hamburger
Muhammed Sahil

Muhammed Sahil

Home Owner | Malappuram, Kerala

കന്നി മൂലയിലൂടെ ടോയ്‌ലറ്റ് പൈപ്പ് പോകുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ?
likes
0
comments
9

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

പ്രിയ സഹോദരാ.... കന്നി മൂലയിലൂടെ പൈപ്പ് കൊണ്ടുപോകുന്നതിനു യാതൊരു തടസ്സവുമില്ല. വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും പറയാത്ത കാര്യങ്ങളാണ് കന്നി മൂലയെപ്പറ്റി ഓരോരുത്തരും അടിച്ചുവിടുന്നത്. വാസ്തുശാസ്ത്രത്തിൽ ഓരോ നിയമത്തിനും അത് സധൂകരിക്കുന്നതിനുള്ള ശ്ലോകങ്ങൾ ഉണ്ട്. ഇല്ലാത്ത ഒരു പ്രാധാന്യവും ഒരു പേടിപ്പെടുത്തലും വാസ്തുശാസ്ത്രത്തിന്റെ മറവിൽ നടന്നുകൊണ്ടിരിക്കുന്നു. ഈ പ്രചാരണത്തിന് മതേതരസ്വഭാവം ഉണ്ട്.സമൂഹത്തിലെ എല്ലാ അറിവില്ലാത്ത പണ്ഡിതരുടെയും കയ്യിലെ ആയുധമാണിത്. ഇതിനു വാസ്തുശാസ്ത്രവുമായി ബന്ധമില്ല.സൂതികഗൃഹം അഥവാ പ്രസവമുറിയായി ഉപയോഗിക്കേണ്ടത് ഈ ഭാഗമാണ് എന്ന് ശാസ്ത്രത്തിൽ പറയുന്നുണ്ട്. ഹൈന്ദവാചാരമനുസരിച്ചു പ്രസവം മുതൽ പതിനഞ്ചു ദിവസം പുലയാണ്. അതായത് അശുദ്ധി യാണ്. അത്തരം സന്ദർഭങ്ങളിൽ പോലും കന്നി മൂലയിലെ മുറി ഉത്തമാണെന്നിരിക്കെ ഈ മൂല എപ്പോഴും വളരെ ശുദ്ധ മാവണം എന്നുപറയുന്നതിലെ യുക്തി എന്താണ് എന്ന് മനസ്സിലാകുന്നില്ല.

Lee white Developers
Lee white Developers

Architect | Malappuram

വാസ്തു പ്രകാരം കന്നിമൂല (വീടിന്റെ ഏറ്റവും ഉത്തമമായ സ്ഥലം, പ്രാർത്ഥനകൾക്ക് ) വൃത്തിയായി കൊണ്ടു നടക്കേണ്ട സ്ഥലമാണ്... അല്ലാത്തവർക്ക് ഒന്നും പ്രഷ്നമില്ല

Namshi sabu
Namshi sabu

Architect | Malappuram

air passing position kannimoolayil kooduthanu athukond virus roomilek spread cheyyan chance kooduthal aaanu.... aayathukondanu avide bathroom nallath allann parayunnee...

Vasudevan k
Vasudevan k

Civil Engineer | Malappuram

ഇത് കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എഴുതിയ വാസ്തുലക്ഷണം എന്ന പുസ്തകത്തിലെ ഒരു നിർദേശമാണ്.

Vasudevan k
Vasudevan k

Civil Engineer | Malappuram

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

വാസ്തു ആചാര്യ കാണിപ്പയ്യൂർ പറഞ്ഞത് ടോയ്ലറ്റ് ടാങ്ക് പാടില്ല പക്ഷേ പൈപ്പ് അതിലൂടെ പോകുന്നതിൽ പ്രശ്നമില്ലന്ന് , മറ്റു ചില വാസ്തുകാർ പറയുന്നു അത് ശരിയല്ലന്നും, ചിലർ അതുകൊണ്ട് അതൊഴിവാക്കാൻ Seperate ടാങ്ക് തന്നെ ഉണ്ടാക്കുന്നതായി കാണുന്നു.

subi zubair
subi zubair

Civil Engineer | Malappuram

ആർക്കു പ്രശ്നം ..? ഒരു പ്രശ്നവുമില്ല .

Sivasankaran Aravind
Sivasankaran Aravind

Home Owner | Malappuram

കുഴപ്പമില്ല,വെള്ളം kettnilkan പാ ടില്ല

Sarath J
Sarath J

Carpenter | Thiruvananthapuram

സിവിൽ എഞ്ചിനീയർ വാസുദേവൻ കെ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ച് ആയിരിക്കും അതിന്റെ പ്ലാൻ ചെയ്യേണ്ടത് ഇന്നു കാണുന്ന ഒരു വാസ്തു പുസ്തകത്തിലും എല്ലാതരത്തിലുള്ള വസ്തുക്കളുടെയും പ്ലാനുകളും അതിന്റെ രീതികളും പറയുന്നില്ല. പുസ്തകങ്ങളിൽ പറയുന്ന വാസ്തുവിധികളിലൂടെ ചെയ്യാൻ കഴിയുന്നത് നിരന്ന പ്രദേശത്ത് മാത്രമായിരിക്കും നിരന്നതും സമചതുരത്തിലും ആയത്ത് ആയ വസ്തുവിൽ മാത്രമേ നമുക്ക് അങ്ങനെ ഒരു വീട് നിർമ്മിക്കാൻ കഴിയുകയുള്ളൂ. അത് ഒരിക്കലും ഈ കാലഘട്ടത്തിൽ എല്ലായിടത്തും പ്രാവർത്തികമല്ല. താങ്കൾക്ക് ഉചിതം എന്നത് ചെയ്യുക കന്നിമൂലയിൽ കുഴിക്കാതിരുന്നാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store