ഇരുനില വീട് – ഇവ അറിയേണ്ടത് തന്നെ

വീട് എന്നത് ഒരു സ്വപ്നമാണ്. ഒരു പുതിയ വീട് വെക്കാൻ തുടങ്ങുമ്പോഴാണ് പലതരത്തിലുള്ള സംശയങ്ങൾ നമ്മുടെ മുന്നിലേക്ക് വരുന്നത് .അങ്ങനെ വരുന്നതിൽ പ്രധാനമായാ ഒരു സംശയം ആണ് നമ്മൾ നിർമ്മിക്കാൻ പോകുന്ന വീട് ഒരു നില വേണമോ അതോ ഇരുനില വേണമോ എന്നുള്ളത്.

എന്നാൽ നമ്മളിൽ പല ആളുകളും ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ട് ഇരു നില വീട് നിർമിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.

ഈ കാലഘട്ടത്തിൽ വീട് എന്ന് പറയുമ്പോൾ പലരുടെയും മനസ്സിലേക്ക് വരുന്നത് ഇരുനില വീടുകളാണ്. ഇരുനില വീടുകളാണ് പലരുടെയും സ്വപ്നഭവനം. വീട് പണിയുന്നതിനായി വളരെ കുറഞ്ഞ സ്ഥലം മാത്രമെ നമുക്ക് ഉള്ളു എങ്കിൽ അവിടെ വളരെ മനോഹരമായ ഇരുനില വീട് പണിയുന്നതാണ് എന്തുകൊണ്ടും നല്ലത്.
അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ചുറ്റും കുറച്ചെങ്കിലും സ്ഥലം ലഭിക്കുന്നതാണ്.

കുറച്ചെങ്കിലും മുറ്റവും പരിസരവും ഉള്ള വീടുകളാണ് എന്നും നല്ലത്.മാത്രമല്ല ഒറ്റ നില വീടുകളെ അപേക്ഷിച്ച് ഇരുനില വീടുകൾക്കായിരിക്കും ഭംഗി എപ്പോഴും കൂടുതൽ.

കൂടാതെ ഇരുനില വീടുകളുടെ മുകളിലത്തെ കിടപ്പ് മുറികൾക്ക്‌ കൂടുതൽ സ്വകാര്യതയും ലഭിക്കും. ഈ കോവിഡ് സമയത്ത് വീട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ഇരുനില വീട് ധാരാളം പ്രയോജനം ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാം നില തികച്ചും അനിവാര്യമായി നമുക്ക് തോന്നാം.

അതുപോലെതന്നെ ഇരുനില വീടുകളുടെ താഴത്തെ നിലയിൽ ചൂട് താരതമ്യേന കുറവായിരിക്കും. ഇതൊക്കെ തന്നെയാണ് ഒറ്റ നില വീടുകളുടെ അപേക്ഷിച്ച് ഇരുനില ഭവനങ്ങൾക്കുള്ള മേന്മ എന്നു പറയുന്നത്.

ഏതൊരു കാര്യത്തിലും ഗുണം ഉള്ളതുപോലെ തന്നെ ദോഷ വശങ്ങളും ഉണ്ടാകും. അത് എന്തൊക്കെയാണെന്ന് നോക്കാം. ആദ്യത്തെ പ്രശ്നം എന്നത് ചിലവ് ഇപ്പോഴും ഒറ്റ നില വീടുകളേക്കാൾ കൂടുതലായിരിക്കും.

കൂടാതെ ഇത്തരം വീടുകളിലെ അംഗങ്ങൾ തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ അതുപോലെതന്നെ അടുപ്പം ഒറ്റ നില വീടുകളെ അപേക്ഷിച്ച് കുറവായിരിക്കും.

അതിനു പ്രധാന കാരണം മുകളിലത്തെ നില പലപ്പോഴും മറ്റൊരു വീട് ആയിട്ട് പ്രവർത്തിക്കാറുണ്ട് എന്നതുതന്നെയാണ്.

ഇനി ഒരു നില വീട് ആണ് പണിയുന്നത് എങ്കിൽ കൂടുതൽ വസ്തു ആവശ്യമാണ്. അതുപോലെതന്നെ ഒറ്റനില വീടുകളിൽ വേനൽക്കാലത്ത് നല്ല രീതിയിലുള്ള ചൂട് അനുഭവപ്പെടും.

മാത്രമല്ല ഇരു നില വീടുകൾ അപേക്ഷിച്ച് ഒറ്റനില വീടുകൾക്ക് ഭംഗി കുറവായിരിക്കും. ഇനി ഭംഗി കൂട്ടി പണിയണമെങ്കിൽ ചെലവ് കൂടുകയും ചെയ്യും.

ഇനി ഒറ്റനില വീടാണെങ്കിലും ഇരു നില വീടാണെങ്കിലും വീടു പണിയുവാൻ ഉപയോഗിക്കുന്ന മെറ്റീരിയൽസിന്‍റെ വിലയെ ആശ്രയിച്ചിരിക്കും ഒരു വീട് പടുത്തുയർത്തുമ്പോൾ ഉണ്ടാകുന്ന ചെലവ്.

ചിലവുകുറഞ്ഞ വസ്തുക്കൾ നമുക്ക് വിപണിയിൽ വാങ്ങാൻ കിട്ടും. അതുപോലെ തന്നെ വളരെ ഉയർന്ന വിലയുള്ള വസ്തുക്കളും ഉണ്ട്. ചെലവു കുറയ്ക്കാൻ ആണ് നാം ഉദ്ദേശിക്കുന്നതെങ്കിൽ ക്വാളിറ്റിയുള്ള ചെലവുകുറഞ്ഞ വസ്തുക്കൾ വാങ്ങുക.

തടി യുടെ ഉപയോഗം കുറച്ചാൽ തന്നെ ഒരുപരിധിവരെ നമുക്ക് ചെലവ് കുറയ്ക്കാവുന്നതാണ്. അതുപോലെ തന്നെ ഇന്ന് മിക്ക വീടുകളിലും തറയിൽ ടയിലാണ് ആണ് ഉപയോഗിക്കുന്നത്.

നല്ല വിലയുള്ള ടൈലും അതുപോലെതന്നെ കുറഞ്ഞ വിലയുള്ളതും നമുക്ക് മാർക്കറ്റിൽ ലഭിക്കും. കുറഞ്ഞ വിലയുള്ള ക്വാളിറ്റിയുള്ള ടൈലുകൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധപുലർത്തുക ആണെങ്കിൽ നമുക്ക് ഒരുപാട് പൈസ ലഭിക്കാൻ പറ്റും. ഇങ്ങനെ കുറഞ്ഞ ചെലവിൽ സ്വപ്നഭവനം നമുക്ക് സാക്ഷാത്കരിക്കാം.