hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

എൻറെ പറമ്പിന് അതിരിലൂടെ ഒരു തോട് പോകുന്നുണ്ട് . മഴക്കാലത്ത് തോട് കവിഞ്ഞ് വെള്ളം പറമ്പിലേക്ക് കയറുവാറുണ്ട് . ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? .
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല foundation കൊടുത്ത് RCC Wall നിർമ്മിയ്ക്കുക. 20 cm എങ്കിലും ഘനം കൊടുക്കണം . കമ്പിയിട്ടു വേണം മതിൽ നിർമ്മിയ്ക്കാൻ . സ്ഥലത്തിൻ്റെ picture കണ്ടാലേ വിദഗ്ധ ഉപദേശം തരാൻ കഴിയൂ . താങ്കളുടെ ഭൂമിയും തോടും തമ്മിൽ ഉള്ള Level അറിയണം . മഴ സമയത്ത് എത്രമാത്രം വെള്ളം തോട്ടിൽ ഉണ്ടാകും, മണ്ണ് ഘടന എന്നതൊക്കെ പരിഗണിച്ച് മാത്രമെ നമുക്ക് ശരിയായ ഉത്തരം നൽകാൻ കഴിയൂ. പരിചയമുള്ള ഒരു എഞ്ചിനീയറുടെ സഹായം തേടുക.

Tinu J
Tinu J

Civil Engineer | Ernakulam

തോട് നന്നായിട്ട് ക്ലീൻ ചെയ്ത് എടുക്കുക എന്നുള്ളതാണ് ആദ്യത്തെ മാർഗ്ഗം.കൂടാതെ താങ്കളുടെ പ്ലോട്ട് കുറച്ചു പൊക്കുകയും കൂടി ചെയ്തുകഴിഞ്ഞാൽ ഒരുപക്ഷേ ഈ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store