hamburger
N UNNIKRISHNAN NAIR

N UNNIKRISHNAN NAIR

Civil Engineer | Alappuzha, Kerala

നഷ്ടപ്പെടുന്ന ജീവനു പകരം വെയ്കാൻ ഒന്നുമാകില്ല ... പിഞ്ചു ബാലൻ്റ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാം...സ്വന്തം വീട്ടിൽ താമസിക്കുന്നവരുടെ ജീവൻ വീടു തകർന്നു നഷ്ടപ്പെടുന്നത് വളരെ ദുഖകരവും ദൗർഭാഗ്യവുമായ വാർത്തകൾ തന്നെ. ഒരു പിഞ്ചു ബാലൻ്റെ ജീവൻ നഷ്ടപ്പെട്ടു എന്നാണ് വാർത്തയിൽ കേട്ടത്. സമാന രീതിയിലുള്ള അപകടങ്ങൾ തുടരുന്നു. FB Group കളിലും ഇവിടെയും,അംഗങ്ങൾ മുകളിൽ ഒരു നില കൂടി എടുക്കാൻ അഭിപ്രായം ചോദിക്കുമ്പോൾ യാതൊരു മാനദണ്ഡവും നോക്കാതെ ഒരു കുഴപ്പവുമില്ല എല്ലാം ശരിയാക്കാം എന്നു കണ്ണടച്ചു നിർദ്ദേശിക്കുന്ന Civil Engineers ഇതുപോലെയുള്ള അത്യാഹിതങ്ങൾ ഉണ്ടാകാതിരിക്കാൻഇനിയെങ്കിലും ശ്രദ്ധിക്കണമെന്നേ പറയാനുള്ളൂ. ഒറ്റ നില അല്ലെങ്കിൽ ഭാവിയിൽ ഇരുനിലയാക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചു കൊണ്ടാവണം ഒരു വീടിൻ്റെ Foundation തീരുമാനിക്കേണ്ടത് മണ്ണിൻ്റെ ഘടനയും, SBC ( Safe bearing Capacity )യും ഉറപ്പാക്കി തന്നെയാകണം. പഴയ വീടിനു മേൽ ഒരു നില കൂടിപണിയാൻ വേണ്ടി സംശയം ചോദിക്കുമ്പോൾ GF Plan കൂടി Post ചെയ്താലും പണ്ടുകാലത്തു ചെയ്ത ഫൗണ്ടേഷൻ ഒരു നില കൂടികെട്ടി പൊക്കാൻ Capable ആണോ എന്നുകൂടി സ്ഥലം നേരിൽ കണ്ടു പരിശോധിച്ചുറപ്പാക്കിയ ശേഷമേ vetrtical extension ശുപാർശ ചെയ്യാവൂ. ഇതൊന്നും പരിശോധിക്കാതെ പണിയുന്നവർ ആ വീട്ടിൽ താമസിക്കാൻ പോകുന്നവർക്ക് Death trap ഒരുക്കുന്നു എന്നല്ലാതെ എന്തു പറയാം... Priority for safety എന്ന തത്വത്തിനു് മുൻഗണനകൊടുക്കാം കൊണ്ടുസമ്പന്നമായ ഗ്രൂ തന്നെ കൂടുതൽ ചർച്ചകൾ നടക്കട്ടേ...
likes
24
comments
7

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Post ലെ അവസാന വാചകത്തിൽ textകൾ miss ആയത് Edit ചെയ്യാൻ സാധിക്കുന്നില്ല.... Post കളിലും comment കളിലും mistake ഉണ്ടായാൽ FB യിലെ പോലെ Auther നു Editing option കാണുന്നില്ല .. Attn: Kolo official team..........ഇങ്ങനെ വായിക്കുക. Local body deptt: ലെ Engineers വീടു പണി നടക്കുമ്പോൾ Foundation എങ്കിലും Approval കൊടുത്ത Drawing അനുസരിച്ചു തന്നെയാണോന്നെങ്കിലും verify ചെയ്യണം. Civil Engineers നെ കൊണ്ടു സമ്പന്നമായ Colo Family യിലും കൂടുതൽ ചർച്ചകൾ നടക്കട്ടേ...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വാർത്തയാണ് ആലുവയിൽ നിന്നും നാം കേട്ടത് . ഒരു Safety യും ഇല്ലാതെ നാം കെട്ടിടങ്ങൾ നിലകൾ ഉയർത്തി പണിയുന്നു , ഫൗണ്ടേഷൻ ഉറപ്പ് ഇല്ല എങ്കിലും മുകളിൽ ഒരു നില കൂടി എടുക്കരുതോ ഒരു വരുമാനവും ആകും എന്ന് ചിന്തിയ്ക്കുന്ന പലരും ഒരു കോൺട്രാക്ടറെ കാണുന്നു , അല്ലങ്കിൽ പരിചയം ഇല്ലാത്ത എഞ്ചിനീയറെ കാണുന്നു ( ഇപ്പോൾ സത്യം പറയുന്നവർക്ക് വിലയില്ലാത്ത കാലമല്ലേ , എല്ലാവർക്കും Lip service കാരെ മതി ) ഏറ്റവും കുറഞ്ഞ റേറ്റിന് പണിയാൻ കരാറും തരപ്പെടുത്തുന്നു , സടകുടാ എന്ന് 3 മാസം കൊണ്ട് പണി നടത്തി താക്കോൽ കൈമാറുന്നു. പേപ്പറിൽ അംഗീകാരം കൊടുക്കുക എന്നല്ലാതെ ഗവ. ന് പോലും കെട്ടിടങ്ങളുടെ നിർമ്മാണ ,പരിപാലനത്തിലും സുരക്ഷയിലും ഒരു നിയന്ത്രണവും ഇല്ല . ഈ പ്രവണത തുടർന്നാൽ ഇനിയും അപകടങ്ങൾ ആവർത്തിയ്ക്കാം . 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ വീടുകളാണ്, ആലുവ , പറവൂർ ഭാഗത്ത് ഉള്ള മിക്ക കെട്ടിടങ്ങളും എന്നത് നാം ഓർക്കണം.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഇന്നത്തെ മനോരമ പറയുന്ന കാരണം കൂടി വായിക്കൂ. ചെങ്കല്ലുകൊണ്ടു നിർമ്മിച്ച ഭിത്തികൾ നനഞ്ഞു കുതിർന്നതുകൊണ്ട് എന്ന്. സംഭവം നടന്നതിനടുത്തുള്ള Civil Engineerട ഈ സംഭവസ്ഥലം സന്ദർശിച്ച് നിജസ്ഥിതി മനസ്സിലാക്കി Post ഇട്ടാൽ നന്നായിരുന്നു.

ഇന്നത്തെ മനോരമ പറയുന്ന കാരണം കൂടി വായിക്കൂ. ചെങ്കല്ലുകൊണ്ടു നിർമ്മിച്ച ഭിത്തികൾ നനഞ്ഞു കുതിർന്നതുകൊണ്ട് എന്ന്. സംഭവം നടന്നതിനടുത്തുള്ള Civil Engineerട ഈ സംഭവസ്ഥലം സന്ദർശിച്ച് നിജസ്ഥിതി മനസ്സിലാക്കി Post ഇട്ടാൽ നന്നായിരുന്നു.
Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

failure from part of local അഡ്മിനിസ്ട്രേഷൻ.........

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് . ഇങ്ങനെയുള്ള ദുരന്തങ്ങൾക്ക് കാരണം .

Concetto Design Co
Concetto Design Co

Architect | Kozhikode

👍

Abdu  Rahman
Abdu Rahman

Service Provider | Kannur

👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store