ലിവിങ് റൂം ഉള്ളതിലും വിശാലമായി തോന്നാൻ ഈ 5 trick-കൾ ചെയ്താൽ മതി!!

Living room Courtesy: Mirror Window

ഒരു വീട്ടിൽ, അതിന്റെ ലിവിങ് റൂം നാമെല്ലാം ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരു സ്‌പെയ്‌സ് ആണ്. അതിഥികളെ ഇമ്പ്രസ് ചെയ്യാൻ ഇതിലും ഉതകുന്ന മറ്റൊരു മുറിയും ഇല്ല തന്നെ.

എന്നാൽ പലപ്പോഴും വീട്ടിലെ അവശ്യ മുറികൾ സജ്ജീകരിചു വരുമ്പോൾ ലിവിങ് സ്പെയ്സിന് ചിലപ്പോ വലുപ്പം കുറവായി വരാം. എന്നാൽ അങ്ങനെയുള്ള സാഹചര്യങ്ങളിലും, അല്ലാത്തവയിലും ലിവിങ് റൂമിനു ഉള്ളത്തിലും കൂടുതൽ വലുപ്പം തോന്നാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ ആണ് ഇവിടെ പറയുന്നത്.

1. Small-scale ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക

Small but cute furniture set
Courtesy: Studiotab

ഒരു മുറിയോടും അതിന്റെ വിസ്താരത്തിനോടും ആനുപാതികമായി ആയിരിക്കണം അതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും എല്ലാ ഡെക്ക്കോറുകളും തീരുമാനിക്കാൻ.

ഘനമേറിയ ഫർണിച്ചറുകൾ ആണെങ്കിൽ തീർച്ചയായും മുറിയിൽ ഇടക്കം അനുഭവപ്പെടും. അതുപോലെ തന്നെയാണ് അനാവശ്യ സ്‌ഥലം കവർന്നെടുക്കുന്ന വസ്തുക്കളും.

Credits: Unsplash

മുഴുനീള സോഫകൾക്ക് പകരം അതേ സിറ്റിംഗ് കിട്ടുന്ന ഒറ്റയ്ക്കുള്ള, വലുപ്പം കുറഞ്ഞ, ലേറ്റസ്റ് ഡിസൈൻ ഫർണിച്ചറുകൾ ഇന്ന് ലഭ്യമാണ്. അവ സ്‌ഥല വിശാലത കൂട്ടുന്നതിനോടൊപ്പം തന്നെ മുറിക്ക് ഒരു ഭംഗി കൊടുക്കാനും സഹായിക്കുന്നു.

2. മുറി സജ്ജീകരിക്കുന്നതിൽ ബാലൻസ് നിലനിർത്തുക

Courtesy: House photo created by wirestock – www.freepik.com

ചുവരിനും സീലിംഗിനും ഉപയോഗിക്കുന്ന ഷെയ്ഡുകൾ, ഫർണിച്ചറിന്റെ ഷെയ്ഡുകൾ, മുറിയുടെ വലുപ്പം, വിസ്തീർണം, ജനലുകളുടെ സ്‌ഥാനം, മറ്റ് ഡെക്കൊറുകളും ഷെല്ഫുകളും തുടങ്ങിയവ, എല്ലാം തമ്മിൽ വ്യാകതമായ ബാലൻസ് നിലനിർത്തണം.

ബ്രൈറ് ടോണ് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഫർണിച്ചറുകൾ മിനിമൽ ആയി നിലനിർത്തുക. അതല്ല കടും കളറുകൾക് പലപ്പോഴും കുറച്ചു ഹെവി ആയുള്ള വുഡൻ വർക്കുകൾ ചേരുന്നതായും കാണാറുണ്ട്. 

3. ചുവരുകളുടെ മുകൾ ഭാഗം സീലിംഗമായി ലയിക്കുന്ന രീതിയിൽ ചെയ്യുക.

