hamburger
Nidin N L

Nidin N L

Home Owner | Thiruvananthapuram, Kerala

വീടിന്റെ മെയിൻ സ്ലാബ് വാർക്കുന്ന സമയത്ത് ഒരു 45min ഓളം കോൺക്രീറ്റ് നിർത്തിവെക്കേണ്ടി വന്നു അത് കൊണ്ട് കോൺക്രീറ്റ് strength നെ ബാധിക്കുമോ, ലീക്കേജ് വരാൻ സാധ്യത ഉണ്ടോ?
likes
0
comments
6

Comments


Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

നല്ല രീതിയിൽ കൺസ്ട്രക്ഷൻ ജോയിന്റ് ചെയ്താൽ കുഴാപ്പമില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കഴിവതും ഒറ്റ stretch ആയി കോൺക്രീറ്റ് ചെയ്യാൻ ശ്രമിയ്ക്കണം ( joints are weak portions , may lead to form crack / leak ) നമുക്ക് പലപ്പോഴും ഇടയ്ക്ക് വച്ച് കോൺക്രീറ്റ് നിർത്തേണ്ടതായി വന്നേക്കാം , കഴിയുന്നതും ഭിത്തിപ്പറത്ത് നിർത്താൻ ശ്രമിയ്ക്കുക , ആദ്യ ലെയർ 40 cm വീതിയിൽ ഇടുകയും രണ്ടാം ലെയർ 20 cm വീതിയിൽ ഇടുകയും ചെയ്യുക , അപ്പോൾ ആ joint ൽ bonding ഭംഗിയാകുകയും leak വരാനുള്ള സാദ്ധ്യത കുറയുകയും ചെയ്യും, 0.5 മണിക്കൂറിൽ കൂടുതൽ break വന്നിട്ട് കോൺക്രീറ്റ് പുനരാരംഭിച്ചാൽ , അല്പം നല്ല ഗ്രൗട്ട് കലക്കി ഒഴിച്ച് ഉണങ്ങിയ ഭാഗം ഉടച്ച് എല്ലാം കൂടി monolethic ആക്കിയാൽ leak ഉണ്ടാകില്ല . ഇടയ്ക്ക് Slab ന് മദ്ധ്യഭാഗത്ത് ചെയ്യുമ്പോഴും ഇതേ രീതി ,വരമ്പ് ഉണ്ടാക്കി , first layer 40 cm കൊടുത്ത് സെക്കൻ്റ് layer 20 cm എന്ന രീതി അവലംബിക്കുക , സ്ലാബിൻ്റെ ഈ ഭാഗം fill ചെയ്ത് നിരത്തുക , break കഴിഞ്ഞ് resume ചെയ്യുക , ഇങ്ങനെ ചെയ്താൽ ഒരിയ്ക്കലും leak ഉണ്ടാകാൻ സാദ്ധ്യതയില്ല

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

എന്തുകൊണ്ടാണു് നിർത്തേണ്ടിവന്നത് .അപ്രതീക്ഷിതമായിട്ടല്ല നിർത്തിവെക്കേണ്ടി വന്നതല്ല എങ്കിൽ Slab ൻ്റെ Support ക ളിൽ വെച്ചു തന്നെയാവണം construction Joint നല്ലത്. 45° ചരിച്ചു വേണം Slabകൾ ക്ക് Construction Joint ചെയ്യേണ്ടിയിരുന്നത് .

antony Devassy Shaiju
antony Devassy Shaiju

Civil Engineer | Ernakulam

ഇല്ല

Nidin N L
Nidin N L

Home Owner | Thiruvananthapuram

grout കലക്കി ഒഴിച്ചു നിർത്തിയടുത് vibrate ചെയ്ത ശേഷം ബാക്കി കോൺക്രീറ്റ് ചെയ്തു

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ജോയിന്റിൽ പണി വീണ്ടും തുടങ്ങുമ്പോൾ എന്തൊക്കെ ചെയ്തു?

More like this

ഹലോ ഫ്രഡ്സ്,
ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്.
പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ   ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു.
 ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ  രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ  ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം.
Cement വെള്ളവുമായി ചേരുമ്പോൾ  മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക്  ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും  ചെയ്യുന്നു.  ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ  ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന  ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട്  Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).
അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു. ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം. Cement വെള്ളവുമായി ചേരുമ്പോൾ മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട് Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store