hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

160 cm താഴ്ചയും 400cm നീളവും.2 അടി വീതിയും ഉള്ള Foundation ൻ്റെ യൂണിറ്റ് കണക്കാക്കുന്നത് എങ്ങിനെയാണ് ?
likes
0
comments
3

Comments


MUHAMMAD FAZIL KT
MUHAMMAD FAZIL KT

Civil Engineer | Malappuram

3.901/2.836=1.375unit

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

135.60 cubic feet or 3.84 m³

WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

400*60*160

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം ദുർബ്ബലവും മഴക്കാലത്ത് വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,, ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട് ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
IMPROVING BEARING CAPACITY (Stabilizing) OF SOlL .. (മണ്ണിൻ്റെ ഉപരിതലത്തിലെ ഭാരവാഹനശേഷി കുറവെങ്കിൽ.....??). ഈ Post Soil test നെക്കുറിച്ചു മുൻപെഴുതിയ Post ൻ്റെ തുടർച്ചയായി വായിക്കുക.!!! ചതുപ്പിലും നികത്തിയ പ്രദേശങ്ങളിലും വീടുവെക്കുമ്പോൾ മണ്ണിൻ്റെ ഉറപ്പു കൂടി നിർണ്ണയിച്ച ശേഷമായിരിക്കണമെന്നും അങ്ങിനെയുള്ള Site കളിൽ Soil test ൻ്റെ അനിവാര്യതയെ കുറിച്ചും മുൻമ്പൊരു Post ൽ Soil test ൻ്റെ വീഡിയോ സഹിതം മുൻപ് ഗ്രൂപ്പിൽ എഴുതിയിരുന്നു.!!! പ്രസ്തുത Test ൻ്റെ റിപ്പോർട്ടും ശുപാർശയും അനുസരിച്ച് മേൽ മണ്ണിന് ഇരുനില വീടിൻ്റെ ഭാരം താങ്ങാനുള്ള ശേഷിയി ല്ലാത്തതിനാൽ വീടു പണിയുന്ന Foundation cover ചെയ്യുന്ന area യിൽ 30 cm മുതൽ 50Cm അകലത്തിൽ 3.00 മീറ്റർ താഴെയുള്ള ഉറച്ച പ്രതലം വരെ Bearing capacity കൂട്ടുന്നതിനു വേണ്ടിയുള്ള Sand Piling എന്ന രീതിയാണു് വീഡിയോയിൽ കാണുന്നത്.!!! Report ൽ ശുപാർശ ചെയ്ത Foundation design ഈ ഗ്രൂപ്പിൽ തന്നെയുള്ള ഒരു ചെയ്തു കൊണ്ടിരിക്കുന്നു.. ഈ Post നൊപ്പം Soil test നെക്കുറിച്ചു മുമ്പെഴുതിയ Postകൾrefer ചെയ്യാവുന്നതാണ്.!!!. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ റെക്കോർഡ് ചെയ്ത് എനിക്കയച്ചു തന്നത് Rejish C Pillai അദ്ദേഹത്തിൻ്റെ ഹരിപ്പാട്ടുള്ള ഒരു ongoing work site ൽ നിന്നും ആണ്.. Thank you Rejish for his support for Preparing a detailed Post.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store