
ഒരു പുതിയ വീട് പണിയുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഉള്ള വീട്ടിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത്.
എന്നാൽ ഇപ്പോഴുള്ള വീടിനു സൗകര്യങ്ങൾ വേണ്ടത്ര ഇല്ല എന്ന് തോന്നാവുന്നതാണ്. ഒരു കിടപ്പമുറി കൂടി ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു ബാത്റൂം കൂടി, അങ്ങനെ പലതും.
ഒരു പുതിയ വീട് ആദ്യം മുതൽ വെക്കുന്നതിന്റെ ബുദ്ധിമുട്ടും ചെലവും കുറയ്ക്കാം എന്നു മാത്രമല്ല, അതുകൂടി പുതിയ ആധുനിക സൗകര്യങ്ങൾ നേടിയെടുക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യാം.

നിങ്ങൾ നേരത്തെ പണിത വീട് നല്ല ക്വാളിറ്റി മെറ്റീരിയൽ കൊണ്ടും, നല്ല രീതിയിലുമാണ് പണി കഴിപ്പിച്ചിരിക്കുന്നത് എങ്കിൽ തീർച്ചയായും മുകളിലേക്കോ വശങ്ങളിലേക്കോ ഉള്ള പുതിയ നിർമ്മാണങ്ങൾ പഴയ സ്ട്രക്ചർ താങ്ങും നമുക്ക് ഉറപ്പിക്കാം.
എന്നാൽ ഇങ്ങനെ പുതിയ മുറികളോ മറ്റോ പണിയിക്കുമ്പോൾ നാം അനവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അങ്ങനെ, ഒരു ഉള്ള വീടിൻറെ, ഫസ്റ്റ് ഫ്ലോറിൽ പുതിയതായി ഒരു ബാത്റൂം പണി കഴിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്:

ഫസ്റ്റ് ഫ്ലോറിൽ പുതിയ ബാത്റൂം പണിയുമ്പോൾ:
നിങ്ങളുടെ ഇപ്പോഴുള്ള വീടിന് ആവശ്യമുള്ള ബലം ഉണ്ടെന്നും, നല്ല ക്വാളിറ്റി ബിൽഡിങ് മെറ്റീരിയൽസ് ഉപയോഗിച്ചാണ് നിർമിച്ചത് എന്നും ഉള്ള നിഗമനത്തിലാണ് ആണ് ഈ നിർമ്മാണരീതി പറയുന്നത്.
അതുപോലെ ഫസ്റ്റ് ഫ്ലോറിന്റെ തറ കോൺക്രീറ്റ് തന്നെ ആണെന്നും.
ആദ്യം ബാത്റൂം പണിയാൻ ഉചിതമായ ഒരു സ്ഥാനം കണ്ടെത്തുക എന്നതാണ്.
ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ബാത്ത്റൂമുകളുടെ നേരെ മുകളിൽ തന്നെ പറ്റുമെങ്കിൽ പുതിയ ബാത്റൂം പണിയുക.

ഇനി ഇങ്ങനെ പറ്റില്ലെങ്കിൽ, നിങ്ങൾ ഉദേശിക്കുന്ന ഭാഗത്തിനു കീഴെ ഭിത്തികൾ ഉണ്ടോയെന്ന് നിശ്ചയമായും ഉറപ്പ് വരുത്തണം. കാരണം പുതിയ താങ്ങാൻ പറ്റുന്ന ഒരു നിർമ്മിതി താഴെ അത്യാവശ്യമാണ്.
അടുത്തതായി ബാത്റൂം പണിയേണ്ട ഭാഗത്തു നിലവിലുള്ള ടൈലുകളും പ്ലാസ്റ്ററുകളും പൂർണമായും റിമൂവ് ചെയ്യുക എന്നതാണ്.
പുതിയ ബാത്ത്റൂമിന്റെ ഭിത്തിക്ക് ഉപയോഗിക്കുന്ന കട്ടകൾകൾ പരമാവധി ലൈറ്റ് വെയിറ്റ് ആണ് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കാരണം ഈ ഭിത്തിയുടെ ലോഡ് കുറയ്ക്കുക എന്നത് നമുക്ക് പ്രധാനമാണ്.
ഇങ്ങനെ ഭിത്തി കെട്ടി ബാത്റൂം തിരിച്ചാൽ പിന്നെ പ്ലംബിങ് വർക്കുകൾ. അത് ഏറെക്കുറെ സാധാരണ നിലയ്ക്ക് തന്നെയാണ് ചെയ്യേണ്ടത്.

എന്നാൽ ഇത് തീർന്നതിനുശേഷം പിന്നീട് ഫ്ലോറിങ്ങിന് പലതും.ശ്രദ്ധിക്കാനുണ്ട്. ബാത്റൂം ഫ്ളോർ നന്നായിട്ട് ചിപ്പ് ചെയ്തു ക്ലീൻ ചെയ്ത് എടുക്കണം. ഇങ്ങനെ ക്ലീൻ ചെയ്ത ബാത്റൂം ഫ്ളോറും ഭിത്തികളും നന്നായിട്ട് ഉണങ്ങി കഴിഞ്ഞതിനുശേഷം അതിലെ പൊടികൾ പൂർണ്ണമായിട്ടും തൂത്ത് വൃത്തിയാക്കുക.
പിന്നീട് ആ ബാത്റൂം ഫ്ലോറിലേക്കും ഭിത്തിയിലേക്കും അക്വാസെലിൻ 99നും അക്വപ്രൈം 99നും ചേർന്ന മിശ്രിതം നന്നായിട്ട് സ്പ്രേ ചെയ്ത് പിടിപ്പിക്കേണ്ട താണ്. ഈ മിശ്രിതം നല്ല ഒരു വാട്ടർ റിപ്പല്ലെന്റ് ആണ്.
ഇതിനുശേഷം ബാത്ത്റൂം ഫ്ലോറിൻറെ കോർണറുക്കളിലും വശങ്ങളിലും ഫ്ലോളോറും ഭിത്തികളും ചേരുന്ന ഭാഗങ്ങളിലും ഫൈബർ മെഷ് ഫിക്സ് ചെയ്യേണ്ടതാണ്. പിന്നീടുണ്ടാകുന്ന ക്രാക്കുകൾ ഒഴിവാക്കുവാൻ ഇത് സഹായകരമാണ്.
തുടർന്ന് സിമൻറ്റും നല്ല വാട്ടർപ്രൂഫിങ് കോമ്പൗഡും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടതാണ്.

ഇങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം. ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വേണം ഫ്ലോറിങ് ടൈൽസ് വിരിക്കുവാൻ.
ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.