hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

അടുക്കളയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ് അടുപ്പും അരകല്ലും എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത്? .
likes
1
comments
5

Comments


GAS LINE  JOB
GAS LINE JOB

Plumber | Ernakulam

അരകല്ലും ഗ്യാസ് കുറ്റിയും പുറത്ത് വയ്ക്കുന്നതാണ് നല്ലത്

GAS LINE  JOB
GAS LINE JOB

Plumber | Ernakulam

🏠 *വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക്*🏡 *അടുക്കളയും അടുപ്പും* ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങൾ. xxxxxxxxxxxxxxxxxxx ഇന്ന് നമ്മുടെ നാട്ടിൽ പണി കഴിപ്പിക്കുന്ന പുതിയ വീടുകൾ ശ്രദ്ധിച്ചാൽ, എല്ലാവിധ സൗകര്യങ്ങളോടും കൂടിത്തന്നെയാണ് നമ്മൾ വീടുകൾ പണിയുന്നത്; എന്നാൽ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം, മിക്ക വീടുകളുടെയും മുറികൾക്കും മറ്റു ഭാഗങ്ങൾക്കും കൊടുത്തിരിക്കുന്ന പ്രാധാന്യവും സൗകര്യവുമൊന്നും ആ വീടുകളുടെ അടുക്കളയിലേക്ക് കയറുമ്പോൾ കാണാനില്ല എന്നുള്ളതാണ്. പ്രത്യേകിച്ച് പാചകത്തിനായി ഉപയോഗിക്കുന്ന അടുപ്പുകളുടെ കാര്യത്തിൽ പലരും വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല എന്നതാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ കാരണം. xxxxxxxxxxxxxxxxx *ആദ്യമായി ഗ്യാസ് അടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം. ഇപ്പോൾ ധാരാളം പേർ വാങ്ങിക്കഴിഞ്ഞതും ധാരാളം പേർ വാങ്ങാൻ ആഗ്രഹിക്കുന്നതുമായ ഒരു മോഡൽ അടുപ്പാണ്, ബിൽട്ട് ഇൻ ഹോബ് (Built in HOB). ഭംഗിയുടെ കാര്യത്തിൽ ഈ ഹോബിനെ വെല്ലുവാൻ മറ്റൊരു അടുപ്പും ഇതുവരെ ജനിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണം.എന്നാൽ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കാം.xxxxxxxxxxxxxxxxxxxx പ്രധാനമായും ഈ ഹോബിൻ്റെ ബർണറുകളുടെ പ്രത്യേക തയെന്താണ് ? അതേസമയം ഇന്ത്യൻ മോഡൽ ബർണറുകളുടെ പ്രത്യേകതയെന്താണ് എന്നതിനെക്കുറിച്ച് നോക്കാ�xxxxxxxxxx *ടോർച്ച് ബർണർ എന്നാണറിയപ്പെടുന്ന ഇന്ത്യൻ ബർണറുകൾ കത്തുമ്പോൾ മുകളിലേക്ക് മാത്രമാണ് ചൂട് പുറപ്പെടുവിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൻ്റെ ചൂട് മുഴുവൻ പാത്രത്തിൻ്റെ അടിയിലേക്ക് തന്നെ ലഭിക്കുകയും പാചകം വേഗത്തിലാക്കുകയും തന്മൂലം ഗ്യാസിൻ്റെ ചിലവ് കുറയുകയും ചെയ്യുന്നxxxxxxxxx *അതേസമയം, മൂൺ ബർണർ എന്നറിയപ്പെടുന്ന ഹോബിൻ്റെ ബർണറുകൾ അതിൻ്റെ സൈഡിൽ കൂടിയാണ് ജ്വാല പുറപ്പെടുവിക്കുന്നത്. ഇതിനാൽ പാത്രം ചൂടാകാൻ താമസിക്കുകയും കൂടുതൽ ഗ്യാസ് ചിലവാകുകയും ചെയ്യുന്നു.കൂടാതെ ഇവയ്ക്ക് ആയുസ്സ് കുറവായതിനാൽ തുടർച്ചയായി കത്തുമ്പോൾ ബർണറുകൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും വേണം ; മാത്രമല്ല ഇന്ത്യൻ ബർണറുകളെ അപേക്ഷിച്ച് ഇവയുടെ ചിലവ് വളരെ കൂടുതലാണ് , കൂടാതെ ഇവയുടെ ലഭ്യതയും കുറവാണ്.* ഇനി, ഇത്തരം ഹോബുകൾ തന്നെ വാങ്ങാനാഗ്രഹിക്കുന്നവർക്കായി ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നു; *സാധാരണ ഇപ്പോഴത്തെ വീടുകളിൽ ഒരു മോഡേൺ അടുക്കളയും ഒരു വർക്ക് ഏരിയയും ഉണ്ടായിരിക്കും. ഭംഗിയുടെ ഭാഗമായി മോഡേൺ കിച്ചണിൽ ഹോബ് തന്നെ വയ്ക്കാം. എന്നാൽ അതോടൊപ്പം തന്നെ വർക്ക് ഏരിയയിൽ ഒരു സാധാരണ അടുപ്പു കൂടി വയ്ക്കുകയാണങ്കിൽ മേൽപറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാം. തുടർച്ചയായ ഉപയോഗത്തിന് സാധാരണ സ്റ്റീൽ അടുപ്പുകൾ തന്നെയാണ് ഏറ്റവും ബെസ്റ്റ് . മാത്രമല്ല, ഇവയുടെ മെയിൻറനൻസ് വളരെ എളുപ്പമാണ് ; ചിലവാണെങ്കിൽ വളരെ കുറവുമാണ്.