hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

വടക്കോട്ടു ദർശനം ഉള്ള ഒരു വീടിനു പുറകിലേക്ക് ഒരു work ഏരിയ കൂട്ടിച്ചേർക്കണം എന്നുണ്ട്. അത് ചെയ്യണം എങ്കിൽ വാസ്തു നോക്കണമോ ?
likes
7
comments
11

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

കൂടുതൽ ആലോചിക്കേണ്ട. താങ്കൾ w/area ഉണ്ടാക്കിക്കോളൂ. എന്തായാലും കന്നിമൂലയിൽ അടുക്കള വരില്ല. ok. പിന്നെ, വാസ്തു പ്രകാരം ചുറ്റളവിൽ വ്യത്യാസം വരാതിരിക്കാൻ w/area, main തറയിൽ നിന്നും ഒരു 10cm താഴ്ത്തി നിർമിക്കുക. ഇതാണ് 'technic'.

Prabhakaran M
Prabhakaran M

Home Owner | Palakkad

ഞാൻ വസ്തു നോക്കാതെ വീടുപണി ചെയ്തു.... ഇതിൽ വരുന്ന ഓരോ കാര്യങ്ങൾ കണ്ട് വീട്ടിൽ നിന്നും താമസം മാറ്റേണ്ടി വരുമോ എന്ന് ചിന്തിച്ചു തുടങ്ങി.... അന്ധവിശ്വാസികളെ

Er Gayathri A S
Er Gayathri A S

Civil Engineer | Thiruvananthapuram

വാസ്തു പ്രകാരം North East m south east m kitchen n നല്ലതാണ്. അതുകൊണ്ട് work area aa position varunnatidath കൊടുക്കുന്നത് നന്നായിരിക്കും.

Sasidharan Nandavanam
Sasidharan Nandavanam

Home Owner | Palakkad

വീട് വക്കുമ്പോൾ ഓരോരുത്തർക്കും വ്യത്യസ്തമായ കാഴ്ചപാടുകളാണ് അവ client ന് അനുസരിച്ച് ചെയ്തു കൊടുക്കലാണ് Civil Engineer ടെ ചുമതല അല്ലാതെ അവരുടെ താപ്പര്യങ്ങൾക്ക് അവിടെ സ്ഥാനമില്ല.

SHAHARA zayan
SHAHARA zayan

Civil Engineer | Kozhikode

വാസ്തു പ്രകാരം ചുറ്റളവിൽ വ്യത്യാസം വരാതിരിക്കാൻ w/area, main തറയിൽ നിന്നും ഒരു 20 cm താഴ്ത്തി നിർമിക്കുക. ഇതാണ് 'technic'.

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങളുടെ ഇഷ്ടം അനുസരിച്ച്. വീട് vasthu നോക്കിയാണ് ഉണ്ടാക്കിയത് എങ്കിൽ ഇതും അങ്ങനെ ചെയ്തോളു

vimod  t v
vimod t v

Civil Engineer | Thrissur

viswasam ullork nokam.

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

നിങ്ങൾ വാസ്തു നോക്കിയാണ് നിർമിച്ചതെങ്കിൽ നോക്കി ചെയ്തുകൊള്ളു because വാസ്തു വച്ചിട്ട് കിഴക്ക് തെക്കു വശം വർക്ക്‌ area എടുക്കാൻ പറ്റുന്നിടം ആണ് എന്നാൽ ഇരിക്കുന്ന പുരയിൽ നിന്ന് കിഴക്കൊട്ടോ അതല്ല പടിഞ്ഞാറോട്ടോ തള്ള് കൂട്ടിയെടുക്കാൻ പറ്റില്ല, പിന്നെ പുരയ്ക്കു ജോയിന്റ് ചെയ്ത് ആണ് ഉണ്ടാക്കുന്നതെങ്കിൽ ആ പുരയുടെ കോലുകണക്കിന് ഒപ്പിച്ചു വേണം വർക്ക്‌ area കണക്കുണ്ടാക്കാൻ

Heaven Builders
Heaven Builders

Civil Engineer | Kozhikode

വസ്തു പ്രകാരമാണ് വീട് ഉണ്ടാക്കിയത് എങ്കിൽ അതും നിങ്ങള്‍ക്ക് നോക്കാമെന്ന് അറിയില്ലേ അതായിരിക്കും നല്ലത്...

Unni Parameswaran
Unni Parameswaran

Contractor | Alappuzha

വാസ്തു നോക്കി വെച പുരയാണെങ്കിൽ നോക്കണം കാരണം തെക്ക് വശത്തേക്കും പടിഞ്ഞാറു വശത്തേക്കും കൂട്ടി ചേർക്കലുകൾ വന്നാൽ അത് വാസ്തുവിനെ സാരമായി ബാധിക്കുകയും ഊർജ പ്രസരണത്തിൽ വ്യതിചലനം ഉണ്ടാക്കുകയും ചെയ്യും

More like this

John Joy
Contractor
*വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* 

ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു.

അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം.

കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


*ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.*

ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്.

സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം.


ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം.

നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

*ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.*

എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം.

എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്.

വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്.


ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും.

കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്.

കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക.

ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക.


ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.
*വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം. കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. *ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.* ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്. സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം. നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. *ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.* എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം. എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്. വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും. കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്. കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക. ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.
John Joy
Contractor
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം*


നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് .

തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്.

ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം.


*ഉരുൾ തടി*


ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക

ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും.
7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും.

*അറുത്ത ഉരുപ്പടി*

ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക.
ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ

7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും.

ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്.


അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക.

കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ

തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക.

വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം* നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം. *ഉരുൾ തടി* ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും. 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും. *അറുത്ത ഉരുപ്പടി* ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക. ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ 7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും. ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്. അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക. കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക. വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store