TMT Bars -Thermo Mechanically Treated bars.
TMT കമ്പിയുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കാലപ്പഴക്കം മൂലം ഉണ്ടാകുന്ന ബലക്കുറവ്,ഭൂകമ്പം, വെള്ളപ്പൊക്കം, തീപിടിത്തം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭാരത്തെ ചെറുക്കുന്നതിനും മികച്ച നിലവാരമുള്ള TMT കമ്പികൾ മാത്രം തിരഞ്ഞെടുക്കേണ്ടത് നിർബന്ധമാണ്. മോശം നിലവാരമുള്ള TMT കമ്പികളിൽ ഘടനകൾക്ക് ഹാനികരമായ ഉയർന്ന അളവിലുള്ള അജ്ഞാത വസ്തുക്കൾ അടങ്ങിയിരിക്കുന്നു.
ഇന്ന് മാർകറ്റിൽ രണ്ട് തരത്തിൽ ഉള്ള കമ്പികൾ ലഭ്യമാണ് പ്രൈമറി സ്റ്റീൽ, സെക്കൻഡറി സ്റ്റീൽ.
ശുദ്ധമായ അയൺ ഓർ അസംസ്കൃത വസ്തു ആയി ഉപയോഗിക്കുന്നതാണ് പ്രൈമറി സ്റ്റീൽ. സെക്കൻഡറി സ്റ്റീലിൽ അയൺ ഓറും ചെറിയൊരു ശതമാനം സ്ക്രാപ്പ് സ്റ്റീലും ഉപയോഗിക്കുന്നു.
സ്റ്റീൽ കമ്പികൾ പല ഗ്രേഡുകൾ ആയി തരം തിരിച്ചിരിക്കുന്നു. കേരളത്തിൽ സാധാരണ ആയി FE 500, FE 500 D ഗ്രേഡ് കമ്പികൾ ആണ് ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ ഡിസൈൻ, കോൺക്രീറ്റുകൾ എടുക്കുന്ന ഭാരം തുടങ്ങിയവ നോക്കിയാണ് ഒരു എഞ്ചിനീയർ ഏത് ഗ്രേഡ് കമ്പി ആണ് ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്.
ഏത് ഗ്രേഡ് കമ്പി ആണെങ്കിലും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം
1) തുരുമ്പ്:
10m.m കമ്പി ആണെങ്കിൽ 10m.m ന്റെ ഗുണം ചെയ്യില്ല,ഭാവിയിൽ തുരുമ്പ് ഇല്ലാത്ത ഭാഗങ്ങളിലേക്ക് തുരുമ്പ് വ്യാപിച്ച് ബലക്കുറവ് ഉണ്ടാവാൻ സാധ്യത ഉണ്ട്.
2)ടെസ്റ്റ് സർട്ടിഫിക്കറ്റ് :
എല്ലാ ബ്രാൻഡ് കമ്പികളും പ്രൊഡക്ഷൻ ചെയ്യുമ്പോൾ ഓരോ ബാച്ചിലും കോളിറ്റി ടെസ്റ്റ് ചെയ്യുന്നുണ്ട്. ടെസ്റ്റിൽ പരാജയപ്പെടുന്ന കമ്പികൾ വാങ്ങി വഞ്ചിതരാകാൻ സാധ്യത ഉള്ളത് കൊണ്ട് കമ്പിയുടെ ബാച്ച് നമ്പർ നോക്കി കോളിറ്റി സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങുക.
നിർമ്മാതാവിന്റെ പേര് പരിഗണിക്കാതെ BIS ഗുണനിലവാരം രേഖപ്പെടുത്തിയ TMT കമ്പികൾ മാത്രം തിരഞ്ഞെടുക്കുക.