* ഇനി, മിക്ക വീടുകളിലും ഉള്ള ഒരു പരാതിയെക്കുറിച്ചു കേൾക്കാം , അതായത് അടുക്കളയിൽ ഒരു മീൻ വറുത്താൽ അല്ലെങ്കിൽ എന്തെങ്കിലും കരിഞ്ഞാൽ വീടിൻ്റെ സിറ്റൗട്ടിലാണ് അതിൻ്റെ മണമടിക്കുന്നത്, കൂടാതെ ഹാളിലും മറ്റു മുറികളിലുമൊക്കെ ഇതിൻ്റെ ദുർഗന്ധം വരുന്നു; മാത്രമല്ല, അടുപ്പിൻ്റെ സൈഡ് ഭിത്തിയിലും മേൽക്കൂരയിലുമൊക്കെ എണ്ണ പറ്റിപ്പിടിച്ചിരിക്കുകയാxxxxxxxxxxxxxx *ഇനി, ഈ പ്രശ്നത്തെ വിജയകരമായി പരിഹരിച്ച ചില വീടുകൾ കാണാൻ ഞങ്ങൾക്കു സാധിച്ചു. അതായത് നമ്മുടെ പഴയ വീടുകളിലെല്ലാം തന്നെ ഉയരമുള്ള സാധാരണ ചിമ്മിനികൾ പണിയുന്നത് പതിവായിരുന്നു. ഇത്തരം ചിമ്മിനികളുടെ ഏറ്റവും വലിയ പ്രയോജനം, പുകയും മണവുമെല്ലാം വീടിനുള്ളിൽ തങ്ങാതെ നേരെ മുകളിലേക്ക് പോകുമായിരുന്നു എന്നുള്ളതാണ് . ഈ ഒരു മാർഗ്ഗം നമുക്ക് ഗ്യാസ് അടുപ്പുകൾ വയ്ക്കുമ്പോഴും Apply ചെയ്യാം എന്നാണ് പറഞ്ഞു വരുന്��xxxxxxxxxxxxxx അതായത്, ഇത്തരം ഉയരത്തിലുള്ള സാധാരണ ചിമ്മിനികൾ പണിതിട്ട് ഗ്യാസ് അടുപ്പ് വയ്ക്കാനുള്ള ഉയരം ക്രമീകരിച്ച് ഇതിനുള്ളിൽ അടുപ്പ് വച്ചാൽ മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാം . മാത്രമല്ല, ചിമ്മിനിയുടെ ബാക്കിയുള്ള സ്പെയ്സിൽ ഒരു വിറകടുപ്പോ ബയോഗ്യാസ് അടുപ്പോ വയ്ക്കാം. രണ്ട് അടുപ്പുകളുടെയും മധ്യത്തിൽ ഒരു പാർട്ടീഷൻ തിരിച്ചാൽ കൂടുതൽ ഉചിതമാകും. *ഞങ്ങൾ* *നൽകുന്ന* *സേവനങ്ങൾ* *പുതിയ വീട് പണിയുന്നവർക്കും അടുപ്പുകളുടെ ക്രമീകരണം നടത്താനാഗ്രഹിക്കുന്നവർക്കുമായി ലളിതവും ചിലവ് കുറഞ്ഞതുമായ പ്രായോഗിക നിർദേശങ്ങൾ നൽകുന്നു.* വീടിൻ്റെ സുരക്ഷയുടെയും സൗകര്യത്തിൻ്റെയും ഭാഗമായി ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് സ്ഥാപിച്ച്അടുക്കളയിലേക്ക് വാൽവ് സഹിതം പൈപ്പ് വഴി ഗ്യാസ് എത്തിച്ചു നൽകുന്നു. *ബയോഗ്യാസ് അടുപ്പുകളുടെ ഇൻസ്റ്റലേഷൻ.* കൂടുതൽ വിവരങ്ങൾക്ക്, *Green Tech Solutions* Changanacxxxxxxxxxx PH.*9495405239*.

Predeep Cp
Predeep Cp

Plumber | Kottayam

electrical and plumbing work

GAS LINE  JOB
GAS LINE JOB

Plumber | Ernakulam

മുകളിൽ അരകല്ലും അടിയിൽ ഗ്യാസ് മുറിയും Multi Purpose..

Manu Kr
Manu Kr

Interior Designer | Kottayam

East kitchen hod and hob

More like this

ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്
ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം*


നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് .

തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്.

ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം.


*ഉരുൾ തടി*


ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക

ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും.
7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും.

*അറുത്ത ഉരുപ്പടി*

ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക.
ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ

7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും.

ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്.


അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക.

കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ

തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക.

വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം* നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം. *ഉരുൾ തടി* ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും. 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും. *അറുത്ത ഉരുപ്പടി* ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക. ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ 7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും. ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്. അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക. കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക. വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store