hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

Effectiveness of gypsum plastering as per Kerala’s climatic condition ?
likes
4
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചൂടുള്ള കാലാവസ്ഥ പ്ലാസ്റ്റർ നിർമ്മാണ രീതികൾക്ക് ചില വെല്ലുവിളികൾ ഉയർത്തുന്നു. ആംബിയന്റ് താപനില ഉയരുകയും മെറ്റീരിയലുകളും ഉപകരണങ്ങളും പ്രയോഗിക്കുമ്പോൾ ചൂടാകുകയും ചെയ്യുന്നതിനാൽ, ഈർപ്പം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നു, അതിനാൽ സിമന്റ് ജലാംശത്തിന് കുറച്ച് വെള്ളം അവശേഷിക്കുന്നു. വളരെ വേഗത്തിൽ വെള്ളം നഷ്‌ടപ്പെടുന്നത് കുറഞ്ഞ ടെൻസൈൽ ശക്തികൾക്കും വിള്ളലുകൾക്കും കാരണമാകും.

Pre Builders Enterprise  Gypsum Plastering
Pre Builders Enterprise Gypsum Plastering

Service Provider | Kottayam

Gypsum plasteringnu kure gunangal und. Adyam thanne cost aanu.. Rs.45/sq.ft aanu rate akunnullu.. pinne samaya labham und.. pettannu pani theerum.. 30 years life time warranty labhikum.. polinj ilakal undakila.. cracks and fungus undakila..gypsum heat conduct cheyathath karanam epolum oru thanup roominte ullil nilkum.. eco friendly aanu.. HD-MR grade ulla gypsum matram use cheyuka.. Contact me: 70.123.252.75

Prime  Plasters
Prime Plasters

Contractor | Ernakulam

കേരളത്തിന്റെ കഠിനമായ ചൂടിനെ എങ്ങനെ ഫലപ്രഥമായി കൈകാര്യം ചെയ്ത് ചെലവ് ചുരുക്കി ചൂട് കുറയ്ക്കാമെന്ന അന്വേഷണമാണ് ജിപ്സം പ്ലാസ്റ്ററിലേക്ക് കേരളത്തിലെ ജനങ്ങൾ തിരിയുന്നതിന്റെ അടിസ്ഥാന കാരണം. വീടിന്റെ പുറം ഭാഗത്തേൽക്കുന്ന സൂര്യനിൽ നിന്നുള്ള ചൂട് വീടനകത്തേക്ക് കടക്കാതെ തടഞ്ഞു നിർത്തി വീടിനകം തണുപ്പ നിലനിർത്താൻ ജിപ്സം പ്ലാസ്റ്റർ വളരെ ഫലപ്രഥമാണ്. കൂടാതെ നല്ല ഫിനിഷിങ് , മികച്ച അഗ്നി പ്രതിരോധ ശേഷി എന്നിവയും ജീപ്സത്തിന്റെ പ്രത്യേകത തന്നെ. പിന്നെ പ്ലാസ്റ്ററിങ്ങിനു ശേഷം നനക്കേണ്ട എന്നു മാത്രമല്ല ജിപ്സം തേപ്പിന് സാധാ തേപ്പിനേക്കാൾ വലിയ വേഗവുമുണ്ട്. വിടിന്റെ interior ഭാഗത്താണ് gypsum plastering apply ചെയ്യുന്നത്. അതിൽ തന്നെ bathroom area പൂർണ്ണമായി ഒഴിവാക്കാം. Kitchen room plaster സിലിങ്ങ് മാത്രമായി ഒതുക്കാം. അങ്ങനെ ചില നിയന്ത്രണങ്ങൾ നടത്തി വിശ്വസ്ത കമ്പിനികളുടെ നല്ല മെറ്റീരിയൽ നല്ല workmanship ഉള്ള പ്ലാസ്റ്ററിങ്ങ് team ന് ഏൽപ്പിച്ചാൽ യാതൊന്നും പേടിക്കാനില്ല. ഇപ്പോൾ Elite MR പോലെ best മെറ്റിരിയൽ Saint Gobain Gyproc പുറത്തിറക്കിയതുപോലും അറിയാതെ ഈ പുതിയ രീതിയെ കുറ്റപ്പെടുത്തുന്നവരെ മാത്രം കേൾക്കാതെ ഈ രംഗത്തെ വിദഗ്ധരുമായി ബന്ധപ്പെടുകയോ നല്ല കമ്പനിയുടെ gypsum plastering ചെയ്ത site സന്ദർശിക്കുകയോ YouTube channel കാണുകയോ ചെയ്യുക.

