hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

വീടിൻറെ മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് വരുന്ന ആഴ്ചയാണ്. ഇലക്ട്രിക്കൽ പൈപ്പുകൾ വലിക്കണം എന്നുണ്ട് . വയറിങ്ങിന് പൈപ്പുകൾ വലിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്? ..?
likes
1
comments
3

Comments


jijo g
jijo g

Electric Works | Kozhikode

ISI medium, പൈപ്പ് , junction box എന്നിവ ഉപയോഗിക്കുക. മെയിൻ സ്ലാബിൽ സാധാരണ ജംഗ്ഷൻ ബോക്സ് മാത്രം ഉപയോഗിക്കുക, deep junction box പരമാവധി ഒഴിവാക്കുക. മയിൻസ്ലാബിൽ സീലിങ് fan ഉള്ള ജംഗ്ഷൻ ബോക്സ് മാത്രം ആണ് ഉത്തമം. കഴിയുമെങ്കിൽ 16mm pipe ഇതിന് ഉപയോഗിക്കുക. കമ്പി കൾക്ക് മുകളിലൂടെ മാത്രം pipe ഇടുക. വാർപ്പിൻ്റെ ബലം കുറയാതെ ഇരിക്കാൻ നല്ലത് ആണ് കോൺക്രീറ്റിൽ ഇടുന്ന pipe എല്ലാം നന്നായി പശ ഉപയോഗിച്ച് ഒട്ടിക്കുക. അല്ലെങ്കിൽ സിമൻ്റ് ഗ്രൗട് ഇറങ്ങി അടഞ്ഞ് പോകാൻ സാധ്യത കൂടുതൽ ആണ്. pipe എല്ലാം നന്നായി കമ്പി കളുമായി കെട്ടുകമ്പി ഉപയോഗിച്ച് കെട്ടുക.അല്ലെങ്കിൽ vibrator പിടിക്കുമ്പോൾ തെന്നിമാറി പോയി എന്ന് വരാം. വെക്കുന്ന junction box കളുടെ അടിയിൽ എല്ലാം പേപ്പർ വെക്കുക.pinned കണ്ടുപിടിക്കാൻ എളുപ്പമാണ്. ജംഗ്ഷൻ ബോക്‌സ്‌കൾക്ക് ചുറ്റും കവർബ്ലോക് വെച്ച് നന്നായി താഴ്ന്നു തട്ടിനോട് മുട്ടി ആണ് ഇരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. കോണ്ക്രീറ്റ് കൊണ്ടുവന്നു ഇടുന്ന ആളുകൾ ചവിട്ടി പൊട്ടി പോകാതെ ഇരിക്കാൻ കോണ്ക്രീറ്റ് ഇടാതെ യുള്ള പലകയോ മറ്റോ ഇട്ട് കൊടക്കം pipe ൻ്റെ രണ്ട് വശങ്ങളിൽ ആയി. ജംഗ്ഷൻ ബോക്സുകൾ തട്ടിൽനിന്ന് പൊന്തിവരത്തെ രീതിയിൽ കെട്ടി വെക്കണം. വാർപ്പിന് ഉള്ളി maximum ബെൻ്റ് ഉപയോഗിക്കുന്നത് കുറക്കുക. ഇതൊക്കെ ആണ് ഞാൻ ചെയ്യുന്ന വർകിൽ ഉൾപ്പെടുത്തുക. ഇങ്ങനെ ഒക്കെ തന്നെ ആണ് എല്ലാവരും ചെയ്യുക. ഇതൊക്കെ ഒന്ന് നോക്കൂ

Abhilash TK
Abhilash TK

Electric Works | Kozhikode

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store