hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

5 സെന്റ് സ്ഥലത്തു രണ്ടു സൈഡിലും പഞ്ചായത്തു റോഡ് ആണ്. അതിൽ വീട് വയ്ക്കാൻ രണ്ടു സൈഡിലും 3 mtr setback കൊടുക്കണോ ?
likes
1
comments
6

Comments


Mohamed Shafi PA
Mohamed Shafi PA

Civil Engineer | Thrissur

പഞ്ചായത്ത്‌ Notified റോഡ് അല്ലെങ്കിൽ 2.mtr. set back മതി

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Yes

Kumar T
Kumar T

Contractor | Thiruvananthapuram

വേണം

Sharanya M
Sharanya M

Civil Engineer | Thiruvananthapuram

Yes

Shan Tirur
Shan Tirur

Civil Engineer | Malappuram

2.5,3 mtr വേണം....3 mtr തന്നെ ഉണ്ടാവുന്നത് ഉചിതം. അല്ലെങ്കിൽ permission വലിയ ബുദ്ധിമുട്ട് ആവും

Eldho Kariman
Eldho Kariman

Contractor | Ernakulam

വേണം

More like this

Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1* *5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?* കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്. *FSI=total floor area/plot area* അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ. *എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?* സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക്‌ 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും. മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്. *സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ. *2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ* 3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store