DEEPU S KIRAN
DEEPU S KIRAN

Architect | Ernakulam

well, Gypsum plaster has good insulation properties, fire resistant and impact resistant. Also Gypsum saves a lot of time during construction and has a superior finish. It doesn't work well against water. We can't use Gypsum plaster outside. Costly, if you compare cement plaster to Gypsum plaster. The latter is a costiler for the same thickness level in most condition. Low shelf life. Gypsum as a material comes with a limited shelf life. Gypsum is a naturally occurring crystal of Calcium Sulphate. The shelf life of unapplied Gypsum plaster is 3 to 4 months from the date of production. Thank you team Green Home Properties +9xxxxxxxxxxxxxxxx || xxxxxxxxxxxxxxxx 53

Prime  Plasters
Prime Plasters

Contractor | Ernakulam

വീടിനകത്താണ് ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യിപ്പിക്കേണ്ടത്.. പുറത്ത് പഴയ സാധാ പ്ലാസ്റ്ററിങ്ങാണ് ചെയ്യുന്നത്. ആ നിലയിൽ ശക്തമായ മഴയുടെ ഭാഗമായി ഉണ്ടാകുന്ന ഈർപ്പം അകത്തെ ഭിത്തിയിലും സിലിങ്ങിലും ഒട്ടും ബുദ്ധിമുട്ടാക്കില്ല. പിന്നെ ഈർപ്പം അകത്ത് വില്ലനാകുന്ന ബാത്ത് റൂം , കിച്ചൻ ഭിത്തികൾ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യണം. ഇങ്ങനെ വേണ്ട വിധം മുൻകരുതൽ നടപടികൾ സ്വീകരിച്ച് ചെയ്യുന്ന gypsum plastering കേരളത്തിൽ ഏറ്റവും നല്ല തേപ്പിന്റെ ഉദാത്ത മാതൃകയാണ് . കൂടാതെ നല്ല കമ്പനിയുടെ , കാലാവധി കഴിയാത്ത കഴിയാത്ത ജിപ്സം തിരഞ്ഞെടുക്കണം. സിലിങ്ങിൽ കൃത്യമായും ബോർഡിറ്റ് അടിക്കണം . അടിച്ച് കഴിഞ്ഞ് 24 മണിക്കൂർ പ്ലാസ്റ്ററിങ്ങ് ചെയ്യാതിരിക്കണം. പിന്നെ Saint Gobain Gyprocന്റെ Elite MR പോലുള്ള മികച്ച ഉൽല്പനങ്ങൾ തന്നെ പ്ലാസ്റ്ററിങ്ങിനായി ഇപ്പോൾ തിരഞ്ഞെടുത്താൽ സംഗതി കളറാകും. അവസാനമായി മികച്ച workmanship വും experience ഉള്ള ടീമിനെ തിരഞ്ഞെടുക്കലും ഇതിലെ ആശങ്കകൾ അകറ്റാനുള്ള അവസാന പരിശ്രമത്തിൽ ഉൾപ്പെടുന്നു. കൂടുതൽ വേണമെങ്കിൽ കമ്മന്റിൽ നൽകാം.

Kolo Advisory
Kolo Advisory

Service Provider | Ernakulam

{{1629010089}}

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store