്റസ്* ലാമിനേറ്റ് പല നിറത്തിലും പല തിക്നെസ്സിലും അവൈലബിൾ ആണ്. ഇതിന്റെ സ്ക്രാച്ച് റെസിസ്റ്റൻസ് വൃത്തിയാക്കാനുള്ള എളുപ്പം ലോ മെയിന്റനൻസ് എന്നിവ ഇതിനെ പ്രിയപ്പെട്ടതാകുന്നു. ചിലവ് കുറഞ്ഞ ഒരു മാർഗം കൂടിയാണിത്. പല നിറത്തിലും പല ഫിനിഷിൽ ഉം ലാമിനേറ്റ് അവൈലബിൾ ആണ്. *ആക്രിലിക് ഷീറ്റ്സ്* അക്രിലിക് ഷീറ്റ്സ് വളരെ പെർഫെക്ട് ആയിട്ടുള്ള ഫിനിഷ് നൽകുന്നത് ആണ്. നമുക്ക് ഇഷ്ടമുള്ള നിറത്തിൽ നല്ലൊരു ഫിനിഷ് നൽകാൻ അക്രിലിക് ഷീറ്റ്സ് ഉത്തമമാണ്. എന്നാൽ ലാമിനേറ്റസ് നേക്കാൾ താരതമ്യേന ചെലവ് കൂടിയതാണ് ഇത്. *വെനീർ ഷീറ്റ്സ്* വുഡൻ ഫിനിഷ് നൽകാൻ ഏറ്റവും നല്ലത് വെനീർ ഷീറ്റ്കൾ തന്നെയാണ്. പ്ലൈവുഡ് ന്റെയും ഫൈബർ വുഡിന്റെയും സർഫെസിലും വെനീർ ഷീറ്റ്കൾ ഉപയോഗിക്കാറുണ്ട്.വെനീർ ഷീറ്റ് വാർണിഷ് ചെയ്തും ഉപയോഗിക്കാറുണ്ട്.
Indu Menon
Interior Designer
ഈ ഫ്രെയിമിൽ കാണുന്ന ക്ളോക്ക് കിട്ടുന്ന സ്ഥലം, നംബർ അറിയാവുന്നവർ ഉണ്ടോ.
anshad anshad
Home Owner
ഞങ്ങൾ വീട് പണിഞ്ഞിട്ട് ഒരു വർ ഷം ആയില്ല പെയിന്റ് എല്ലാം ഇളകി തുടങി എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇനി എന്ത് ചെയ്യാൻ pattum
Shajeer Th
Home Owner
ഫോട്ടോയിൽ കാണുന്ന പോലെ കാർ പോർച്ചിന്റെ മുകളിൽ കൊടുത്തിട്ടുള്ള പാത്തി (മഴ വെള്ളം പോകുന്നതിനു ) കവർ ചെയ്ത് മറക്കാൻ പറ്റിയ മെറ്റീരിയൽ ഉപയോഗിച്ചു ചെയ്യാൻ പറ്റിയ ആളുകളുണ്ടെങ്കിൽ pls contact.. urgent..
Susin Babu A S
Home Owner
ഈ മോഡൽ TV unit ചെയ്യാൻ ഏകദേശം എത്ര ആവും. അറിയുന്നോര് ഒന്ന് പറയ്യോ
LIJO PJ
Home Owner
ഇവിടെ ചെയ്യാൻപറ്റിയ നല്ല designing ഏതാ?
Nisamudheen K N
Contractor
Burma teak കൊണ്ട് പണിത കട്ടിള 8 വർഷത്തിനു ശേഷം ചിതൽ കുത്തിയിരിക്കുന്നു. ഈ ഭവനത്തിലെ താഴെ നിലയിൽ ഭിത്തി ഫൗണ്ടേഷൻ എന്നിവ പഴയതാണ്.പ്ലാസ്റ്റർ ഇളക്കി കളഞ്ഞപ്പോൾ പഴയ തരം height കുറഞ്ഞ നീളം കൂടിയ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി പടുതിരിക്കുന്നത്. renovation നടത്തിയപ്പോൾ replaster മാത്രമാണ് ചെയ്തിരിക്കുന്നത്. renovation ചെയ്തപ്പോൾ മുകളിലേക്ക് പില്ലർ പൊക്കി first floor കൂടി പണിതു. മുകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. താഴെ ചിലയിടത്ത് പ്ലാസ്റ്റർ പൊള്ളി പൊളിഞ്ഞ് വരുന്നുമുണ്ട്. ഇതിൻറെ reason അറിയുന്നവർ പങ്കുവെചാൽ നന്നായിരിക്കും???. പരിഹാര മാർഗ്ഗം .താഴെ നിലക്ക് ഏകദേശം 25 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്നു.
Haf j
Home Owner
Sliding Wardrobe ന്റെ അടിയിലും കതകുകൾക് ഇടയിലായും ഉള്ള gap ഒഴിവാക്കാൻ കഴിയുമോ? ഈ വിടവിലൂടെ ചെറിയ പ്രാണികളും പാറ്റകളും അകത്തു കയറാൻ സാധ്യത ഇല്ലേ?
Vishnu h
Home Owner
ഈ model TV unit ചെയ്യാൻ എത്ര കോസ്റ്റ് വരും
siji s
Home Owner
2.900 mm നീളവും 1.6 mm വീതിയും ഉള്ള കിച്ചൻ സ്ലേബിനെ അടിയിൽ മാത്രം കാബോർഡ് ചെയ്യാൻ എത്ര rate വരും
Veerarakhavan C
Home Owner
ee kattila nallathano...thadi Aquatia anu...
Neeraj Lal
Home Owner
plinth beam nu മുകളിൽ water proofing നു വേണ്ടി അടിച്ചു കൊടുക്കാൻ പറ്റിയ average cost വരുന്ന compound പറഞ്ഞു തരാമോ?
Jayesh K
Architect
brick cladding exterior wall laying charge etrayanu?
Join the Community to
start finding Ideas &
Professionals