*വീട് നിർമ്മാണം: ബിൽഡിങ് പെർമിറ്റ് ലഭിക്കാനായി ആവശ്യമുള്ള രേഖകൾ അറിയാം*
വീട് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ വരുന്ന ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിർമാണത്തിന് ബിൽഡിങ് പെര്മിറ് നേടുക എന്നത്. കുറച്ച് നടപടിക്രമങ്ങളും അപേക്ഷകളും നൽകി നേടേണ്ട ഒന്നാണ് ഇത്.
ഇവിടെ ഇതിനായുള്ള നടപടിക്രമങ്ങളും അതിനാവശ്യമായ രേഖകൾ ഏതൊക്കെ എന്നും വിശദമാക്കുന്നു:
*1. പൊസഷൻ സർട്ടിഫിക്കറ്റ് (Possession certificate)*
അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്. അപ്‌ലോഡ് ചെയ്യേണ്ട അനുബന്ധ രേഖകൾ ആധാർ കാർഡ്, ഭൂമിയുടെ ഏറ്റവും പുതിയ നികുതി രസീതുകൾ, വസ്തുവിന്റെ ഉടമസ്ഥതയുടെ തെളിവ്, എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ഐഡി എന്നിവയാണ്. നിശ്ചിത ഫീസ് അടച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
*ഏറ്റവും ഒടുവിൽ ഭൂനികുതി അടച്ച രസീത് (Land Tax)*
കൃത്യമായ രേഖകൾ സമർപ്പിച്ച് ഫീസ് അടച്ചതിന് ശേഷമാണ് റവന്യൂ വകുപ്പിൽ നിന്ന് വസ്തു നികുതി രസീത് നൽകുന്നത്. ഭൂനികുതി രസീതുകൾക്കായി കേരള റവന്യൂ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കാവുന്നതാണ്.
*ആധാരത്തിന്റെ ഒറീജിനലും കോപ്പിയും*
നിങ്ങളുടെ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ രജിസ്ട്രേഷൻ പേപ്പറുകൾ മതിയാകും.
*തദ്ദേശസ്വയംഭരണ സ്‌ഥാപനത്തിന്റെ അനുമതി*
നിങ്ങളുടെ അധികാരപരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഓൺലൈൻ അംഗീകാരം നേടുക എന്നതാണ് അടുത്ത പ്രക്രിയ. (പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ).
*അപേക്ഷിക്കേണ്ട രീതി*
ഒരു ബിൽഡിംഗ് പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ ഒരു ലൈസൻസി (ആർക്കിടെക്റ്റ്, ലൈസൻസുള്ള ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ലൈസൻസുള്ള എഞ്ചിനീയർ) നിർദ്ദിഷ്ട ഫോർമാറ്റിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി സമർപ്പിക്കാം.
ലാൻഡ് സ്കെച്ച് – 3 കോപ്പികൾ
ലൈസൻസിയുടെ ലൈസെൻസിന്റെ കോപ്പി.
അക്നോളഡ്ജ്‌മെന്റ് സെർട്ടിഫികറ്റ് (ഓൺലൈനായി ചെയ്യേണ്ടത്)
*Drawings*
ഡ്രോയിങ്‌സ് എന്നാൽ താഴെ പറയുന്നവയാണ്:
_സൈറ്റ് ലേഔട്ട്_
_ഏലവേഷന്റെ പ്ലാൻ_
_സെക്ഷൻ_
_സൈറ്റിന്റെ പ്ലാൻ (സ്‌ഥലത്തിന്റെ വിസ്തീർണം, റോഡുകൾ തുടങ്ങിയ വിവരങ്ങൾ)_
_ഫ്ലോർ പ്ലാൻ (എല്ലാ നിലകളും കാണിച്ചുകൊണ്ട്)_
_ടെറസ് പ്ലാൻ_
_സെപ്റ്റിക് ടാങ്കിന്റെ വിവരങ്ങൾ_
_സോക്ക് പിറ്റ് -ന്റെ വിവരങ്ങൾ_
_വാട്ടർ ടാങ്ക് വിവരങ്ങൾ_
_മഴവെള്ള സംഭരണി_
_ലൊക്കേഷൻ പ്ലാൻ_
11
0
Join the Community to start finding Ideas & Professionals