വീട് നിർമ്മാണത്തിൽ പെസ്റ്റ് കൺട്രോളിന്‍റെ പ്രാധാന്യം എത്രമാത്രമുണ്ട്?

വീട് നിർമ്മാണം സങ്കീർണ്ണമായ ഒരു പ്രക്രിയ തന്നെയാണ്. നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ രീതിയിലായിരിക്കും ശ്രദ്ധ നൽകേണ്ടി വരിക. എന്നാൽ പൂർണമായും വീട് പണി പൂർത്തിയായാലും പലരും ശ്രദ്ധ കൊടുക്കാത്ത ഒരു കാര്യമായിരിക്കും പെസ്റ്റ് കൺട്രോൾ. തുടക്കത്തിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എങ്കിലും വീടിന്റെ കട്ടിളകൾ ചിതൽ പിടിക്കാനും, പിന്നീട് അത് ബാക്കി ഭാഗങ്ങളിലേക്ക് കൂടി പടർന്ന് അത് മാറ്റി വെക്കേണ്ട അവസ്ഥയിൽ വരെ എത്തിച്ചേരാറുണ്ട്. ചിതൽ മാത്രമല്ല മറ്റ് പല ചെറുജീവികളും വീടിനകത്ത് കയറി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.ഒരു പ്രാവശ്യം ചെറുതായി ചിതൽ അകത്തു പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് ഇവയെ തുരത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.

എന്താണ് പെസ്റ്റ് കണ്ടോൾ ട്രീറ്റ്മെന്‍റ് ?

പലരും കരുതുന്നത് വീട് നിർമ്മാണം പൂർത്തിയായ ശേഷം മാത്രമാണ് പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് എടുക്കേണ്ടത് എന്നതാണ്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു ധാരണയാണ്.

വീട് നിർമാണം ആരംഭിച്ച് തറയിൽ മണ്ണ് നിറയ്ക്കുമ്പോൾ തന്നെ പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ആരംഭിക്കാം. അതായത് ഫ്ലോറിങ്ങിന് തൊട്ടുമുമ്പുള്ള ഘട്ടമാണ് ഏറ്റവും ഉചിതമായ സമയം. ആന്റി ടെർമൈറ്റ് പൈപ്പിംഗ് സിസ്റ്റം ഉപയോഗപ്പെടുത്തി പെസ്റ്റ് കണ്ട്രോൾ ചെയ്യുന്ന നിരവധി സംവിധാനങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം വർക്കുകൾ ചെയ്യുന്ന ആളുകളെ സമീപിക്കുക യാണെങ്കിൽ വലിയ ചിലവ് ഇല്ലാതെ തന്നെ ഫ്ലോറിങ്ങിന് മുൻപായി വീട്ടിൽ ഇവ ചെയ്തു തരുന്നതാണ്.

പെസ്റ്റ് കണ്‍ട്രോള്‍ ടെര്‍മ്യ്റ്റ് പ്യ്പ്പിങ് സിസ്റ്റം

പ്രത്യേക രീതിയിലുള്ള പൈപ്പുകൾ ഭൂമിക്ക് അടിയിലൂടെ എടുത്താണ് ആന്റി ടെമൈറ്റ് പൈപ്പിംഗ് വർക്ക് ചെയ്യുന്നത്. റബ്ബറൈസ്ഡ് മെമ്പറൈൻ പൈപ്പുകൾ ആണ് ഇതിനായി ഉപയോഗ പെടുത്തുന്നത്.

ഇതിന് അകത്ത് പ്രത്യേക കെമിക്കലുകൾ പ്രഷർ ചെയ്താണ് വർക്ക് ചെയ്യുന്നത്.പൈപ്പ് പ്രെഷർ ചെയ്യുമ്പോൾ കെമിക്കലുകൾ വളരെ കുറഞ്ഞ അളവിൽ പുറത്തേക്ക് വരുന്ന രീതിയിൽ വർക്ക് ചെയ്യുന്നു.

ഏതു റൂമിൽ ആണോ പെസ്റ്റ് കൺട്രോൾ സിസ്റ്റം ചെയ്യുന്നത് ആ റൂമിന്റെ ഭിത്തിയോട് ചേർന്നാണ് പൈപ്പ് നൽകുക. ചാലുകൾ കീറി അതിനകത്ത് പൈപ്പ് നിക്ഷേപിക്കുന്ന രീതിയാണ് ഇപ്പോൾ ഫോളോ ചെയ്യുന്നത്.

