hamburger
Rash Sham

Rash Sham

Home Owner | Kasaragod, Kerala

മാർബിൾ നല്ലത് എങ്ങനെ തിരിച്ചറിയാം. മാർബിൾ ഇടുന്നതിനു rate എത്ര
likes
8
comments
13

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

മാർബിൾ പൊതുവെ സാധാരണക്കാർക്ക് നോക്കി പൊട്ടാത്തതും cracks ഇല്ലാത്തതും നോക്കി എടുക്കുക എന്നുള്ളത് വല്ല്യ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. അത്രക്ക് പരിചയസമ്പന്നനായ ഒരു പണിക്കാരൻ മാത്രമേ സാധിക്കു. എന്നാലും പറ്റിക്കപ്പെടാൻ chance കൂടുതൽ ആണ്. പലപ്പോഴും നമ്മൾ കൊണ്ട് വന്നു പോളിഷ് വരെ കഴിഞ്ഞ ശേഷം ആണ് പൊട്ടിയ അടയാളങ്ങൾ കാണുക. ശരിക്ക് പറഞ്ഞാൽ നല്ലോണം ശ്രദ്ധിച്ചു എടുക്കുക. നമുക്ക് നല്ല പരിജയം ഉള്ള ഷോറൂം ന്ന് എടുക്കുക.

Tinu J
Tinu J

Civil Engineer | Ernakulam

porous ആയ മാർബിളുകൾ വാങ്ങാതിരിക്കുക. ഇങ്ങനെയുള്ള മാർബിളുകൾ അതിൻറെ പ്രതലത്തിൽ വീഴുന്ന ജലാംശത്തെ അകത്തേക്ക് സ്വാംശീകരിക്കുകയും അത് പിന്നീട് ഒരു കറയായിട്ട് മാറുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ള മാർബിളുകൾ തിരിച്ചറിയാൻ ആയിട്ട് മൂന്നാലു തുള്ളി നാരങ്ങാനീര് മാർബിളിൻറെ മുകളിലേക്ക് ഒഴിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ആ സുഷിരം ചെറുതായിട്ട് വലുതാവുകയും നമ്മുടെ ശ്രദ്ധയിൽ പെടുന്നതുമാണ്. കളർ പോളിഷ് ചെയ്ത മാർബിളുകൾ വാങ്ങാതിരിക്കുക ഇങ്ങനെയുള്ള മാർബിൾ നമുക്ക് തിരിച്ചറിയാൻ ആയിട്ട് ഡീസലിൽ അല്ലെങ്കിൽ പെട്രോളിൽ മുക്കിയ തുണികൊണ്ട് മാർബിളിൻറെ പ്രതലത്തിൽ തുടച്ചാൽ കളർ ഇളകി വരുന്നതായിരിക്കും.ഇങ്ങനെയുള്ള മാർബിളുകൾ വാങ്ങാതിരിക്കുക . മാർബിൾ വാങ്ങുന്നതിനു മുന്നേ മാർബിൾ സ്ലാബ് ഒന്നു മുട്ടി നോക്കുക മാർബിൾ ഒരു ഹാർഡ് സ്റ്റോൺ ആയതുകൊണ്ട് തന്നെ മുട്ടുമ്പോൾ ഒരു നല്ല സൗണ്ട് നമുക്ക് കേൾക്കാം . ഈ മാർബിളിൽ ഏതെങ്കിലും തരത്തിലുള്ള crak ഉണ്ടെങ്കിൽ ആ നോർമൽ സൗണ്ടിൽ വേരിയേഷൻ ഉണ്ടാകുന്നതാണ്.അങ്ങനെയുള്ള മാർബിളുകൾ എടുക്കാതിരിക്കുക. മാർബിൾ സ്ലാബുകൾ എടുക്കുമ്പോൾ 45° അങ്കിളിൽ ചരിച്ച് വച്ച് നോക്കുക അങ്ങനെ നോക്കുമ്പോൾ ചെറിയ ഹോൾസ് ഉണ്ടെങ്കിൽ അതും ശ്രദ്ധയിൽപ്പെടും കൂടാതെ ആ ഹോൾസിൽ എവിടെയെങ്കിലും കളർ മറ്റോ ഫില്ല് ചെയ്തിട്ടുണ്ടോ എന്നും ശ്രദ്ധയിൽപ്പെടുന്നതാണ് അങ്ങനെയുള്ള മാർബിളുകൾ avoid ചെയ്യുക . ഈ രീതികളിലൂടെ ഒക്കെ ആണ് മാർബിളിൻറെ ക്വാളിറ്റി മനസ്സിലാക്കുവാൻ സാധിക്കുന്നത്. കോളിറ്റി ഇല്ലാത്ത മാർബിൾ യൂസ് ചെയ്തു കഴിഞ്ഞാൽ കാലക്രമത്തിൽ ആ മാർബിളുകൾക്ക് ഡാമേജ് വരാനും, കളർ ഫെയ്ഡ് ആകുവാനും, പൊട്ടലുകൾ ഉണ്ടാകുവാനും, edge അടർന്നു പോകുവാനു മുള്ള സാധ്യത കൂടുതലാണ്.ഇതെല്ലാമാണ് മാർബിൾ സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. മാർബിൾ പണിയാനുള്ള ലേബർ കോസ്റ്റ് സ്ക്വയർഫീറ്റിന് ഏകദേശം 45/- രൂപയോളം വരും.

