hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

ഡോർ വളയുന്നു അത് എന്ത് കൊണ്ട് ആണ്. ?
likes
0
comments
5

Comments


kumar vr
kumar vr

Carpenter | Malappuram

ആർക്കും സമയമില്ല എന്നതാണ് പ്രധാന പ്രശ്നം. പെട്ടെന്ന് തീർക്കാനുള്ള തത്രപ്പാടിൽ മുപ്പെ ത്താത്ത തടികൾ ചുമരിൽ കയറുന്നു. കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാനുള്ള കാതൽ മരത്തിനില്ലെങ്കിൽ വളവും പിരിവും സ്വാഭാവികം.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഏത് മോഡൽ Door ആണ് ചട്ടക്കത കോ പലക ഡോറോ തടി എതുതരം മൂപ്പ് എത്താത്ത തടി ഉണങ്ങി പരുവമാകാത്ത തടി ആഞ്ഞിലി പോലുള്ള നാരുകൂ ടുതലുള്ള തടി പിരിവുള്ള തടി ഈർപ്പത്തിന്റെ കണ്ടെന്റ് കൂടുതലുള്ള തടി ഇവയോക്കെ ആണ് ബെന്റു വരാൻ സാധ്യത ഉള്ളത് എണ്ണമയമുള്ള തടി നല്ല മുപ്പെത്തിയ തടി പ്ലാവുപോലുള്ള നേർ വരുത്തമുള്ള തടി നാച്ചുറൽ സിസൺ ചെയതതടി, തടിയുടെ സ്വഭാവവും വരുത്തവും അറിഞ് പണിതെടുക്കൽ ഇവയൊക്കെയാണ് ബെന്റു വരാൻ സാധ്യത ഇല്ലാത്തത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തടി ഉപയോഗിച്ചത് ഏതാണെന്ന് വ്യക്തമല്ല . തടി വിളഞ്ഞത് ആയിരിയ്ക്കണം , season ചെയ്തത് ആയിരിയ്ക്കണം , 3-4 ക്ലാമ്പ് എങ്കിലും ഇരുവശവും കൊടുത്ത് കോൺക്രീറ്റിൽ വേണം കട്ടിള , ജന്നൽ ഇവ ഭിത്തിയിൽ പിടിപ്പിയ്ക്കുവാൻ . തേക്ക് , പ്ലാവ് ,ആഞ്ഞിലി തടികൾ വിളഞ്ഞത് ( കാതൽ ഉള്ളവ ) ആ ണെങ്കിൽ വളയുകയില്ല . മതിയായ അളവിൽ പണിയുകയും വേണം . ഉദാ: കട്ടിള - 5 "x " , ജന്നൽ 4.5 " x 2.5 " size

Jay  Omkar
Jay Omkar

Contractor | Idukki

തടി ആണെങ്കിൽ പച്ച ആയതുകൊണ്ട് ആകും

Sajeev Raj
Sajeev Raj

Contractor | Hyderabad

which door, made of what material

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store