വലിയ റൂമുകൾക്ക് ക്രോസ് ലിങ്കുകൾ ആവശ്യമായിവരും.പൈപ്പിൽ നിന്നും പോകുന്ന ഇരുവശങ്ങളും വീടിന്റെ എക്സ്റ്റീരിയർ ഭാഗത്തേക്കാണ് നൽകുകയാണ് ചെയ്യുന്നത്.

പുറത്ത് നൽകിയിട്ടുള്ള ജംഗ്ഷൻ ബോക്സിലേക്ക് ആണ് വയറിന്റെ കണക്ഷൻ നൽകുന്നത്.ഇത്തരത്തിൽ പെസ്റ്റ് കണ്ട്രോൾ ചെയ്യുന്ന മിക്ക കമ്പനികളും 10 വർഷത്തെ വാറണ്ടി നൽകുന്നുണ്ട്.

എന്നാൽ വീണ്ടും പെസ്റ്റ് കൺട്രോളു മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് കമ്പനി തന്നെ ശരിയാക്കി നൽകുന്നതിനാണ് പുറത്തേക്ക് വയർ ഇട്ടു വയ്ക്കുന്നത്.

ജങ്ഷൻ ബോക്സ്‌ വഴി കെമിക്കലുകൾ ഇത്തരത്തിൽ നിറച്ചു നൽകാൻ സാധിക്കും. ഭിത്തിയോട് ചേർന്ന് ഒരടി വലുപ്പത്തിൽ ആണ് കുഴി എടുക്കുന്നത്.

നിശ്ചിത ഇന്റർവെല്ലിൽ കെമിക്കൽ ആഡ് ചെയ്യാൻ സാധിക്കുന്നത് കൊണ്ട് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല.

ഫ്ലോറിങ് കോൺക്രീറ്റ് കഴിഞ്ഞ വീടുകളിലും പെസ്റ്റ് കൺട്രോൾ വേണമെങ്കിൽ ചെയ്യാം.ഇതിനായി ഭിത്തികളിൽ ചെറിയ ഹോളുകൾ ഇട്ടു നൽകി അതിനകത്ത് കെമിക്കൽ നിറച്ചു നൽകുകയാണ്.

അങ്ങിനെ ചെയ്യുമ്പോൾ കെമിക്കൽ ഭിത്തിയിലേക്ക് പരക്കുകയും ചിതലിനെ നശിപ്പിക്കുകയും ചെയ്യുന്നു

എന്നാൽ ഫ്ലോറിങ് ചെയ്യുന്നതിന് മുൻപായി തന്നെ പെസ്റ്റ് കണ്ട്രോൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പം കെമിക്കൽ ഭീതിയിലേക്ക് എത്തിക്കാൻ സാധിക്കും.

അല്ലാത്തപക്ഷം ഭിത്തിയുടെ ഭാഗങ്ങൾ പൊളിച്ചു മാത്രമാണ് അകത്തേക്ക് കെമിക്കൽ എത്തിക്കാൻ സാധിക്കുകയുള്ളൂ.

ഇത് പലപ്പോഴും അഭംഗി ഉണ്ടാകുന്നതിന് കാരണമാകും.പഴയ രീതിയിൽ ഡ്രില്ലിംഗ് ചെയ്ത് ഭിത്തികൾ തുളച്ച് മരുന്ന് കയറ്റുകയാണ് ചെയ്യുന്നത്.എന്നാൽ പുതിയ രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു കാരണവശാലും ഭിത്തി തുരക്കേണ്ട ആവശ്യം വരുന്നില്ല. എന്നുമാത്രമല്ല ഇവ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു.

ഒരു വീട് നിർമ്മിക്കുക എന്നതിൽ മാത്രമല്ല കാര്യം അവ ഭംഗിയായി കേടുകൂടാതെ സൂക്ഷിക്കുന്നതിലും അത്രത്തോളം പ്രാധാന്യമുണ്ട്.

അതുകൊണ്ടുതന്നെ വീട് നിർമ്മിച്ചു തുടങ്ങുമ്പോൾ തന്നെ പെസ്റ്റ് കൺട്രോളിനെപ്പറ്റി ചിന്തിക്കുന്നതാണ് കൂടുതൽ ഉചിതം.