മേൽക്കൂര മനോഹരവും, വീട് ചൂട് കുറഞ്ഞതുമാക്കാൻ ഏറ്റവും മികച്ച 5 റൂഫിങ് മെറ്റീരിയൽസ്

image courtesy : my decorative

നമ്മുടെ കേരളം പോലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വീട് വെക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് ചൂടിന്റെ പ്രശ്നം തന്നെയാണ്. മേൽക്കൂരയിൽ ഏൽക്കുന്ന ചൂടിന്റെ അളവ് വീടിനുള്ളിലെ താപനിലയെ കാര്യമായി സ്വാധീനിക്കുന്നു. 

ചൂട് എന്ന പ്രശ്നം ആലോചിച്ചാൽ ആദ്യം വരുന്ന പരിഹാരം എയർ കണ്ടീഷനിംഗ് ആയിരിക്കും അല്ലേ അങ്ങനെ പരിഹരിക്കുമ്പോൾ വൈദ്യുതിചാർജ് ആകും അടുത്ത തലവേദന അതിനേക്കാളെല്ലാം നല്ലത് ഇന്റീരിയർ ഡിസൈനിങ്ങിലും മേൽക്കൂരയുടെ മെറ്റീരിയൽ തെരഞ്ഞെടുപ്പിലും കുറച്ചൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി.

ഒരു നല്ല മേൽക്കൂര ചൂട് ആഗിരണം ചെയ്യുന്നതോ സംഭരിക്കുന്നതോ ആകരുത് മറിച്ച് ചൂടിനെ പുറത്തേക്ക് വിടാൻ ഉള്ള കഴിവുള്ളത് ആവണം. ഉദാഹരണത്തിന് ഒരു സ്റ്റീൽ കമ്പിയും, കളിമണ്ണുകൊണ്ടുണ്ടാക്കിയ ഓടും വേയിലത്ത് വെച്ച് നോക്കൂ കുറച്ചു സമയത്തിനു ശേഷം രണ്ടു വസ്തുക്കളുടേയും ചൂടിന്റെ വ്യത്യാസം നോക്കിയാൽ തന്നെ മനസ്സിലാകും കാര്യങ്ങൾ.

ഏറ്റവും നല്ല റൂഫിംഗ് മെറ്റീരിയൽസ് ഒരിക്കലും വീടിന്റെ ഉള്ളിൽ ഇരിക്കുന്നവർക്ക്  ഉഷ്ണം നൽകുകയില്ല മറിച് കടുത്ത ചൂടിലും ഉന്മേഷകരമായ ഒരു ചെറിയ തണുപ്പ് ആണ് നല്‍കേണ്ടത്.

നിങ്ങളുടെ ചൂട് കുറഞ്ഞ വീട് എന്ന സ്വപ്നം സഫലമാക്കാൻ പരിചയപ്പെടുത്തുന്നു ഏറ്റവും മികച്ച റൂഫിംഗ് മെറ്റീരിയൽസ്.

1. ഓട് (ടെറാക്കോട്ട )

image courtesy : the better india

കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യയോടും കാലാവസ്ഥയോടും ചേർന്നുനിൽക്കുന്ന സർവ്വസാധാരണമായ റൂഫിംഗ് മെറ്റീരിയലാണ് ടെറാക്കോട്ട. വീടിനെ തണുപ്പിക്കുന്നതിന് ഒപ്പം എയർകണ്ടീഷൻ ചെയ്ത വീടുകളുടെ പ്രതീതി ഉണർത്താനും ഈ കളിമൺ ടൈലുകൾക്ക് കഴിയുന്നു.

ലൈറ്റ് നിറത്തിലുള്ള ടെറാക്കോട്ട ടൈലുകൾ ഡാർക്ക് നിറത്തിലുള്ളവയെക്കാൾ ഫലപ്രദമാണ്. ഈ ടൈലുകളുടെ ഏറ്റവും വലിയ കുഴപ്പം ആയി പറഞ്ഞിരുന്നത് പെട്ടെന്ന് പായൽ പിടിക്കുന്നു എന്നതായിരുന്നു എന്നാൽ ഇപ്പോൾ വിപണിയിൽ ആൽഗയും പായലും പിടിക്കാത്ത ഡാമേജ് വരാത്ത ശക്തമായ ഓടുകൾ ലഭ്യമാണ്. 

ഒന്നിനോട് ഒന്ന് ഇന്റർലോക്ക് ചെയ്താണ് ഇത് മേൽക്കൂരകളിൽ ഘടിപ്പിക്കുന്നത്. ഇവക്കിടയിലെ ചെറിയ വിടവുകളിലൂടെ വെള്ളം ഒഴുകിപ്പോകാനും ചെറിയ വായു സഞ്ചാരത്തിനും സ്ഥലം ഉണ്ടാകാറുണ്ട് അതുകൊണ്ട് എപ്പോഴും തണുത്ത ഒരു കാലാവസ്ഥ പ്രദാനം ചെയ്യാൻ ടെറാകോട്ട ടൈലുകൾക്ക് കഴിയുന്നു.

