വീട് വയറിംഗ് – അറിയേണ്ടതെല്ലാം part -2

കിടപ്പുമുറിയില്‍ കടുത്ത വെളിച്ചം ഒഴിവാക്കുന്നതായിരിക്കും ഉചിതം.

If you’re going to attempt DIY electric wiring, you better be prepared to understand how to connect all these wires correctly. It’s not for the faint of heart.

കോര്‍ണര്‍ ലാമ്പുകള്‍ പെന്റന്‍ഡ് ലാമ്പുകള്‍ എന്നിവ നന്നായിരിക്കും. അടുക്കള വയറിങ്ങില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.

അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട.

താഴേക്ക് വെളിച്ചം വീഴുന്ന തരത്തില്‍ ചുമര്‍ ലൈറ്റുകളാണ് നല്ലത്. രണ്ട് ലൈറ്റ് പോയിന്റും ഒരു എക്‌സ്വോസ്റ്റ് ഫാന്‍പോയിന്റും ഒരു പവര്‍പ്ലഗ് പോയിന്റും ഇവിടെ വെക്കാം.

മിക്‌സി,ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പവര്‍പ്ലഗ് പ്ലഗിന്റെ എണ്ണം കുറക്കാൻ ശ്രമിക്കരുത്.

വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ആണ് നല്ലത്.

പുല്‍ത്തകിടിയും പൂന്തോട്ടവും ഭംഗിയാക്കാന്‍ ലൈറ്റ് ഫിക്ചറുകള്‍ വെക്കാം. ഗെയ്റ്റിന്റെ ഇരുവശവും കോമ്പൗണ്ട് ഭിത്തികളുടെ പില്ലറുകളിലും ലൈറ്റ് പോയിന്റുകള്‍ വേണം

എല്ലാ പ്ലഗ് പോയിന്റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ELCB അഥവാ RCCB (ഇ.എല് .സി.ബി.) പിടിപ്പിക്കുന്നത് നല്ലതാണ്.

വയറിംഗ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി.) വയ്ക്കണം.

ഇങ്ങനെ ചെയ്താല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ എം.സി.ബി. താനേ ഓഫ് ആയിക്കൊള്ളും.

മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാവുന്നതാണ്.അതിനായി ഇൻഫ്രാ റെഡ് സെൻസർ ഉപയോഗിക്കാം.

വയറിംഗ് ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാം

ഒറിജിനലിനേക്കാള്‍ കൂടുതല്‍ ഡ്യൂപ്ലിക്കേറ്റ് ഉള്ള സ്ഥലമാണ് ഇലക്ട്രിക് രംഗം. അതുകൊണ്ട് അംഗീകൃത ഡീലര്‍മാരെ സമീപിച്ച് മാത്രം സാധനങ്ങള്‍ വാങ്ങുക എന്നതാണ് ചെയ്യാവുന്ന കാര്യം.

ഓരോ മുറിയില്‍ എത്ര പോയിന്റുകള്‍ വേണം, എന്തൊക്കെ ഇലക്ട്രിക് ഉപകരണങ്ങള്‍ വേണം എന്നിവയെല്ലാം സംബന്ധിച്ച് ഒരു നിശ്ചയം വേണം. അതിനായി പ്രൊഫഷണൽ ഇലെക്ട്രിക്കൽ കോൺസൾറ്റൻറ് ആയി മിനിമം 7 വർഷം പരിചയ സമ്പത്ത് ഉള്ള ആളെ തിരഞ്ഞെടുക്കണം, എന്നിട്ട് ഇലെക്ട്രിക്കൽ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുക.

ശേഷം വേണം ഇലെക്ട്രിക്കൽ കോൺട്രാക്ട് ചെയ്യുന്ന ആളെ സമീപിക്കാൻ സ്വിച്ചുകള്‍, വയര്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ പേരുകേട്ട ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നല്ലതാണ്.

നിങ്ങൾ ഇലെക്ട്രിക്കൽ ഡ്രോയിങ് ഉണ്ടാക്കുന്നതിന്റെ കൂടെ ഇലെക്ട്രിക്കൽ എസ്റ്റിമേറ്റ് ഉണ്ടാക്കി തരുവാൻ പറയുക, കൂടെ മെറ്റീരിയൽ എസ്റ്റിമേറ്റ്, ലേബർ എസ്റ്റിമേറ്റ് എന്നിവ കൂടാതെ മെറ്റീരിയൽ ഷെഡ്യൂൾ, ലേബർ ഷെഡ്യൂൾ എന്നിവ വരെ ഷെഡ്യൂൾ ഉണ്ടാക്കുന്നതിന്റെ ഗുണം നമുക്ക് പണം എപ്പോൾ എല്ലാം എത്ര വേണ്ടി വരും എന്നത് കൃത്യമായി കിട്ടും, കൂടാതെ എന്ന് പണി തുടങ്ങി എന്ന് അവസാനിക്കും എന്ന് അറിയാം.

വയറിന്റെ അകത്തുള്ള ചെമ്പുകമ്പിയുടെ ഗുണ നിലവാരം പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവിനെ വരെ നിയന്ത്രിക്കും.

ഇലക്ട്രിക്കല്‍ മെയിനില്‍ ഇഎല്‍സിബി എന്ന ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ നിര്‍ബന്ധമായും വച്ചിരിക്കണം. ഓരോ പ്ലഗ് പോയിന്റിലും എര്‍ത്തിംഗ് നിര്‍ബന്ധമാണ്.

എപ്പോഴും ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വില അല്‍പം കൂടിയാലും ദീര്‍ഘകാലത്തേക്ക് തലവേദന ഉണ്ടാക്കില്ല.

വീട് വയറിംഗ് – അറിയേണ്ടതെല്ലാം part -1