hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

പുതിയ പണിയുന്ന വീട്ടിൽ ഒരു ഹോം തിയേറ്റർ കൊടുക്കണം എന്നുണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടത്? .
likes
1
comments
2

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

പ്ലാൻ ചെയ്യുമ്പോൾ അത് കണക്കാക്കി space ഇടണം

Aashi aashik
Aashi aashik

Contractor | Malappuram

planil varappichittunto

More like this

Shekhar S
Home Owner
*വീട് നിർമ്മാണം: ബിൽഡിങ് പെർമിറ്റ് ലഭിക്കാനായി ആവശ്യമുള്ള രേഖകൾ അറിയാം* വീട് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ വരുന്ന ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിർമാണത്തിന് ബിൽഡിങ് പെര്മിറ് നേടുക എന്നത്. കുറച്ച് നടപടിക്രമങ്ങളും അപേക്ഷകളും നൽകി നേടേണ്ട ഒന്നാണ് ഇത്. ഇവിടെ ഇതിനായുള്ള നടപടിക്രമങ്ങളും അതിനാവശ്യമായ രേഖകൾ ഏതൊക്കെ എന്നും വിശദമാക്കുന്നു: *1. പൊസഷൻ സർട്ടിഫിക്കറ്റ് (Possession certificate)* അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്. അപ്‌ലോഡ് ചെയ്യേണ്ട അനുബന്ധ രേഖകൾ ആധാർ കാർഡ്, ഭൂമിയുടെ ഏറ്റവും പുതിയ നികുതി രസീതുകൾ, വസ്തുവിന്റെ ഉടമസ്ഥതയുടെ തെളിവ്, എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ഐഡി എന്നിവയാണ്. നിശ്ചിത ഫീസ് അടച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും. *ഏറ്റവും ഒടുവിൽ ഭൂനികുതി അടച്ച രസീത് (Land Tax)* കൃത്യമായ രേഖകൾ സമർപ്പിച്ച് ഫീസ് അടച്ചതിന് ശേഷമാണ് റവന്യൂ വകുപ്പിൽ നിന്ന് വസ്തു നികുതി രസീത് നൽകുന്നത്. ഭൂനികുതി രസീതുകൾക്കായി കേരള റവന്യൂ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കാവുന്നതാണ്. *ആധാരത്തിന്റെ ഒറീജിനലും കോപ്പിയും* നിങ്ങളുടെ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ രജിസ്ട്രേഷൻ പേപ്പറുകൾ മതിയാകും. *തദ്ദേശസ്വയംഭരണ സ്‌ഥാപനത്തിന്റെ അനുമതി* നിങ്ങളുടെ അധികാരപരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഓൺലൈൻ അംഗീകാരം നേടുക എന്നതാണ് അടുത്ത പ്രക്രിയ. (പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ). *അപേക്ഷിക്കേണ്ട രീതി* ഒരു ബിൽഡിംഗ് പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ ഒരു ലൈസൻസി (ആർക്കിടെക്റ്റ്, ലൈസൻസുള്ള ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ലൈസൻസുള്ള എഞ്ചിനീയർ) നിർദ്ദിഷ്ട ഫോർമാറ്റിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. ലാൻഡ് സ്കെച്ച് – 3 കോപ്പികൾ ലൈസൻസിയുടെ ലൈസെൻസിന്റെ കോപ്പി. അക്നോളഡ്ജ്‌മെന്റ് സെർട്ടിഫികറ്റ് (ഓൺലൈനായി ചെയ്യേണ്ടത്) *Drawings* ഡ്രോയിങ്‌സ് എന്നാൽ താഴെ പറയുന്നവയാണ്: _സൈറ്റ് ലേഔട്ട്_ _ഏലവേഷന്റെ പ്ലാൻ_ _സെക്ഷൻ_ _സൈറ്റിന്റെ പ്ലാൻ (സ്‌ഥലത്തിന്റെ വിസ്തീർണം, റോഡുകൾ തുടങ്ങിയ വിവരങ്ങൾ)_ _ഫ്ലോർ പ്ലാൻ (എല്ലാ നിലകളും കാണിച്ചുകൊണ്ട്)_ _ടെറസ് പ്ലാൻ_ _സെപ്റ്റിക് ടാങ്കിന്റെ വിവരങ്ങൾ_ _സോക്ക് പിറ്റ് -ന്റെ വിവരങ്ങൾ_ _വാട്ടർ ടാങ്ക് വിവരങ്ങൾ_ _മഴവെള്ള സംഭരണി_ _ലൊക്കേഷൻ പ്ലാൻ_
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
