hamburger
Sarath KC

Sarath KC

Home Owner | Palakkad, Kerala

എന്റെ പ്ലോട്ട് 3.5 സെന്റ് ആണ്. വീതി 7 മീറ്റർ എ ഉള്ളൂ. നെയ്‌ബർ consent കിട്ടും. അങ്ങനെ ആണെങ്കിൽ 0.6മീറ്റർ വിട്ട് വിൻഡോ വെക്കാൻ പറ്റോ?
likes
1
comments
2

Comments


Spencer  Realtors
Spencer Realtors

Contractor | Thiruvananthapuram

windows kanikkathe permit eduthitt....number kittiyitt windows provide cheyy...😉

Gireesh Puthalath
Gireesh Puthalath

Architect | Wayanad

മുൻസിപ്പാലിറ്റി ആക്ട് പ്രകാരം മിനിമം side yard 1 മീറ്റർ വേണം. എങ്കിലേ പെർമിഷൻ ലഭിക്കുകയുള്ളൂ.

More like this

Doubt related to home loan

7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം. 

ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു. 

അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക.


1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ.

2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക്  മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്‌സ് പേർമ്മിറ്റിൽ ഇണ്ടാകുമോ.

3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ.

3. വേറെ എന്തെകിലും പ്രശ്നങ്ങൾ?

#home loan#work permit#building permit#site plan
Doubt related to home loan 7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം. ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു. അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക. 1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ. 2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക് മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്‌സ് പേർമ്മിറ്റിൽ ഇണ്ടാകുമോ. 3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ. 3. വേറെ എന്തെകിലും പ്രശ്നങ്ങൾ? #home loan#work permit#building permit#site plan
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം*


നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് .

തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്.

ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം.


*ഉരുൾ തടി*


ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക

ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും.
7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും.

*അറുത്ത ഉരുപ്പടി*

ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക.
ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ

7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും.

ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്.


അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക.

കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ

തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക.

വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം* നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം. *ഉരുൾ തടി* ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും. 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും. *അറുത്ത ഉരുപ്പടി* ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക. ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ 7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും. ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്. അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക. കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക. വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store