Image courtesy : itl.Cat

കുട്ടികളുടെ റൂം ഒരുക്കുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ നിങ്ങളുടെ ശ്രദ്ധയും ചിന്തയും എത്തേണ്ടതുണ്ട്. കുട്ടികളുടെ ഉയരം, അവരുടെ താൽപര്യങ്ങൾ, അമിത താൽപര്യങ്ങൾ, സുരക്ഷ, തുടങ്ങിയ നൂറു കൂട്ടങ്ങൾ കാര്യങ്ങൾ അറിഞ്ഞിരിക്കണം പൊന്നോമനകൾക്ക് സ്വപ്നങ്ങളും ഭാവിയും കെട്ടുറപ്പിക്കുന്ന ചെറിയ ലോകം ഒരുക്കുമ്പോൾ. 

ഞങ്ങളുടെ വിദഗ്ധരായ ആർക്കിടെക്റ്റുകൾ തയ്യാറാക്കിയ ഈ 10 പൊടിക്കൈകൾ നിങ്ങളുടെ സ്വപ്നസൗധത്തിലെ കൊച്ചു ലോകം മനോഹരമാക്കാൻ വലിയ അറിവുകളാകും

1

image courtesy : design ideas guide

കുട്ടികളുടെ ഉയരത്തിനനുസരിച്ച് കാര്യങ്ങൾ വൃത്തിയായി ഒരുക്കി കൊടുത്താൽ കുട്ടികളിൽ അടുക്കും ചിട്ടയും വർദ്ധിച്ചുവരുന്നത് കാണാറുണ്ട്. വസ്ത്രങ്ങളുടെ അലമാര, പുസ്തകങ്ങൾ സൂക്ഷിക്കുന്ന റാക്ക്, കളിപ്പാട്ടങ്ങളും മറ്റും സൂക്ഷിക്കുന്ന സ്ഥലം തുടങ്ങിയവ ഒരുക്കുന്നത് അവരുടെ ഉയരത്തിനനുസരിച്ചാവാം.

വസ്ത്രങ്ങളും പുസ്തകങ്ങളും എളുപ്പത്തിൽ എത്തുന്ന ഉയരത്തിലും.കളിപ്പാട്ടങ്ങളും മറ്റും, കുറച്ച് പൊക്കത്തിലും ആകാം. അമിതമായി ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ ഒളിച്ചുവെക്കുന്ന ഉള്ള സ്ഥലം ഒരുക്കുന്നതും ആലോചിക്കാം. 

2

കുട്ടികളുടെ hobby store, book shelf, craft items തുടങ്ങിയവ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ തിളങ്ങുന്ന പെയിന്റ് ചെയ്യുക.

റൂമിന്റെ സീലിംഗിൽ നക്ഷത്രങ്ങളും ആകാശഗംഗയും, റൂമിലെ ഭിത്തികളിലും മൂലകളിലും വലിയ പ്രദേശങ്ങളുടെ മനോഹരമായ ലാൻഡ്സ്കേപ്പ്കളും തിളങ്ങുന്ന നിറങ്ങളിൽ ഒരുക്കുന്നതു വഴി നിങ്ങളുടെ കുട്ടികലുടെ റൂം മനോഹരം ആകുകയും. രാത്രികളിൽ ലൈറ്റണച്ച് എളുപ്പത്തിൽ ഉറങ്ങാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. 

3

image courtesy : design cafe

ഒരു ഭിത്തി ചോക്ക്ബോർഡ് ആയി ഒരുക്കുന്നതു വഴി കുട്ടികളുടെ art center ആയി മാറ്റാം. കുട്ടികളുടെ ചിത്രങ്ങളും വരകളും സർഗ്ഗവാസനകളും ആ ഭിത്തിയിൽ മനോഹരമാക്കട്ടെ. വ്യത്യസ്ത നിറത്തിലുള്ള ചോക്കുകൾ ഈ ഭിത്തിയുടെ ഒപ്പം ഒരുക്കാൻ മറക്കണ്ട

4

image courtesy : HGTV

റിമൂവ് ചെയ്യാൻ കഴിയുന്ന decals (സ്റ്റിക്കറുകൾ) ഇപ്പോൾ വളരെ വിലക്കുറവും സർവ്വസാധാരണമാണ്. ധാരാളം ഡിസൈനുകളിലും സ്റ്റൈലുകളിലും ലഭ്യമാക്കുന്ന ഇവയെ ഭിത്തികളുടെ ടാറ്റു ആയി കുട്ടികൾക്ക് പരിചയപ്പെടുത്താം.

