hamburger
Abin Thaha Azees

Abin Thaha Azees

Home Owner | Ernakulam, Kerala

ഒരു റൂമിൽ airhole ന്റെ ഉപയോഗം അറിയാം. എന്നാലും A/C വെക്കും എന്ന് ഉറപ്പുള്ള ഒരു മുറിയിൽ airhole വെക്കണോ? എന്താ അഭിപ്രായം?
likes
5
comments
16

Comments


Castor Builders
Castor Builders

Civil Engineer | Thiruvananthapuram

വേണമെന്നില്ല AC ഒരു exhaust fan ayitt koodi work cheyyunnund so nallathupole air circulation undakum

reji k k
reji k k

Architect | Thrissur

fix airhole if AC coming fix thermocol on that hole.

Sajeev Raj
Sajeev Raj

Contractor | Hyderabad

no need

AASTHA HOMES
AASTHA HOMES

Contractor | Palakkad

no need

C A  Rajineesh
C A Rajineesh

Building Supplies | Thrissur

it's upto u because all time u won't be using A/C the rest of time air hole will stabilize air flow...

structural  engineer
structural engineer

Civil Engineer | Kollam

no

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Avoid air hole , if you install A/C .

SHAJI NADESAN
SHAJI NADESAN

Contractor | Thiruvananthapuram

വേണ്ട

Ujwal Harikrishnan M
Ujwal Harikrishnan M

Architect | Kozhikode

no need

Rajesh Kumar
Rajesh Kumar

Home Automation | Thrissur

airhole vanda

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
Load bearing type masonry structure ൽ കെട്ടിടം നിർമ്മിക്കുമ്പോൾ ഉറപ്പുള്ള പ്രദേശമെങ്കിൽ ബെൽറ്റ് വേണ്ട എന്ന അഭിപ്രായം ശരിയോ ?....... Load bearing structure ൽ RCC band ക ളുടെ role എന്താണെന്ന് നോക്കാം........ RCC frame work ൽ (Columns & beams) അല്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ വരാവുന്ന എല്ലാതരം load കളെയും മണ്ണിൻ്റെ Safe bearing capacity ക്ക് അനുയോജ്യമായി നിർമ്മിക്കുന്ന foundation വഴി ഭൂമിയിലേക്ക് ഒരു പോലെ transfer ചെയ്യുമ്പോൾ, RCC horizontal seismic band കൾ എന്നറിയപ്പെടുന്ന ബെൽറ്റും ലിൻറലും (Plinth band and Iintel band) അനേകം ഇഷ്ടികകൾ, കല്ലുകൾ, മറ്റു തരത്തിലുള്ള കോൺക്രീറ്റ് ബ്ലോക്കുകളും ഉപയോഗിച്ചു പണിയുന്ന structure ൻ്റെ integrity ഉറപ്പാക്കിക്കൊണ്ട് ഒരു കവചം പോലെ കെട്ടിടങ്ങളെ ചെറു ഭൂചലനങ്ങൾ മറ്റു പ്രകമ്പനങ്ങൾ ,ചെറിയ തോതിലുള്ള uneqal settlement കളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ സഹായിക്കുന്നു .ഭൂകമ്പ സാധ്യത കൂടുതൽ ഉളള മേഖലകളിൽ RCC Band കൾ തമ്മിൽ മൂലകളിലും openings side കളിലും RCC യിൽ തന്നെ vertical member കൂടി connect ചെയ്യുന്ന രീതിയും നിലവിൽ ഉണ്ട്. Nominal re bar detailing മാത്രം ആവശ്യമായി വരുന്ന 4" മുതൽ 6 "കനം വരെ ചെയ്യേണ്ട Belt ,Design അനുസരിച്ച് Plinth Beam കളിൽ കൊടുത്തുവരുന്ന re bars detailing പോലെ രണ്ടടി ഉയരം വരെ ചിലയിടങ്ങളിൽ ചെയ്യുമ്പോൾ Load bearing structure ൽ ആവശ്യം കൊടുക്കേണ്ട RCC Belt, അധിക ചിലവും അനാവശ്യവും എന്നൊക്കെ തോന്നിയേക്കാം. Plinth band യഥാസ്ഥാനമായ Basement നു മുകളിൽ(Plinth level ) തന്നെ വാർക്കുമ്പോൾ concrete ൽ ഗുണനിലവാരമുള്ള water proofing compound കൂടി mix ചെയ്ത് cast ചെയ്ത ശേഷം Bitumen coat കൂടി apply ചെയ്താൽ capillary action വഴി ഉണ്ടാകാവുന്ന നനവിനെ തടയുന്ന Damp proof course ആയും പ്രവർത്തിക്കും.
