hamburger
Vishal Kumar

Vishal Kumar

Home Owner | Pathanamthitta, Kerala

veedu vekunnathinu munp manninte urappu nokkunnathinu Soil Test cheyyenda aavashyam undo? [2018 le Pralayathil nalla reethiyil vellam kayariya Plot aanu entethu]
likes
3
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മൾ ചെയ്യാനുദ്ദേശിയ്ക്കുന്ന structure അനുസരിച്ചാണ് പറയാൻ സാധിയ്ക്കുക . വെള്ളം കയറി എന്നത് പ്രശ്നമല്ല , സാധാരണ ഗതിയിൽ സ്ഥലം കണ്ടാൽ പറയാൻ സാധിയ്ക്കും .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please Contact - 99-46-36-43-68

Neenu babu
Neenu babu

Civil Engineer | Thiruvananthapuram

പുതിയ വീടാണോ നിങ്ങളുടെ സ്വപ്നം വിശ്വസിച്ചു ഞങ്ങളെ ഏൽപ്പിക്കു കൂടുതൽ വിവരങ്ങൾ അറിയാൻ 9747249064

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

Soil test cheyyunnnathanu nallathu, becuase Soil Ethu tharam construction anu vendathu Enuu kittum.

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

pro tecta
pro tecta

Contractor | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less

A Light Home Architect
A Light Home Architect

Architect | Kozhikode

yes

VBUILD HOMES
VBUILD HOMES

Civil Engineer | Thiruvananthapuram

soil test chyunnath nth kondum nallath aan.soilinte properties muzhuvan manasilakki plan chyunnath aan nallath.vekkanudeshikkunnath eth tharam kettidam aanenkilum..

hildha construction Jojish
hildha construction Jojish

Contractor | Ernakulam

yes

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
IMPROVING BEARING CAPACITY (Stabilizing) OF SOlL .. (മണ്ണിൻ്റെ ഉപരിതലത്തിലെ ഭാരവാഹനശേഷി കുറവെങ്കിൽ.....??). ഈ Post Soil test നെക്കുറിച്ചു മുൻപെഴുതിയ Post ൻ്റെ തുടർച്ചയായി വായിക്കുക.!!! ചതുപ്പിലും നികത്തിയ പ്രദേശങ്ങളിലും വീടുവെക്കുമ്പോൾ മണ്ണിൻ്റെ ഉറപ്പു കൂടി നിർണ്ണയിച്ച ശേഷമായിരിക്കണമെന്നും അങ്ങിനെയുള്ള Site കളിൽ Soil test ൻ്റെ അനിവാര്യതയെ കുറിച്ചും മുൻമ്പൊരു Post ൽ Soil test ൻ്റെ വീഡിയോ സഹിതം മുൻപ് ഗ്രൂപ്പിൽ എഴുതിയിരുന്നു.!!! പ്രസ്തുത Test ൻ്റെ റിപ്പോർട്ടും ശുപാർശയും അനുസരിച്ച് മേൽ മണ്ണിന് ഇരുനില വീടിൻ്റെ ഭാരം താങ്ങാനുള്ള ശേഷിയി ല്ലാത്തതിനാൽ വീടു പണിയുന്ന Foundation cover ചെയ്യുന്ന area യിൽ 30 cm മുതൽ 50Cm അകലത്തിൽ 3.00 മീറ്റർ താഴെയുള്ള ഉറച്ച പ്രതലം വരെ Bearing capacity കൂട്ടുന്നതിനു വേണ്ടിയുള്ള Sand Piling എന്ന രീതിയാണു് വീഡിയോയിൽ കാണുന്നത്.!!! Report ൽ ശുപാർശ ചെയ്ത Foundation design ഈ ഗ്രൂപ്പിൽ തന്നെയുള്ള ഒരു ചെയ്തു കൊണ്ടിരിക്കുന്നു.. ഈ Post നൊപ്പം Soil test നെക്കുറിച്ചു മുമ്പെഴുതിയ Postകൾrefer ചെയ്യാവുന്നതാണ്.!!!. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ റെക്കോർഡ് ചെയ്ത് എനിക്കയച്ചു തന്നത് Rejish C Pillai അദ്ദേഹത്തിൻ്റെ ഹരിപ്പാട്ടുള്ള ഒരു ongoing work site ൽ നിന്നും ആണ്.. Thank you Rejish for his support for Preparing a detailed Post.
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം ദുർബ്ബലവും മഴക്കാലത്ത് വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,, ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട് ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store