raj kumar
raj kumar

Home Owner | Idukki

ഒരു ചാകുസൂചി കൊണ്ടുപോയാൽ അതുവെച്ചു പതുക്കെ സംശയമുള്ളിടത്തു തൊണ്ടിയാൽ ക്രാക്ക് അറിയാം.പിന്നെ കാക്കപ്പുള്ളി ഉണ്ടെങ്കിൽ അതും broke ആകും.പിന്നെ ക്രാക്ക് പ്രത്യക്ഷത്തിൽ അറിയാൻ പറ്റുമെങ്കിൽ അതുവെച്ചു ലാഭം ഉണ്ടാകാൻ കഴിയും അത് നിങ്ങളുടെ വിലപേശൽ പോലിരിക്കും 😜

Sherees Seru
Sherees Seru

Flooring | Malappuram

sadharanakkaranu thirichariyan budhimutanu experience ulla panikkarane ariyan pattu(oru paridhi vare)palayidathum pala rate anu panikkar medikunnath (polish thanne pala kallukalum anu alukal adikkunnath surie;tecnic ennivayanu kuduthal kanunnath )tecnic polish malapuram 40.45

Jasmine K A
Jasmine K A

Flooring | Ernakulam

marble ൽ മിക്കവാറും slabs ൽ crack ഉണ്ടാവും fill ചെയ്താണ് നമുക്കു കിട്ടുക. നല്ലതു പോലെ നോക്കി എടുക്കാൻ അറിയുന്നവർക്കു മനസ്സിലാവും. ചിലർ വെള്ളമൊഴിച്ചു നോക്കും. പക്ഷെ വെള്ളമൊഴിച്ചാലും അറിയാത്ത രീതിയിൽ graint ചെയ്ത് വെക്കാറുണ്ട് polish കഴിയുമ്പോൾ ചിലതൊക്കെ മനസ്സിലാകുള്ളൂ. അത് ആണ് main compalint, അറിയുന്നവരെ കൂട്ടി പോയി select ചെയ്യക. ചില black marks വരുന്നതൊക്കെ പൊടിഞ്ഞു പോകാനും വിരിക്കുന്ന സമയത്തു പൊട്ടനുമൊക്കെ chance ഉണ്ട് അവുടെ ടെമ്പർ കുറവായിരിക്കും. അങ്ങനെ ചുരുക്കി പറഞ്ഞാൽ ശ്രദ്ധിച്ചു എടുക്കുക പറ്റിക്കപ്പെടാൻ സാധ്യത കൂടുതൽ ആണ്. വിരിക്കാൻ ഓരോ area യിലും ഓരോ rate ആണ്. ഞാൻ കേരളത്തിൽ എല്ലായിടത്തും marble granite supply ചെയുന്ന ആളാണ്. for more details pls msg me xxxxxxxxxxxxx4

Basheer p
Basheer p

Flooring | Vijayapura

ippo marble virichu polish cheythu nokiyale parayan pattu...panikkare koottipoyal commission pokum

Nabeeh Mv
Nabeeh Mv

Flooring | Malappuram

fillings നോക്കിയാൽ മതി

Vineesh Kalangadan
Vineesh Kalangadan

Flooring | Malappuram

എടുക്കുമ്പോൾ കൂടെ കൊണ്ട് പോവുന്ന ആളെയും ഒന്നു നോക്കുക reat 35

Muhammed younus Younus
Muhammed younus Younus

Contractor | Malappuram

crack noki edukuka . labour 40

thasneedh c
thasneedh c

Flooring | Malappuram

please contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store