Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rohith R
Architect | Alappuzha, Kerala
ആലപ്പുഴ കഞ്ഞിപ്പടം ഏരിയയിൽ ഒരു 15 സെൻ്റ് സ്ഥലം വിൽക്കാനുണ്ട് കൂടുതൽ അറിയാൻ വിളിക്കാം 9037386734
2
0
More like this
Rohith R
Architect
ആലപ്പുഴ വണ്ടാനം ഹോസ്പിറ്റൽ ഇന് അടുത്ത് 5 സെൻ്റ് സ്ഥലം വിൽപ്പനക്ക് contact for more details 9037386734
Sijuis Kkm
Home Owner
4 മീറ്റർ വീതിയും 50 മീറ്റർ നീളവും എത്ര സെൻ്റ് സ്ഥലം കാണും വഴിക്കായ് വാങ്ങുവാനാണ്
Mahesh m
Home Automation
900സ്ക്വർfeet budjet home plan ചെയ്യുന്നു 6 സെൻ്റ് സ്ഥലം വാങ്ങി മണ്ണ് മാറ്റാൻ permission അവശ്യം അണോ transportation pass veno എങ്ങനെ ആണ് permission കിട്ടുക
Sanil Gopi forest
Home Owner
കേരള മോഡലിൽ traditional രീതിയിൽ ഒരു വീട് വയ്ക്കുന്നതിന് help ചെയ്യാൻ ഒരു Architector നെ പരിചയപ്പെടുത്തമോ? സ്ഥലം ആലപ്പുഴ ജില്ലയിൽ വള്ളികുന്നം
Vinu Vijayan
Home Owner
ഹോട്ടലിൽ use ചെയ്യുന്നു പോലത്തെ ഇൻഡക്ഷൻ റേഞ്ച് നീ പറ്റി അറിയാൻ ആഗ്രഹിക്കുന്നു..... ഒരു നാല് റേഞ്ച് കാണും... ഏതോ ഹോട്ടൽ കിച്ചണിൽ കണ്ടു... ആ ടൈപ്പ് വീടുകളിൽ use ചെയ്യാൻ പറ്റുമോ.... കറന്റ് കൂടുതൽ എടുക്കുമോ..... എനിക്ക് സോളാർ കണെക്ഷൻ ഉണ്ട് സോളാർ
jayasree mohan
Home Owner
കോട്ടയം പാമ്പാടിയിൽ നിന്ന് 4 കിലോമീറ്റർ അകലെ കോത്തലയിൽ 16 സെൻ്റ് സ്ഥലം വിൽപനയ്ക്ക്
Unni Krishnan
Home Owner
മാവേലിക്കര ഏരിയയിൽ ഒരു വീട് Renovation ചെയ്യാൻ ഉദ്ദേശിക്കുന്നു ആരേലും ഉണ്ടേൽ ബന്ധപെടുക.
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. ബഡ്ജറ്റ് റേറ്റിൽ നമ്മുടെ പ്ലാൻ വെച്ച് വീട് പണിയുന്ന ബിൽഡേഴ്സ് ഉണ്ടോ?
Sarath Chandran
Home Owner
2000 Sq ft ഉള്ള വീടിന് ലേബർ കോൺട്രാക്ട് 450/sq ft. ഇത് കൂടുതൽ ആണോ . സ്ഥലം ആലപ്പുഴ ജില്ല, ഹരിപ്പാട്
വേണു ഗോപാൽ
Home Owner
21m നീളം, 14m വീതി തെക്കുവടക്കു നീളത്തിൽ വസ്തു. തെക്കുഭാഗത്തു റോഡ്. 7.5സെന്റ് വസ്തുവിൽ തെക്കോട്ടു ദർശനത്തിൽ, തെക്കോട്ടും കിഴക്കൊട്ടും വാതിൽ വെച്ചു, കിഴക്കോട്ടു ഇറങ്ങാവുന്ന രീതിയിൽ 1200sq. feet..ന് താഴെ വലുപ്പത്തിൽ ഒരു ഒറ്റ നില വീടിന്റെ പ്ലാൻ തരാമോ.... ഫ്രണ്ട് elevation കൂടി വേണം.... മൂന്ന് റൂംസ്, രണ്ടു ബാത്ത് അറ്റാച്ഡ്, ഒരു കോമൺ ബാത്ത് റൂം, അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റൂം, ലിവിങ്,ഡൈനിംഗ് എന്നിവ. ഒരു കോർട് യാർഡ്.... stair പുറത്തു നിന്ന് മതി. ആലപ്പുഴ ആണ് സ്ഥലം, കോൺട്രാക്ട് എടുത്തു ചെയ്യാമോ./ സൂപ്പർ വിഷൻ ചെയ്യാമോ.. വിവരം വാട്ട്സ് ആപ്പ് ചെയ്താൽ സന്തോഷം. 9495440449. വേണുഗോപാൽ.