Shekhar S
Home Owner
*വീട് നിർമ്മാണം: ബിൽഡിങ് പെർമിറ്റ് ലഭിക്കാനായി ആവശ്യമുള്ള രേഖകൾ അറിയാം* വീട് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ വരുന്ന ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിർമാണത്തിന് ബിൽഡിങ് പെര്മിറ് നേടുക എന്നത്. കുറച്ച് നടപടിക്രമങ്ങളും അപേക്ഷകളും നൽകി നേടേണ്ട ഒന്നാണ് ഇത്. ഇവിടെ ഇതിനായുള്ള നടപടിക്രമങ്ങളും അതിനാവശ്യമായ രേഖകൾ ഏതൊക്കെ എന്നും വിശദമാക്കുന്നു: *1. പൊസഷൻ സർട്ടിഫിക്കറ്റ് (Possession certificate)* അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്. അപ്‌ലോഡ് ചെയ്യേണ്ട അനുബന്ധ രേഖകൾ ആധാർ കാർഡ്, ഭൂമിയുടെ ഏറ്റവും പുതിയ നികുതി രസീതുകൾ, വസ്തുവിന്റെ ഉടമസ്ഥതയുടെ തെളിവ്, എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ഐഡി എന്നിവയാണ്. നിശ്ചിത ഫീസ് അടച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും. *ഏറ്റവും ഒടുവിൽ ഭൂനികുതി അടച്ച രസീത് (Land Tax)* കൃത്യമായ രേഖകൾ സമർപ്പിച്ച് ഫീസ് അടച്ചതിന് ശേഷമാണ് റവന്യൂ വകുപ്പിൽ നിന്ന് വസ്തു നികുതി രസീത് നൽകുന്നത്. ഭൂനികുതി രസീതുകൾക്കായി കേരള റവന്യൂ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കാവുന്നതാണ്. *ആധാരത്തിന്റെ ഒറീജിനലും കോപ്പിയും* നിങ്ങളുടെ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ രജിസ്ട്രേഷൻ പേപ്പറുകൾ മതിയാകും. *തദ്ദേശസ്വയംഭരണ സ്‌ഥാപനത്തിന്റെ അനുമതി* നിങ്ങളുടെ അധികാരപരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഓൺലൈൻ അംഗീകാരം നേടുക എന്നതാണ് അടുത്ത പ്രക്രിയ. (പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ). *അപേക്ഷിക്കേണ്ട രീതി* ഒരു ബിൽഡിംഗ് പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ ഒരു ലൈസൻസി (ആർക്കിടെക്റ്റ്, ലൈസൻസുള്ള ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ലൈസൻസുള്ള എഞ്ചിനീയർ) നിർദ്ദിഷ്ട ഫോർമാറ്റിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. ലാൻഡ് സ്കെച്ച് – 3 കോപ്പികൾ ലൈസൻസിയുടെ ലൈസെൻസിന്റെ കോപ്പി. അക്നോളഡ്ജ്‌മെന്റ് സെർട്ടിഫികറ്റ് (ഓൺലൈനായി ചെയ്യേണ്ടത്) *Drawings* ഡ്രോയിങ്‌സ് എന്നാൽ താഴെ പറയുന്നവയാണ്: _സൈറ്റ് ലേഔട്ട്_ _ഏലവേഷന്റെ പ്ലാൻ_ _സെക്ഷൻ_ _സൈറ്റിന്റെ പ്ലാൻ (സ്‌ഥലത്തിന്റെ വിസ്തീർണം, റോഡുകൾ തുടങ്ങിയ വിവരങ്ങൾ)_ _ഫ്ലോർ പ്ലാൻ (എല്ലാ നിലകളും കാണിച്ചുകൊണ്ട്)_ _ടെറസ് പ്ലാൻ_ _സെപ്റ്റിക് ടാങ്കിന്റെ വിവരങ്ങൾ_ _സോക്ക് പിറ്റ് -ന്റെ വിവരങ്ങൾ_ _വാട്ടർ ടാങ്ക് വിവരങ്ങൾ_ _മഴവെള്ള സംഭരണി_ _ലൊക്കേഷൻ പ്ലാൻ_
