hamburger
Najumudeen Najumudeen

Najumudeen Najumudeen

Home Owner | Kollam, Kerala

വീടിനു അടിസ്ഥാനത്തിന് പാറ യാണോ, കോൺക്രീട്ടാണോ നല്ലത്(നല്ല ഉറപ്പുള്ള തറയാണ് )ഏതാണ് ലാഭം
likes
3
comments
15

Comments


VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

ബ്രോ...പാറപണി എന്നത് ഒരു കള്ളപണിയാണ്...പാറ അടുക്കുവാൻ അറിയാവുന്ന നല്ല വിശ്വകർമജര് ഉണ്ടങ്കിൽ അവരെക്കൊണ്ട് അടുക്കിപ്പിക്കുക..എന്നാൽ മാത്രമേ ബലം കിട്ടുകയുളൂ...

Ramzy Thahir
Ramzy Thahir

Contractor | Kollam

നല്ല ഉറപ്പുള്ള തറയാണെങ്കിൽ പാറ ഉപയോഗിച്ച് ഫൗണ്ടേഷനും, ബേസ്മെന്റും ചെയ്യുന്നതാണ് നല്ലത്.

Structure Lab
Structure Lab

Civil Engineer | Kozhikode

പാറ ആണ് ചെലവ് കുറവ്

Sreekumar R
Sreekumar R

Contractor | Kollam

പാറയാണ് എന്നാൽ പണി സ്ഥാലത്തും പാറ കൊണ്ടു പോകാൻ പറ്റില്ല എങ്കിൽ കോൺഗ്രീറ് ആകാം സിമന്റ് കുറയ്ക്കരുത് എംസന്റ് മാത്രമേ പാടുള്ളു

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

രണ്ടു തരത്തിലും ചെയ്യാം.പ്രധാന Material(Stone) ലാഭകരമായി വീടുപണിയേണ്ട Site ൽ എത്തുമെങ്കിൽ പാറയാണ് ലാഭം.

Ashok Kumar
Ashok Kumar

Civil Engineer | Kollam

ഉറപ്പുള്ള തറയെങ്കിൽ പാറ തന്നെ നല്ലത് കോൺക്രീറ്റ് കോസ്റ്റ് പാറയെക്കാൾ കൂടുതലാണ് ഒരു എൻജിനീയറിനെ തറ കാണിച്ചു തീരുമാനമെടുക്കുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉറപ്പുള്ള സ്ഥലമാണെങ്കിൽ 2 നിലവരെ പാറ കൊടുക്കുന്നതാണ് ലാഭം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീട് എത്ര നില എടുക്കുന്നു ?

Ar Karishma Vimal
Ar Karishma Vimal

Architect | Ernakulam

നിങ്ങളുടെ plotinte സ്വഭാവ സവിശേഷത നോക്കിയിട്ടുവേണം foundation തിരഞ്ഞെടുക്കാൻ. നല്ല ഉറപ്പുള്ള മണ്ണാണെങ്കിൽ പാറ മതിയാകും. കൂടുതൽ വിശ്വാസ്യതക്കു വേണ്ടി നിങ്ങൾക്ക് സോയിൽ ടെസ്റ്റ്‌ നടത്തുന്നതും നന്നായിരിക്കും.

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

ഉറപ്പ് ഉള്ള സ്ഥലത്ത് പാറ യോ വെട്ടുകല്ല് ഓ ഒക്കെ ഉപയോഗിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store