Sambu Karun
Home Owner
ഇത് പോലെ വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട് . 5 സെൻ്റ് സ്ഥലം ഉണ്ട്
GREY MAX DESIGNS
Contractor
ഈ ഓപ്പൺ ഏരിയയിൽ ഒരു പ്രയർ യൂണിറ്റ് എങ്ങിനെ ചെയ്യാം ? L ഷേപ്പ് പോഷൻ
nidhi nidhi
Home Owner
ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടൂ..വീട് വെക്കാൻ മേടിച്ച സ്ഥലം നിലം ആയി കിടക്കുന്നത് കൊണ്ട് പെർമിറ്റ് കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റും എന്ന്.. സുഹൃത്തുക്കളെ നിലവിൽ ഞാൻ മേടിച്ച സ്ഥലവും ഡാറ്റ ബാങ്ക് ലും കരം അടച്ച പേപ്പർ ല്ലും നിലം ആയി ആണ് കിടക്കുന്നത്...എൻ്റെ പേരിൽ വേറെ സ്ഥലം ഇല്ല ആകെ ഈ 5 സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ....1200sq ft ന് മുകളിൽ അവിടെ വീട് വെക്കാൻ പറ്റുമോ? വീട് പണിയുവാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പെർമിറ്റ് കിട്ടുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
Sakeena Ibrahim
Home Owner
ഒരു 1100 sqft വീട് വയ്ക്കാൻ labour കോൺട്രാക്ട് യിൽ എത്ര cost വരും? material cost എത്ര വരും? ആലപ്പുഴ തുറവൂർ ആണ് സ്ഥലം
Jyothish Das
Contractor
ഹായ് ഫ്രണ്ട്സ്.. ഞൻ ഒരു ഷെഡ് നിർമ്മിച്ചു. ഹൈവേ frontage അണ് 15 cent സ്ഥലം.. ഇ ഷെഡ് ന് പെർമിറ്റ് എടുക്കണോ.. എടുക്കാൻ എന്തൊക്കെ ഡോക്യുമെന്റ്s വേണം... electricity കണക്ഷൻ എടുക്കാൻ ബിൽഡിംഗ് പെർമിറ്റ് ആവിശ്യം ഉണ്ടോ.. ഒന്നു പറഞ്ഞു തരുമോ
shaju c
Home Owner
കോട്ടയം കറുകച്ചാൽ NSS സ്കൂളിന് അടുത്ത് 8 സെൻ്റ് സ്ഥലം വിൽപ്പനക്ക്.. ആവശ്യമുള്ളവർ സമീപിക്കുക . 9447_000_809
anu majeed
Home Owner
എനിക്ക് പൂക്കട്ടുപാടി ഏരിയയിൽ ഒരു വീട് വെക്കാൻ പ്ലാൻ ഉണ്ട്, എനിക്ക് നല്ല ഒരു ഡിസൈൻ ആവശ്യം ഉണ്ട്, നല്ല എക്സ്പീരിയൻസ് ഉള്ളവർ പറയുക
Amal Mohan k
Home Owner
ഞാൻ ഒരു ആലപ്പുഴ കാരൻ ആണ് എനിക് സ്ഥലം വാങ്ങി വീട് വക്കാൻ എന്താണ് ചെയേണ്ടത് .....ഇതിൽ അങ്ങനെ കോണ്ട്രാക്ടറ് ആരേലും ഉണ്ടോ ....പ്ലീസ് ....കമെന്റ്...
John Joy
Contractor
*വീടിന്റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം. കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. *ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.* ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്. സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം. നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. *ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.* എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം. എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്. വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും. കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്. കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക. ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.
Abdul Sathar
Home Owner
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰
Kolo
Kerala
Architect
Rohith R
1628723650
Join the Community to
start finding Ideas &
Professionals