വീട്ടിൽ യോഗ ചെയ്യാൻ ഇടം ഒരുക്കുമ്പോൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരക്കിൽ പായുന്ന ഈ ലോകത്തെ ജീവിതത്തിൽ ഒരല്പം ആശ്വാസവും സമാധാനവും നാമെല്ലാം ആഗ്രഹിക്കുന്നു.  അങ്ങനെയിരിക്കെ പുതിയ ലോകത്തിൻറെ സ്പീഡിൽ നിന്നും ഒരു ആശ്വാസമാണ് സ്ഥിരമായി യോഗ അഭ്യസിക്കുന്നത് എന്നതിൽ തർക്കമില്ല. 

ശാന്തമായി, മനസ്സാന്നിധ്യത്തോടെ സ്വസ്ഥമായിരുന്ന് ചെയ്യേണ്ടതാണ് മെഡിറ്റേഷൻ. ന്യൂജനറേഷൻ പ്രൊഫഷണൽസ് എല്ലാം തന്നെ ഇത് ഏറെ ആഗ്രഹിക്കുകയും സ്ഥിരമായി അഭ്യസിക്കുകയും ചെയ്യുന്നു. അതിനാൽ ഇന്ന് നാം ഒരു വീട് വിഭാവനം ചെയ്യുമ്പോൾ തീർച്ചയായും അതിൽ യോഗ അഭ്യസിക്കാൻ ഒരു മൂലയും മാറ്റി വെക്കേണ്ട തന്നെയാണ്. 

അങ്ങനെ യോഗയ്ക്കായി ഒരു മൂല തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്.

യോഗാ (Yoga) മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ബഹളം വളരെ കുറവായ ബാഹ്യ തടസ്സങ്ങൾ അധികമില്ലാത്ത ഒരു മുല വേണം ഇതിനായി തിരഞ്ഞെടുക്കാൻ

വീട്ടിലെ തന്നെ ഏറ്റവും ശാന്തവും ശബ്ദം കുറഞ്ഞതുമായ മുറി ഇതിനായി വേണം.

ബെഡ്റൂമിറെ ഒരു മൂല തന്നെ ഇതിനായി തെരഞ്ഞെടുക്കുന്ന എളുപ്പവഴി പരമാവധി ഒഴിവാക്കുക. എന്തെന്നാൽ ബെഡ്റൂം എന്നാൽ നാം ക്ഷീണം മാറ്റാൻ വിശ്രമിക്കുന്ന സ്ഥലമാണ്. എന്നാൽ യോഗ ഏരിയ എന്നാൽ അതല്ല എന്ന് മനസ്സിലാക്കുക.

ബഹളം പരമാവധി കുറഞ്ഞ ഏരിയയാണ് ഇതിന് വേണ്ടത്. അതിനാൽ തന്നെ സ്വീകരണമുറിയുടെ അടുത്തോ അടുക്കളയുടെ അടുത്തൊ ഒന്നും ഈ ഇടം സജ്ജീകരിക്കാതിരിക്കുക.

യോഗ മുറിയിൽ അനുയോജ്യമായ ലൈറ്റിങ്: 

സ്വാഭാവിക വെളിച്ചം ഉള്ളിലേക്ക് കടക്കുന്ന പഴുതുകൾ പരമാവധി ഉള്ള മുറിയാണ് തീർച്ചയായും യോഗക്ക് നല്ലത്.

അതിനാൽ തന്നെ ഗാർഡനുകൾ, ബാൽക്കണി, ടെറസ്സ് തുടങ്ങിയവ ഇതിന് അനുയോജ്യമായ സ്ഥലമാണ്. ഇങ്ങനെയുള്ള ഇടങ്ങളിൽ കൂടുതൽ ശുദ്ധവായുവും സൂര്യപ്രകാശവും നമുക്ക് ആസ്വദിക്കാനാകും. യോഗ അഭ്യാസത്തിന് വളരെ ആവശ്യമായ കാര്യങ്ങളാണ് ഇവ രണ്ടും.

യോഗ മുറിക്ക് അനുയോജ്യമായ ഡെക്കോറുകൾ:

നിങ്ങളുടെ യോഗാ മുറിയിൽ നിങ്ങൾക്ക് അനുയോജ്യമായ വൈബ് ആണ് സൃഷ്ടിച്ച എടുക്കേണ്ടത്.

ഇതിനായി സജ്ജീകരിക്കുന്ന മൂലയിൽ  സിമ്പിൾ ആയുള്ള വാൾപേപ്പറുകൾ ഒട്ടിക്കുകയോ, വിനൈൽ (vinyl) വാൾ സ്റ്റിക്കറുകൾ പതിപ്പിക്കുകയോ ചെയ്തുകൊണ്ട് ബാക്കി വീട്ടിൽ നിന്ന് ഈ മൂലയെ പ്രത്യേകമായി തിരിക്കാം.

രസകരമായ ക്രിസ്റ്റലുകൾ, ചിപ്പികൾ, മിനുസപ്പെടുത്തിയ കല്ലുകൾ തുടങ്ങി പ്രകൃതിയെ ഓർമപ്പെടുത്തുന്ന ചില വസ്തുക്കൾ കൂടി ഇവിടെ ക്രിയേറ്റീവായി സംവിധാനം ചെയ്യാം.

Yoga and relaxation background vector color pencil illustration

മെഴുകുതിരിയോ സുഗന്ധം പരത്തുന്ന തിരികളോ ഇവിടെ സജ്ജീകരിക്കുന്നത് നല്ലതാണ്. നിങ്ങൾ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന അനവധി തൈലങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ബുദ്ധയുടെ രസകരമായ കൊച്ചു പ്രതിമയോ അല്ലെങ്കിൽ അതുപോലെ ആത്മീയതയെ സൂചിപ്പിക്കുന്ന വസ്തുക്കളോ ഈ ഇടത്തിൽ വെക്കാവുന്നതാണ്.

ഇങ്ങനെ തിരഞ്ഞെടുക്കുന്ന വസ്തു സ്വകാര്യം ആവുകയും നിങ്ങളുമായി ഏറ്റവുമധികം അനുരണനം നൽകുന്നതും ആവാൻ ശ്രദ്ധിക്കുക.

ഇൻഡോർ പ്ലാൻറുകൾ യോഗ ഇടത്ത് സജ്ജീകരിക്കുന്നത് വളരെ നല്ലതാണ്.  ചെടികൾ സ്വാഭാവികമായ അന്തരീക്ഷത്തെ ഉണർത്താൻ സഹായിക്കും.

ചെറിയ ശബ്ദത്തിൽ സംഗീതമോ മറ്റോ വെക്കാക്കാനായി ഒരു സ്പീക്കർ സിസ്റ്റം കൂടി ഈ ഇടത്തിൽ സംവിധാനം ചെയ്യുന്നതും ഏറെ നല്ലതായിരിക്കും

ഓൺലൈൻ യോഗാഭ്യാസ

ക്ലാസ്സുകളും ഈ സ്പീക്കറിൽ നിന്ന് തന്നെ ശ്രവിക്കാം.