hamburger
rishab basheer

rishab basheer

Home Owner | Palakkad, Kerala

when to do termite treatment of soil? is it just before flooring?
likes
24
comments
10

Comments


Tinu J
Tinu J

Civil Engineer | Ernakulam

ചിതലിൽ നിന്നും വീടിനെയും വീട്ടുപകരണങ്ങളും സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്ന മെതേഡ് ആണ് ടെർമിറ്റ് പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെൻറ് എന്ന് പറയുന്നത്. ഇതിൽ ഏറ്റവും നവീന രീതിയാണ് ആൻറി ടെർമൈറ്റ് പൈപ്പ് സിസ്റ്റം എന്ന് പറയുന്നത്. വീടിൻറെ തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നേ ഭിത്തിയോട് ചേർത്ത് പൈപ്പുകൾ ഇട്ടു, അതെല്ലാം കണക്ട് ചെയ്തു അതിൻറെ ഒരു കോമൺ എൻഡ് വീടിൻറെ പുറത്തു കൊണ്ടുപോയി ഒരു ജംഗ്ഷൻ ബോക്സിൽ എത്തിച്ചു നിർത്തുന്നു . ഈ പൈപ്പ് പരസ്പരം കണക്റ്റഡ് ആയിരിക്കും. ഈ പൈപ്പ് ഒരു പ്രത്യേക തരത്തിലുള്ളതാണ് ,അതായത് ഇതിനകത്തു നിറച്ചിരിക്കുന്ന കെമിക്കൽസ് പുറത്തേക്ക് വളരെ കാലമെടുത്തു ചെറുതായിട്ട് പുറത്തു പോകുകയുള്ളൂ . തറയുടെ കോൺക്രീറ്റ് ഇടുന്നതിന് മുന്നേ മണ്ണിലാണ് ഇത് സ്ഥാപിക്കേണ്ടത്.10 വർഷം വരെ കെമിക്കലിനു വാറണ്ടി നല്ല കമ്പനികൾ നൽകാറുണ്ട് . പത്ത് വർഷം കഴിഞ്ഞ് ചിതൽ ശല്യം വീണ്ടും വന്നുകഴിഞ്ഞാൽ പുറത്തു സ്ഥാപിച്ചിരിക്കുന്ന ജംഗ്ഷൻ ബോക്സിലെ പൈപ്പ് വഴി വീണ്ടും നമുക്ക് കെമിക്കൽ ഇതിനകത്തേക്ക് ഇഞ്ചക്ട് ചെയ്തു കൊടുക്കാവുന്നതാണ് . തറ പൊട്ടിക്കുകയോ ഡ്രില്ലിങ് വർക്ക് ഒന്നും ആവശ്യമായി വരുന്നില്ല . ഈ പൈപ്പിന് 40 വർഷത്തോളം ഗ്യാരണ്ടി കമ്പനികൾ നൽകുന്നുണ്ട്. ഈ പൈപ്പ് സ്ഥാപിച് കെമിക്കൽ ട്രീറ്റ്മെൻറ് നടത്തി കൊടുക്കുന്നതിന് ഏകദേശം 30 നും 35 നും ഇടയ്ക്ക് രൂപ സ്ക്വയർഫീറ്റിന് ചെലവ് വരുന്നതാണ്. വീടിൻറെ തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നേ പരമ്പരാഗതമായി ചെയ്യുന്ന ടെർമിനൽ ട്രീറ്റ്മെൻറ് മെത്തേഡ് ഇതാണ് അതായത് ഒരു അടി ആഴത്തിൽ ഒരടി നീളത്തിൽ പരസ്പര ഗ്യാപ്പിട്ട് കുഴികളെടുത്ത് അതിൽ ഓരോ കുഴിയിലും ഒരു ലിറ്റർ എന്ന കണക്കിൽ കെമിക്കൽ മിശ്രിതം ഒഴിച്ച് മണ്ണുകൊണ്ട് മൂടി അതിനുമേലെ കോൺക്രീറ്റ് ചെയ്യുന്ന ഈ രീതിയും എഫക്ടീവ് ആണ്. എന്നാൽ ഇതിനുള്ള പ്രധാന പോരായ്മ കുറെ നാളുകൾക്കു ശേഷം ചിതൽ ശല്യം ആരംഭിച്ചാൽ തറയിലും ഭിത്തിയിലും ഡ്രില്ലിങ് ചെയ്തു കെമിക്കൽ ഇഞ്ചക്ട് ചെയ്തു കൊടുക്കേണ്ടിവരും . ഈ മെത്തേഡ്ന് 10 മുതൽ 15 രൂപ വരെ സ്ക്വയർഫീറ്റിന് ചെലവ് വരും. മേൽപ്പറഞ്ഞ രണ്ടും മെത്തേഡ്ഉം വീട് നിർമ്മാണ സമയത്ത് കോൺക്രീറ്റിനു മുന്നേ ചെയ്യേണ്ട മെതേഡ് ആണ് . എന്നാൽ നിർഭാഗ്യവശാൽ അത് ചെയ്യാൻ മറന്നു പോവുകയും വീട് നിർമ്മാണത്തിന് ശേഷം ചിതൽ ശല്യം വരുകയും ചെയ്താൽ ഭിത്തിയുടെ തറയോട് ചേർന്നും , തടിയുടെ ഭാഗങ്ങൾ ഭിത്തിയോട് ചേരുന്ന ഭാഗത്തും ചെരിച്ചു ഡ്രില്ലിങ് ചെയ്തു കുഴികൾ എടുക്കുകയും അതിൽ കെമിക്കൽ ഇഞ്ചക്ട് ചെയ്തു കൊടുക്കുകയും വേണം. കൂടാതെ നമ്മുടെ ഫർണിച്ചറുകൾ തടികൾ ചിതൽ പിടിച്ചു കഴിഞ്ഞാൽ ഡീസൽ ബ്രഷിംഗ് ( ഡീസൽ കെമിക്കൽ മിക്സ്)ചെയ്തു കൊടുത്തു അത് ക്ലിയർ ചെയ്യേണ്ടതുമാണ്. ഈ പ്രോസസ് ഒരു തവണയല്ല പലവട്ടം ആവർത്തിക്കേണ്ട ആയിട്ട് വരും എന്നാൽ മാത്രമേ ചിതലിന് ഒരു സൊലൂഷൻ കാണാൻ സാധിക്കുകയുള്ളൂ. ഈ പ്രോസസ് ഒരുവട്ടം ചെയ്യുന്നതിന് ഏകദേശം സ്ക്വയർഫീറ്റിന് 10 മുതൽ 15 രൂപ വരെ ചെലവ് വരുന്നതാണ്.

Jamsheer K K
Jamsheer K K

Architect | Kozhikode

Before floor Concrete. TATA FEN CHEMICAL

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

just before pcc

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

തറപ്പണി ചെയ്ത് ചളി ആക്കുമ്പോൾ ആദ്യഘട്ടം ചെയ്യുക

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

Befor pcc is very good 99.47.27.11.47

mohan kalpa
mohan kalpa

Contractor | Palakkad

before plastering begins

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

can do antitermite treatment before PC works of foundations and base slab.

Prakash Nair
Prakash Nair

Home Owner | Pathanamthitta

Oraal veedu vechu. Athu 10 Kollam kondu oru side irunnu poi. check cheythappol irunna sidil tharayil proper aayitt concrete cheythittilla. Eerppam wallsil koode mukalil kayari nashichu veedu paathi, 35 lakhs Mele aayi fix cheyyan. Contractornu ethire case kodkkan pattille consumer courtil? ithu pole prashnam neritta arenkilum undo?

Akil Godrej
Akil Godrej

Civil Engineer | Ernakulam

before floor pcc

Emerald Mohamed  kadri
Emerald Mohamed kadri

Civil Engineer | Malappuram

before floor concrete

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store