hamburger
Jerin Joseph

Jerin Joseph

Home Owner | Kottayam, Kerala

Bathroom ൻ്റെ പുറകിലെ ഭിത്തിയിൽ നന്നായി ഈർപ്പം കാണുന്നു. ഇതിന് എന്താണ് ചെയ്യേണ്ടത്? pipe leak ഉണ്ടെന്ന് തോന്നുന്നില്ല.
likes
0
comments
3

Comments


TL Construction
TL Construction

Civil Engineer | Ernakulam

ബാത്റൂം ടൈൽസിന്റെ ഗ്യാപ്പിലൂടെ വെള്ളം ഇറങ്ങുകയും അത് ചുമരിൽ ഈർപ്പം പറ്റുകയും തന്മൂലം ചുമർ പൊട്ടിപ്പൊളിയാൻ കാരണമാകുന്നു. ഇത് ഒഴിവാക്കാനായി ബാത്റൂമിൽ app bitumen 4mm sheet bathroom chemicals apply ചെയ്യാവുന്നതാണ്. ഇത് German, Russian technology ആണ് use ചെയ്യുന്നത്. lifetime വാറണ്ടിയാണ് നൽകുന്നത്. ബാത്റൂമിൽ ടൈൽസ് ഒട്ടിച്ച് എപ്പോക്സി അടിച്ചു കഴിഞ്ഞാലും ഭാവിയിൽ ലീക്കേജ് വരാൻ സാധ്യത കൂടുതലാണ്. any waterproofing consulting contact 9061355544

Subin Son
Subin Son

Contractor | Kollam

pastering nananyi grout upayogich cheyuka അതിനു ശേഷംDR. FIXIT pedifin 2k രണ്ട് COAT APPLY CHEYUKA

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ബാത്രൂം ലീക്ക് ബാത്ത് റൂം ടൈൽസിന്റെ ഗ്യാപ്പിലൂടെ മദർ സ്ലാബിലേക്ക് ഇറങ്ങുന്ന ഈർപ്പം ചുമരിലൂടെ മുകളിലേക്ക് കയറുന്നു... തന്മൂലം ചുമർ പൊട്ടി പൊളിയുവാൻ തുടങ്ങുന്നു... സ്പേസ് ഇട്ട് ഇപ്പോക്സി ഇടാത്ത ഫ്ലോർ ആണെങ്കിൽ ഗ്രു കട്ട് ചെയ്തു നല്ല കമ്പനിയുടെ ഇപ്പോക്സി മിനിമം 4mm ഡെപ്ത്തിൽ അപ്ലിക്കേഷൻ ചെയ്‌താൽ ശരിയാകും... ഇനി പുതിയ വീട് ആണെങ്കിൽ ഫ്ലോറിൽ APP ബിറ്റ്മിൻ ഷീറ്റും ചുമരിൽ മിനിമം 4 ലയർ 2K സിമന്റിഷസ് വാട്ടർപ്രൂഫ് ചെയ്ത ശേഷം ടൈൽസ് ഫ്ലോറിങ് ചെയ്യുമ്പോൾ മിനിമം 3mm സ്പേസർ അപ്ലൈ ചെയ്തു കൊണ്ട് 4mm ഡെപ്ത്തിൽ നല്ല ബ്രാൻഡ് ഇപ്പോക്സി ആപ്ലിക്കേഷൻ ചെയ്യണം... പ്ലംമ്പിങ് ഇഷ്യൂസ് മൂലം PVC ക്ക് പകരം സിപിവിസി or യുപിവിസി പൈപ്പ് കൊണ്ട് പ്ലെബിങ് ചെയ്തു വാട്ടർ പ്രഷർ ചെയ്തു കൊണ്ട് മാത്രം ചുമർ ക്ലോസ്സ് ചെയ്യുക ഇല്ലങ്കിൽ പ്ലെബിങ് ഫൈൽ ആയാൽ വാട്ടർപ്രൂഫ് ചെയ്തിട്ടും കാര്യം ഇല്ല... അത് പോലെ ഡ്രൈനാജ് ഏരിയകൾ മുഴുവൻ Fosroc GP2 or master builders 718 പ്രോഡക്റ്റ് കൊണ്ട് ബോർ പാക്കിങ് ചെയ്യണം...

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ   ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു.
 ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ  രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ  ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം.
Cement വെള്ളവുമായി ചേരുമ്പോൾ  മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക്  ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും  ചെയ്യുന്നു.  ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ  ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന  ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട്  Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).
അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു. ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം. Cement വെള്ളവുമായി ചേരുമ്പോൾ മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട് Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store