2. കോൺക്രീറ്റ് ടൈൽ

image courtesy : the architects diary

പരന്ന മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് കോൺക്രീറ്റ് ടൈലുകൾ മികച്ച ഒരു റൂഫിംഗ് മെറ്റീരിയൽ ഓപ്ഷൻ ആണ്.

Slate, clay, തുടങ്ങിയവയുമായി താരതമ്യം ചെയ്താൽ ചെലവ് കുറവും കോൺക്രീറ്റ് ടൈലുകൾക്ക് തന്നെ. അത്യാവശ്യം കട്ടി ഉണ്ടായതിനാൽ ചൂടാകാൻ കുറച്ച് സമയമെടുക്കുന്നത് വഴി വീടിനുള്ളിലെ താപനിലയിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ഉപയോഗിക്കാം.

ലൈറ്റ് നിറങ്ങളിലെ ടൈലുകൾ ഉപയോഗിക്കുന്നത് കുറച്ചുകൂടി കാര്യക്ഷമമായി പ്രവർത്തിക്കാറുണ്ട്. 

3. റബ്ബര്‍ membrane മേൽക്കൂര

image courtesy : architects lab

ഇത് തികച്ചും ഒരു റബ്ബറിന്റെ പാളി അല്ല. റബ്ബർ membrane മേൽക്കൂരകൾ നിർമ്മിച്ചിരിക്കുന്നത് അത്യധികം തണുപ്പിക്കാൻ ശേഷിയുള്ള single-ply എന്ന റബ്ബർ പോലെയുള്ള വസ്തുക്കൾ കൊണ്ടാണ്.

EPDM എന്ന ഇതിന്റെ അസംസ്കൃത വസ്തു ശക്തിയേറിയതും, ഏത് കാലാവസ്ഥയേയും പ്രതിരോധിക്കാൻ ശേഷിയുള്ളതും, ചൂടിനെ വളരെ കുറച്ചു മാത്രം കടത്തിവിടുന്നതുമാണ്.

ഷീറ്റുകളായും റോളുകളായും ലഭ്യമാകുന്ന ഇവ സ്ഥാപിക്കാൻ വളരെ എളുപ്പമാണ് എന്നത് ഇതിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നു. 

4. വൈറ്റ് ഫ്ലാറ്റ് ടൈലുകൾ

image courtesy : Pinterest

വൈറ്റ് ഫ്ലാറ്റ് ടൈലുകൾ മേൽക്കൂരയിൽ പതിക്കുന്ന പ്രകാശത്തിന്റെ 77 ശതമാനത്തോളം പ്രതിഫലിപ്പിക്കാൻ കഴിവുള്ളവയാണ്. അതുകൊണ്ടുതന്നെ കേരളം പോലെ ചൂടുകൂടിയ പ്രദേശങ്ങളിലെ വീടുകൾക്ക് പറ്റിയ ഒരു മേൽക്കൂര സംവിധാനമാണിത്.

വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന ഇവ സിറാമിക്ന്റെയോ ഇല്ലസ്റ്റോമിക്ക് മെറ്റീരിയലുകളുടെയോ അല്ലെങ്കിൽ സിമന്റ്, ഫൈബർ തുടങ്ങിയവയുടെ കോമ്പിനേഷനുകളിലൂടെയോ ആണ് നിർമ്മിക്കുന്നത്

നീണ്ട കാലം നിലനിൽക്കുകയും സ്റ്റൈലൻ പാറ്റേണുകളിൽ ലഭ്യമാവുകയും ചെയ്യുന്ന ഇത്തരം ടൈലുകൾ. കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുകയും പായൽ പിടിക്കുകയും ചെയ്യാറുണ്ട്. പവർ വാഷിലൂടെ ഈ പ്രശ്നവും പരിഹരിക്കാവുന്നതാണ്. 

5. മെറ്റൽ റൂഫിങ്

image courtesy : roofworld

കേരളത്തിൽ ഇന്ന് വളരെയധികം കണ്ടുവരുന്ന റൂഫിംഗ് ശൈലിയാണ് ഇത്. കൃത്യമായി ഉപയോഗിച്ചാൽ വീടിനുള്ളിലെ താപനില നന്നായി കുറയ്ക്കുന്നു മെറ്റൽ റൂഫിങ്. 

നിങ്ങളുടെ വീടിന് പരന്ന കോൺക്രീറ്റ് മേൽക്കൂര ആണോ? വേനൽക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടോ? 

എങ്കിൽ ടെറസിന് മുകളിലായി മെറ്റൽ റൂഫിങ് ചെയ്താൽ വീടിനുള്ളിലെ ചൂടിന് കാര്യമായ മാറ്റമുണ്ടാകും. പാനലുളായും ഷിംഗിൾസ് കളായും ലഭിക്കുന്ന ഇവ നിർമ്മിച്ചിരിക്കുന്നത് സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം തുടങ്ങിയവ ഉപയോഗിച്ചാണ്.

റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നു, കൂടുതൽ കാലം നിലനിൽക്കുന്നു എന്നിവ ഈ മെറ്റീരിയൽസിന്റെ സവിശേഷതയാണ്. മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നവർക്ക്‌ ഈ മേൽക്കൂര ഒരു അനുഗ്രഹം തന്നെയാകും