Column- beam Junction ൽ Ld /Anchorage length ക്കുള്ള പ്രധാന്യം.? ... അടുത്തിടെ എൻ്റെ അയൽവാസി അദ്ദേഹത്തിൻ്റെ മകൾക്കു വേണ്ടി പണിയുന്ന പുതിയ വീടിൻ്റെ Isolated footings with stem Pillars( കുറ്റി പില്ലർ) casting കഴിഞ്ഞ് Plinth beams ൻ്റെ Rebars കെട്ടി കൊണ്ടിരിക്കുന്നതു കാണാനിടയായി. നാട്ടുകാരൻ അല്ലാത്ത ഒരാൾ പണിയുടെ മേൽനോട്ടം വഹിക്കുന്നതു കണ്ടപ്പോൾ ആരാണ് എന്ന് അന്വേഷിച്ചു. Contractor തന്നെയാണ് എന്നും അദ്ദേഹവും ഒരു Civil Engineer എന്നു പറഞ്ഞാണ് വീട്ടുടമ പരിചയപ്പെടുത്തിയത്.തുടക്കം മുതൽ അദ്ദേഹത്തിൻ്റെ സാന്നിധ്യവും site ൽ സ്ഥിരമായി കാണാമായിരുന്നു.... കാര്യത്തിലേക്ക് കടക്കാം 20Cmx20 cm Size കളിലുള്ള Stem pillar ലേക്ക് face ൽ നിന്നും വെറും 15 സെൻ്റീമീറ്റർ ആണ് plinth beam ൻ്റെ 12mm barകൾ anchor ചെയ്തിരുന്നത് . Tension rebar നു് applicable ആയ Ld, Nominal mix 1: 2: 4 ന് Pillar face ൽ നിന്ന് അകത്തേക്ക് 68 cm end anchorage ആയി വേണ്ടിടത്ത് കഷ്ടിച്ച് 15 cm എങ്ങനെ ശരിയാകും എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "മുകളിലേക്ക് Load bearing structure ആണ് ഞങ്ങൾ എല്ലായിടത്തും ഇങ്ങനെയാണു് ചെയ്തു വരുന്നത് എന്നും ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല" . ഓരോ RCC Mix നും Specify ചെയ്തിട്ടുള്ള Ld (development length) ൽ കുറയാതെയുള്ള anchorage length നെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു എങ്കിലും അതിൻ്റെയൊക്കെ ആവശ്യമുണ്ടോ എന്ന സംശയം അദ്ദേഹത്തിൽ നിന്നു മാറണമെങ്കിൽ Ethics നു മുൻഗണന കൊടുത്തു കൊണ്ട് "ലാഭം മാത്രം ഇങ്ങോട്ടു പോരട്ടേ " എന്നുള്ള ലക്ഷ്യം ഒഴിവാക്കേണ്ടിയിരുന്നു. G +1floor (ഇരുനില വീട് ) 20 x15 cm Solid block ൽ 15 cm wall thickness ൽ load bearing structure ആയിചെയ്യാനുള്ള വൈദഗ്ദ്യത്തിലും ഈ കൂട്ടരെ വെല്ലാൻ കഴിയില്ല. നമ്മുടെ കൊച്ചു കേരളവും Seismic zone III യിൽ പെടും എന്നുള്ള കാര്യം ഓർമ്മപ്പെടുത്തിയെങ്കിലും അതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകുമോ..?.
Krishna Associates
Krishna Associates Ampio homedecor
Interior Designer
ഡൈനിങ്ങ് ഏരിയ ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക. ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും . ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ് ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു. ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം. ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്. round , oval rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം . നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു. ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് . മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും . warm grey , aqua blue , charcoal purple ,citrus yellow , spicy orange എന്നീ shade കൽ നന്നായിരിക്കും. ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്. ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് . ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്. ഭംഗിയുള്ള lights ഒക്കെ നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves . എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store