നിങ്ങളുടെ കുട്ടികളുടെ ഭാവനയും decals ഉം മനോഹരമാകട്ടെ അവരുടെ ചുമരുകൾ. 

5

image courtesy : walmart

പലതും ശേഖരിക്കാനും സൂക്ഷിച്ചുവെക്കാനും ആഗ്രഹിക്കുന്നവരാണ് കുട്ടികൾ. അവരുടെ ആ നല്ല ശീലം വളർത്തിയെടുക്കാം.

ചിത്രങ്ങളുടേയും പോസ്റ്റ് കാർഡുകളുടെയും ശേഖരം മേശയുടെ അടിത്തട്ടിൽ ആകാതെ ഒരു നൂലിൽ കെട്ടി ജനാലയുടെയോ ഭിത്തിയുടെയോ സമാന്തരമായി ഉരുക്കുന്നത് വഴി റൂം വലുതും മനോഹരവും ആകും. 

6

ഒട്ടിച്ചു വെക്കാൻ കഴിയുന്ന ഡിസ്പ്ലേ സ്പേസുകൾ കുട്ടികളുടെ ഒരു ഫേവറേറ്റ് ആണ്.

മനോഹരമായി അലങ്കരിച്ച ഗാൽവനൈസ് ചെയ്ത മെറ്റൽ പ്ലേറ്റുകൾ ഇപ്പോൾ കുറഞ്ഞ വിലകളിൽ ലഭ്യമാണ്. ഇവ ഭിത്തികളിൽ തൂക്കി ചെറിയ മാഗ്നറ്റ്കളും വാങ്ങിയാൽ നിങ്ങളുടെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഡിസ്പ്ലേ സ്പേസ് റെഡി. 

7

image courtesy : HGTV

നിങ്ങളുടെ വീടിനടുത്തുള്ള ചെറിയ കടകളിൽ നിന്ന് ഒഴിഞ്ഞ കാർബോർഡ് കഷണങ്ങൾ ശേഖരിച്ച്, അവയിലെ സ്റ്റിക്കറുകൾ നീക്കം ചെയ്ത്, പല രൂപങ്ങളിലും വെട്ടിയെടുത്ത് ഭിത്തിയിൽ തൂക്കുന്നത് വളരെ മനോഹരമാണ്.

വലുതും സങ്കീർണവുമായ രൂപങ്ങൾ നിർമിക്കുന്നതിന് സ്റ്റെൻസിലുകളും പ്രൊജക്ടറുകളും ഉപയോഗിക്കാം. 

8

image courtesy : ubuy

സാധാരണ കണ്ടുവരാറുള്ള അളവുകൾ മാത്രം രേഖപ്പെടുത്തിയ ഗ്രോത്ത് ചാർട്ടുകൾക്ക് പകരം നിങ്ങളുടെ കുട്ടികൾക്കായി വ്യത്യസ്തമായ ഗ്രോത്ത് ചാർട്ടുകളും മാർക്കിങ്‌കളും ഒരുക്കൂ.

വിഷ വസ്തുക്കള്‍ അടങ്ങാത്ത water based paint ഉപയോഗിച്ചു കുട്ടികളുടെ കൈപ്പത്തി അടയാളവും നീളവും അതോടൊപ്പം തീയതിയും മാർക്ക് ചെയ്തു വയ്ക്കുന്നതിലൂടെ, നിങ്ങളുടെ കുട്ടികളുടെ വളർച്ച നിങ്ങൾക്കും അവർക്കും അത്ഭുതമാകും. 

9

image courtesy : kaodim Singapore

കുട്ടികളുടെ മുറികൾ ഒരുക്കുമ്പോൾ ഒന്നിലധികം ലൈറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വായിക്കുന്നതിനും കളിക്കുന്നതിനും കൃത്യമായ പ്രത്യേകം ലൈറ്റിംഗ്കൾ.

രാത്രി സമയങ്ങളിൽ പോലും ബാത്ത്റൂം കണ്ടുപിടിക്കാൻ പറ്റുന്ന തരത്തിലാവണം സ്വിച്ചിങ് ക്രമീകരണം. 

10

image courtesy : Nippon paint India

കുട്ടികളുടെ ഒപ്പം അവരുടെ ഡ്രെസ്സറുകളും furnitureകളും പെയിന്റ് ചെയ്യുമ്പോൾ അവരുടെ ഒപ്പോ, വിരലുകളുടെയോ കൈയുടെയോ അടയാളങ്ങളോ ഒരുക്കുന്നത് അവർ വളർന്നു വരുമ്പോൾ അവിസ്മരണീയമായ ഓർമ്മകളായി തീരും.