hamburger
Meera K

Meera K

Home Owner | Ernakulam, Kerala

റൂഫ് കോൺക്രീറ്റ് ചെയുമ്പോൾ 5 ഇഞ്ച് ഘനത്തിൽ ചെയുന്നത് കൊണ്ട് ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണ്?
likes
8
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

4 inch മതി

Er AJITH P S
Er AJITH P S

Civil Engineer | Idukki

concrete വെറുതെ waste ആക്കാം. അല്ലാതെ വേറെ ഗുണം ഒന്നുമില്ല. normal rooms ഒക്കെ ആണെങ്കിൽ 4" thickness മതി. അതായത് 11cm.

Engineer Athira
Engineer Athira

Contractor | Kollam

4" thickness is enough...

vimal francis
vimal francis

Architect | Ernakulam

reinforcement is main thing. if you are providing 5" thickness to 4" calculated reinforcement then your steel may take excess load. if you are planning 5" slab you should provide steel accordingly.

Srishti  Construction Group
Srishti Construction Group

Contractor | Malappuram

പ്രതേകിച്ചു ഗുണം ഒന്നും ഇല്ല

Jineesh T B
Jineesh T B

Contractor | Ernakulam

മെയിൻ സ്ലാബിൻ്റെ റൂഫിന് 4 inch തിക്നസ് ആയാലും മതിയാവും അതിൻ്റെ മിക്സിംങ്ങിലും റേഷ്യൂവിലും ആണ് ശ്രദ്ധിക്കേണ്ടത്....

More like this

John Joy
Contractor
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം*


നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് .

തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്.

ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം.


*ഉരുൾ തടി*


ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക

ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും.
7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും.

*അറുത്ത ഉരുപ്പടി*

ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക.
ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ

7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും.

ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്.


അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക.

കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ

തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക.

വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം* നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം. *ഉരുൾ തടി* ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും. 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും. *അറുത്ത ഉരുപ്പടി* ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക. ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ 7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും. ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്. അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക. കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക. വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
Kolo family യിൽ സ്ഥിരമായി വരുന്ന ഒരു സംശയ Post ആണ് M' Sand ൻ്റെ Quality സാധാരണക്കാരന് എങ്ങനെ മനസ്സിലാക്കാം എന്ന് ?.. വീടു നിർമ്മാണത്തിന് site കളിൽ എത്തിക്കുന്നതെല്ലാം ഗുണനിലവാരമുള്ള M'Sand ആകണമെന്നില്ല.
പുഴ മണലായാലും ,M'Sand (Crushed stone sand)അയാലും, ഉപയോഗിക്കേണ്ട Metal (graded stone aggregate) ആയാലും Test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയിട്ടേ കോൺക്രീറ്റിന് ഉപയോഗിക്കാവൂ. Grade അനുസരിച്ച് Concrete ന് strength കിട്ടണമെങ്കിൽ cement മാത്രം കുറെ കൂടുതൽ ഇട്ടാൽ മതിയാവില്ല. പരുപരുപ്പു തരികളുള്ള മണലും(coarse
sand) ഗ്രേഡഡ് മെറ്റലും( 20mm മുതൽ താഴോട്ടുള്ള 10mm, 4.75mm Size കളിൽ ഉള്ള Graded Stone aggregate ഉം RCC/concrete നുമുള്ള Specification conform ചെയ്യുന്നവയാകണം ) ഒരു reputed നിർമ്മാതാക്കളുടെ1500 gm M 'sand ൻ്റെ Sample Designmixനു വേണ്ടി Sieve test ചെയ്തപ്പോൾ കിട്ടിയ resultഉം ചുവടെ ചേർക്കുന്നു. ഇതുപയോഗിച്ചു ചെയ്ത M 20 mix കോൺക്രീറ്റ് ക്യൂബ് സാമ്പിൾ 28 days കഴിഞ്ഞ് ടെസ്റ്റു ചെയ്തപ്പോൾ 44 N/ sq.mm Comp.Strength ൽ എത്തിയതായും result ൽ പറയുന്നു. കരാറിൽ വ്യവസ്ഥ വെച്ചു കൊണ്ട് അത്യാവശ്യം 
T& P( Tools and plants) ഉള്ള കരാറുകാരെ പണിയേൽപ്പിച്ചാൽ ഗുണനിലവാരമുള്ള കോൺക്രീറ്റുപയോഗിച്ച് വീടുപണിയാം. മണലിൻ്റെയും മെറ്റലിൻ്റെയും ഗുണനിലവാരം site ൽ തന്നെ ചെയ്യാവുന്ന Simple Test കളിലൂടെ എങ്ങനെ ഉറപ്പാക്കാം. Test കളെ കുറിച്ച് വിശദമായി എഴുതിയാൽ Post നീണ്ടുപോകുമെന്നുള്ളതു കൊണ്ട് Youtube ൽ ലഭ്യമായTest Demos ൻ്റെ Screen shot കൾ കൂടി Photo / comments ആയി Post ചെയ്യാം.
Kolo family യിൽ സ്ഥിരമായി വരുന്ന ഒരു സംശയ Post ആണ് M' Sand ൻ്റെ Quality സാധാരണക്കാരന് എങ്ങനെ മനസ്സിലാക്കാം എന്ന് ?.. വീടു നിർമ്മാണത്തിന് site കളിൽ എത്തിക്കുന്നതെല്ലാം ഗുണനിലവാരമുള്ള M'Sand ആകണമെന്നില്ല. പുഴ മണലായാലും ,M'Sand (Crushed stone sand)അയാലും, ഉപയോഗിക്കേണ്ട Metal (graded stone aggregate) ആയാലും Test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയിട്ടേ കോൺക്രീറ്റിന് ഉപയോഗിക്കാവൂ. Grade അനുസരിച്ച് Concrete ന് strength കിട്ടണമെങ്കിൽ cement മാത്രം കുറെ കൂടുതൽ ഇട്ടാൽ മതിയാവില്ല. പരുപരുപ്പു തരികളുള്ള മണലും(coarse sand) ഗ്രേഡഡ് മെറ്റലും( 20mm മുതൽ താഴോട്ടുള്ള 10mm, 4.75mm Size കളിൽ ഉള്ള Graded Stone aggregate ഉം RCC/concrete നുമുള്ള Specification conform ചെയ്യുന്നവയാകണം ) ഒരു reputed നിർമ്മാതാക്കളുടെ1500 gm M 'sand ൻ്റെ Sample Designmixനു വേണ്ടി Sieve test ചെയ്തപ്പോൾ കിട്ടിയ resultഉം ചുവടെ ചേർക്കുന്നു. ഇതുപയോഗിച്ചു ചെയ്ത M 20 mix കോൺക്രീറ്റ് ക്യൂബ് സാമ്പിൾ 28 days കഴിഞ്ഞ് ടെസ്റ്റു ചെയ്തപ്പോൾ 44 N/ sq.mm Comp.Strength ൽ എത്തിയതായും result ൽ പറയുന്നു. കരാറിൽ വ്യവസ്ഥ വെച്ചു കൊണ്ട് അത്യാവശ്യം T& P( Tools and plants) ഉള്ള കരാറുകാരെ പണിയേൽപ്പിച്ചാൽ ഗുണനിലവാരമുള്ള കോൺക്രീറ്റുപയോഗിച്ച് വീടുപണിയാം. മണലിൻ്റെയും മെറ്റലിൻ്റെയും ഗുണനിലവാരം site ൽ തന്നെ ചെയ്യാവുന്ന Simple Test കളിലൂടെ എങ്ങനെ ഉറപ്പാക്കാം. Test കളെ കുറിച്ച് വിശദമായി എഴുതിയാൽ Post നീണ്ടുപോകുമെന്നുള്ളതു കൊണ്ട് Youtube ൽ ലഭ്യമായTest Demos ൻ്റെ Screen shot കൾ കൂടി Photo / comments ആയി Post ചെയ്യാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store