Cozy living room interior

ഉള്ള സ്‌ഥലത്തെ കൂടുതൽ വലുതായും വിശാലമായും തോന്നിപ്പിക്കാൻ ഇത് സഹായിക്കുന്നു. സീലിംഗിനും ചുവരിനും വെവ്വേറെ നിറങ്ങൾ ആണെങ്കിൽ പോലും ഇവ ചേരുന്നിടത് പ്രത്യേക മെർജിങ് മോൾഡിങ്ങുകൾ തീർക്കുകയോ, അല്ലെങ്കിൽ വെറുതെ പെയിന്റ് കൊണ്ട് തന്നെ ലയിപ്പിക്കുകയോ ചെയ്യാം. 

സീലിംഗിന്റെ ഉയരം ഉള്ളതിൽ കൂടുതൽ തോന്നാനും തന്മൂലം മുറി തന്നെ വലുതായി തോന്നാനും ഈ ടിപ്പ് സഹായിക്കുന്നു.

4. White കളർ അധികരിപ്പിക്കുക

Airy living room

ഇത് നിസംശയം പറയാവുന്ന ഒരു ടിപ്പ് ആണ്. വൈറ്റ് തന്നിലേക്ക് വീഴുന്ന ഭൂരിഭാഗം വെളിച്ചത്തെ പ്രതിഫലനം ചെയ്യുകയും അതുകൊണ്ട് തന്നെ ഒരു ഇടത്തെ പ്രകാശമാനമാക്കാനും, ഉള്ളതിലും വിശാലത തോന്നിക്കാനും സഹായിക്കും.

ഇത് മുറികളുടെ ബൗണ്ടറികളും കോണുകളും മായ്ച്ചു കളയുന്ന പോലത്തെ എഫെക്ട് കൊണ്ടുവരും. അതുപോലെ ഏത് കാലാവസ്‌ഥയിലും മുറി പ്രകാശമാനമാകാൻ ഈ നിറം സഹായിക്കുന്നു. മുറിക്ക് ഒരു ഇടുക്ക് ഫീൽ മാറ്റാനും.

5. കർട്ടൻ കൊണ്ട് ചെയ്യാവുന്ന പൊടിക്കൈകൾ

Flower photo created by kjpargeter – www.freepik.com

കർട്ടണുകൾ കൊണ്ട് വരുത്താവുന്ന മാറ്റങ്ങൾ അനവധി ആണ്.

ആദ്യം ചെയാവുന്നത് ചുവരിന്റെ നിറവുമായി കർട്ടന്റെ ഷെയ്‌ഡ് മാച്ചിങ് ആയി വെക്കുക എന്നതാണ്. ഒരേ നിറം മുഴുക്കെ വന്നാൽ ആ ഇടത്തിന്

സ്വാഭാവികമായി വലുപ്പം തോന്നിക്കും. 

Background photo created by topntp26 – www.freepik.com

അതുപോലെ തന്നെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് കർട്ടൻ തൂക്കുന്ന ബാർ ഉയർത്തുക എന്നത്. സാധാരണ ജനലിന്റെ ഫ്രയിമിനു അടുത്ത് കൊടുക്കുന്ന ഈ ബാർ അല്പം കൂടി മുകളിൽ നിന്ന് തൂക്കിയാൽ, കൂടുതൽ ഉയരത്തിന്റെ ഒരു പ്രതീതി നൽകാൻ സഹായകമാകും

Extra tip: Stripes അധികരിപ്പിക്കുക

കുഷ്യൻ കവർ തുടങ്ങി കർട്ടൻ മുതൽ കാർപെറ്റ് വരെ വരയൻ ഡിസൈനുകൾ അധിരിപ്പിക്കുന്നതാണ് നല്ലത്. കടും നിറങ്ങൾ ഉപയോഗിക്കുന്നതിനെക്കാൾ വിശാലത തോന്നാൻ ഇത് സഹായിക്കുന്നു.