Niyadh K M
Contractor | Ernakulam
TMT Bars -Thermo Mechanically Treated bars. TMT കമ്പിയുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കാലപ്പഴക്കം മൂലം ഉണ്ടാകുന്ന ബലക്കുറവ്,ഭൂകമ്പം, വെള്ളപ്പൊക്കം, തീപിടിത്തം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭാരത്തെ ചെറുക്കുന്നതിനും മികച്ച നിലവാരമുള്ള TMT കമ്പികൾ മാത്രം തിരഞ്ഞെടുക്കേണ്ടത് നിർബന്ധമാണ്. മോശം നിലവാരമുള്ള TMT കമ്പികളിൽ ഘടനകൾക്ക് ഹാനികരമായ ഉയർന്ന അളവിലുള്ള അജ്ഞാത വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇന്ന് മാർകറ്റിൽ രണ്ട് തരത്തിൽ ഉള്ള കമ്പികൾ ലഭ്യമാണ് പ്രൈമറി സ്റ്റീൽ, സെക്കൻഡറി സ്റ്റീൽ. ശുദ്ധമായ അയൺ ഓർ അസംസ്കൃത വസ്തു ആയി ഉപയോഗിക്കുന്നതാണ് പ്രൈമറി സ്റ്റീൽ. സെക്കൻഡറി സ്റ്റീലിൽ അയൺ ഓറും ചെറിയൊരു ശതമാനം സ്ക്രാപ്പ് സ്റ്റീലും ഉപയോഗിക്കുന്നു. സ്റ്റീൽ കമ്പികൾ പല ഗ്രേഡുകൾ ആയി തരം തിരിച്ചിരിക്കുന്നു. കേരളത്തിൽ സാധാരണ ആയി FE 500, FE 500 D ഗ്രേഡ് കമ്പികൾ ആണ് ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ ഡിസൈൻ, കോൺക്രീറ്റുകൾ എടുക്കുന്ന ഭാരം തുടങ്ങിയവ നോക്കിയാണ് ഒരു എഞ്ചിനീയർ ഏത് ഗ്രേഡ് കമ്പി ആണ് ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. ഏത് ഗ്രേഡ് കമ്പി ആണെങ്കിലും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം 1) തുരുമ്പ്: 10m.m കമ്പി ആണെങ്കിൽ 10m.m ന്റെ ഗുണം ചെയ്യില്ല,ഭാവിയിൽ തുരുമ്പ് ഇല്ലാത്ത ഭാഗങ്ങളിലേക്ക് തുരുമ്പ് വ്യാപിച്ച് ബലക്കുറവ് ഉണ്ടാവാൻ സാധ്യത ഉണ്ട്. 2)ടെസ്റ്റ് സർട്ടിഫിക്കറ്റ് : എല്ലാ ബ്രാൻഡ് കമ്പികളും പ്രൊഡക്ഷൻ ചെയ്യുമ്പോൾ ഓരോ ബാച്ചിലും കോളിറ്റി ടെസ്റ്റ് ചെയ്യുന്നുണ്ട്. ടെസ്റ്റിൽ പരാജയപ്പെടുന്ന കമ്പികൾ വാങ്ങി വഞ്ചിതരാകാൻ സാധ്യത ഉള്ളത് കൊണ്ട് കമ്പിയുടെ ബാച്ച് നമ്പർ നോക്കി കോളിറ്റി സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങുക. നിർമ്മാതാവിന്റെ പേര് പരിഗണിക്കാതെ BIS ഗുണനിലവാരം രേഖപ്പെടുത്തിയ TMT കമ്പികൾ മാത്രം തിരഞ്ഞെടുക്കുക.
structural engineer
Civil Engineer | Kollam
tata, jsw, visag, jindal
Roy Kurian
Civil Engineer | Thiruvananthapuram
choose , TATA , Vizag , Tulsian ..
binu baby
Home Owner | Kollam
Jindal panther FE 550 D engane und kollamo
Structure Lab
Civil Engineer | Kozhikode
its ok for ordinary works
Adithya builders
Civil Engineer | Thrissur
tata and visag is good