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 1 ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ് ലഭ്യമാണ്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഇന്റീരിയർ ചെയ്യാനുള്ള മെറ്റീരിയൽസ് തന്നെ രണ്ടായി തരം തിരിക്കാം. കോർ മെറ്റീരിയൽസ്, സർഫസിംഗ് മെറ്റീരിയൽസ് എന്നിവയാണവ. ആദ്യമായി നമുക്ക് കോർ മെറ്റീരിയൽസ് നെ കുറിച്ച് അറിയാം. *കോർ മെറ്റീരിയൽസ്* കോർ മെറ്റീരിയൽസ് ആണ് ഏതൊരു ഇന്റീരിയർ ക്യാബിനറ്റ് ന്റെയും ഫൗണ്ടേഷൻ ആയിട്ട് വരുന്നത്. ക്യാബിനറ്റ്ന്റെ ലൈഫ് തീരുമാനിക്കുന്നത് ഈ കോർ മെറ്റീരിയൽസ് ആണ്. കോർ മെറ്റീരിയൽസിൽ അവൈലബിൾ ആയിട്ടുള്ള മെറ്റീരിയൽസ് നമുക്കൊന്ന് പരിചയപ്പെടാം. *സോളിഡ് വുഡ്* സോളിഡ് വുഡ്സ് ഒരുപാടുണ്ടെങ്കിലും നമ്മൾ സാധാരണയായി യൂസ് ചെയ്യുന്നത് തേക്ക്, സെഡാർ, ഇന്ത്യൻ റോസ് വുഡ്, റബ്ബർ ശീഷം വുഡ് എന്നിവയാണ്. ഇത് നോൺ ടോക്സിക് ആയിട്ടുള്ള എപ്പോഴും പുതുക്കി പണിയാവുന്നതുമായ മെറ്റീരിയൽസ് ആണ്. മാത്രമല്ല ട്രഡീഷണൽ ശൈലിയോടും മോഡേൺ ശൈലിയോടും ഒരുപോലെ ചേർന്നുപോകുന്ന ഒന്നു കൂടിയാണ്. പക്ഷേ സോളിഡ് വുഡ് യൂസ് ചെയ്യുന്നത് ചിലവേറിയതും സമയമെടുക്കുന്നതും ആയ ഒരു പ്രോസസാണ്. *മെറ്റൽ ക്യാബിനറ്റ്* മെറ്റൽ ക്യാബിനറ്റ് സാധാരണയായി സ്റ്റീൽ അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വളരെ ഡ്യൂറബിൾ ആയിട്ടുള്ളതും ചെലവേറിയതുമായ ഒരു ഓപ്ഷൻ ആണിത്. സാധാരണയായി കിച്ചൻ ക്യാബിനറ്റ് ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഹൈ റെസിസ്റ്റൻസ് ക്വാളിറ്റി കൊണ്ടാണ് അത്. *പ്ലൈവുഡ്* വെനീർ ഷീറ്റുകൾ കൂട്ടിയോജിപ്പിച്ച് ആണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. സോളിഡ് വുഡിന് ചിലവ് കുറഞ്ഞ ഒരു പകരക്കാരൻ ആണ് പ്ലൈവുഡ്. എന്നാൽ നല്ല ക്വാളിറ്റി ഉള്ള തുമാണ്. പ്ലൈവുഡ് തന്നെ മൂന്നു തരമുണ്ട്. എം ആർ, ബി ഡബ്ല്യു ആർ, ബി ഡബ്ലിയു പി എങ്ങനെയാണ് അവ. എം ആർ ന്റെ മോയ്സ്ചർ റെസിസ്റ്റൻസ് , ബി ഡബ്ലിയു ആർ ന്റെ ബോയിലിംഗ് വാട്ടർ റെസിസ്റ്റൻസ് , ബി ഡബ്ല്യു പി യുടെ ബോയിലിംഗ് വാട്ടർ പ്രൂഫിങ് എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഇവയുടെ ഗുണങ്ങൾ അനുസരിച്ച് കൂടുതൽ ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ഡബ്ല്യു ആർ അധികം ഈർപ്പം നിൽക്കാത്ത ഇടങ്ങളിൽ എം ആർ ഒ ബി ഡബ്ല്യു ആർ ഒ ഉപയോഗിക്കുന്നു. *ഫൈബർ വുഡ്* ഫൈബർ വുഡ്തന്നെ 5 തരമുണ്ട്. പാർട്ടികൾ ബോർഡ്, എം ഡി എഫ്, എച്ച് ഡി എഫ്, ഹൈ ഡെൻസിറ്റി ഹൈ റെസിസ്റ്റൻഡ്, എച്ച് ഡി എച്ച് എം ആർ എന്നിവയാണവ. ഫൈബർ വുഡിന് നല്ല സർഫസ് ഫിനിഷ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്ന ഇടങ്ങളിലാണ് ഇത് പ്രിഫർ ചെയ്യുന്നത്. ചിലവിൽ കുറവും എന്നാൽ ഡ്യൂറബ്ൾ ആയിട്ട് ഉള്ളതുമായതിനാൽ കൂടുതൽ കമ്പനികളും ഇതാണ് പ്രിഫർ ചെയ്യുന്നത്. *പിവിസി ബോർഡ്* പിവിസി ബോർഡ് അല്ലെങ്കിൽ കമ്പോസിറ്റ്ബോർഡ് പോളിമർ വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് മെറ്റീരിയൽ ആണ്. ഇത് 100 ശതമാനം വാട്ടർപ്രൂഫ് ആണ് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ് നെയും ഫൈബർ വുഡ്നെയും അപേക്ഷിച്ചു ചിലവേറിയ ഒന്നാണ് ഇത്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store