hamburger
Tomcy Mathew

Tomcy Mathew

Home Owner | Alappuzha, Kerala

M brick നെ പറ്റി എന്താണ് അഭിപ്രായം? ആലപ്പുഴ യിൽ ഉണ്ടോ?
likes
0
comments
3

Comments


Tomcy  Mathew
Tomcy Mathew

Home Owner | Alappuzha

👍🏻

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ആലപ്പുഴ ജില്ലയിൽ ആകെ കൂടി കിട്ടിയിരുന്ന ബിൽഡിംഗ് മെറ്റീരിയൽസ് മാന്നാർബുധനൂർ, വള്ളികുന്നം എന്നിവടങ്ങളിൽ ഉണ്ടാക്കുന്ന ഇഷ്ടിക(ചുടുകട്ട) യും, ചെങ്ങന്നൂർ ഭാഗത്തു നിന്നു ലഭിച്ചിരുന്ന പുഴ മണലും ആയിരുന്നു. ഇഷ്ടികയുണ്ടാക്കുന്ന മണ്ണെടുക്കുന്നതും പുഴയിൽ നിന്നു മണൽ വാരുന്നതും നിയന്ത്രിച്ചതോടെ എല്ലാം ആലപ്പുഴ ജില്ലയിൽ അന്യം നിന്ന സാഹചര്യമല്ലേ ഇപ്പോൾ?.ചേർത്തല പള്ളിപ്പുറത്ത് 20 വർഷം മുമ്പുവരെ Sand lime bricks ഉണ്ടാക്കുന്ന factory ഉണ്ടായിരുന്നു.Order അനുസരിച്ച് ആവശ്യക്കാർക്ക് കിട്ടിയിരുന്നു. സിലിക്കാ മണൽ അന്യസംസ്ഥാനത്തുള്ള glass factory കളിലേക്ക് ലോഡ് കണക്കിനു പോയപ്പോൾ മണലിഷ്ടിക നിർമ്മാണവും നിലച്ചു. സിലിക്കാ മണൽ lime ഉപയോഗിച്ച് white കളറിലും flyash ഉപയോഗിച്ച് Grey കളറിലും നല്ല compressive strength ഉള്ള bricks ഉണ്ടാക്കിയിരുന്നു. M Bricks എന്ന പേരിൽ അറിയപ്പെടുന്ന mud bricks ആലപ്പുഴ ജില്ലയിൽ ഉണ്ടാകുന്നതായി അറിവില്ല. ഉണ്ടെങ്കിൽ തന്നെ കൊല്ലം ആലപ്പുഴ Border ലോ പത്തനംതിട്ട ആലപ്പുഴ Border ലോ കണ്ടേക്കാം. Youtube ലെ ad/demo കണ്ടിട്ട് മാത്രം നല്ലതെന്ന് വിലയിരുത്താൻ പറ്റില്ല. നമ്മൾ നേരിട്ട് factory യിൽ പോയി ഇഷ്ടിക വാങ്ങി നമ്മൾ തിരഞ്ഞെടുത്ത Lab ൽ തന്നെ രണ്ടു Stage ലുമുള്ള (wet & dry ) Comp. test നടത്തി ഗുണനിലവാരം ഉറപ്പാക്കൂ. Mud inter lock Exposed brickwork മഴ കൊള്ളുന്ന ഭാഗങ്ങളിൽ Defect ഉണ്ടാകുന്നതായി അനുഭവസ്ഥരുടെ comment കൾ കണ്ടിരുന്നു. പക്ഷേ ഇതിൽ cement ആണ്binding material എന്നു പറയുന്നു 20 ദിവസം വെള്ളത്തിൽ ഇട്ട ശേഷമാണ് Supply. നമ്മൾ നേരിട്ട് Select ചെയ്യുന്ന labൽ നമ്മൾ തന്നെ എത്തിച്ച് test ചെയ്യിച്ച് ഗുണനിലവാരം ഉറപ്പാക്കുക.

Sreekumar V
Sreekumar V

Contractor | Alappuzha

mud brick ano

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store