hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ഒറ്റനിലക്കായി പണിത ഫൌണ്ടേഷൻ ഉള്ള 12 വർഷം പഴക്കമുള്ള വീടിനു മുകളിൽ രണ്ടാം നില പണിയാൻ എന്തെങ്കിലും മാർഗങ്ങൾ undo ?
likes
0
comments
3

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

what is the soil what is the foundation already given

Kiran Narendran
Kiran Narendran

Civil Engineer | Ernakulam

foundation enth material aanu? etra aanu foundation nte depth?

FEONE  Designs
FEONE Designs

Architect | Kottayam

Yes. Contact us..

More like this

ആരെയും tension അടിപ്പിക്കുന്നതല്ല..
എന്നാലും ഒന്ന് ചിന്തിക്കാനുള്ള പോസ്റ്റ്‌ ആണ്... 👇👇
ഏതാനും ദിവസങ്ങളായി വീട് നിർമ്മാണം ചർച്ച ചെയ്യുന്ന സാമൂഹ്യ കൂട്ടായ്മകളിലെ പ്രവണതയാണ് ചെറുപ്പത്തിൽ തന്നെ വീടുവച്ചവരുടെ കഥകൾ.

തീർച്ചയായും നല്ലൊരു പ്രവണത തന്നെ ആണിത്.

എന്നാൽ ഇതിൽ മറഞ്ഞു കിടക്കുന്ന ആരും കാണാത്ത വേറൊരു പ്രശ്നം ഉണ്ട്.

അതായത് ഒരാൾ തന്റെ ഇരുപതുകളുടെ രണ്ടാം പകുതിയിൽ നിർമ്മിച്ച ഒരു വീട് എത്ര കാലം നിലനിൽക്കും എന്നതാണ് ഇതിലെ വിഷയം.

നിലവിലെ സാഹചര്യത്തിൽ നാൽപ്പതു വർഷത്തിൽ അധികം ഒരു കോൺക്രീറ്റ് വീട് ഈട് നിൽക്കാനുള്ള ഒരു സാധ്യതയും ഇല്ല.

ചുമ്മാ പറയുന്നതല്ല.

ഇരുപത്തഞ്ചും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ പോലും കോൺക്രീറ്റ്  ജീർണ്ണിച്ചു തുടങ്ങിയ വിഷയം നിത്യേനയെന്നോണം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.

അപ്പോൾ, മുപ്പതു വയസ്സിൽ ഒരാൾ നിർമ്മിച്ച വീട് അദ്ദേഹത്തിൻറെ എഴുപതു വയസ്സിൽ സമ്പൂർണ്ണ ജീർണ്ണാവസ്ഥയിൽ എത്തി താമസയോഗ്യം അല്ലാതാകാം.

ഈ സമയത്ത്‌ ആ വ്യക്തിക്ക് സ്വന്തമായ വരുമാനമോ, മറ്റൊരു വീട് നിർമ്മിക്കാനുള്ള ആരോഗ്യമോ ഉണ്ടാവണം എന്നില്ല.

മക്കളുടെ പിന്തുണ ഉണ്ടാകണം എന്ന് നിർബ്ബന്ധമില്ല. ഉണ്ടെങ്കിൽ കൊള്ളാം എന്ന് മാത്രം.

അതായത്, വരും കാലങ്ങളിൽ നമ്മെ കാത്തിരിക്കുന്ന വലിയൊരു സാമൂഹിക വിഷയം കൂടിയാണിത്.

അതുകൊണ്ടുതന്നെ ഇക്കാര്യം ചർച്ച ചെയ്യേണ്ടതും സാമൂഹ്യ  കൂട്ടായ്മകളുടെ ബാധ്യതയാണ്.

(എഴുതിയത് പ്രമുഖ architect സുരേഷ് മഠത്തിൽ )

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
ആരെയും tension അടിപ്പിക്കുന്നതല്ല.. എന്നാലും ഒന്ന് ചിന്തിക്കാനുള്ള പോസ്റ്റ്‌ ആണ്... 👇👇 ഏതാനും ദിവസങ്ങളായി വീട് നിർമ്മാണം ചർച്ച ചെയ്യുന്ന സാമൂഹ്യ കൂട്ടായ്മകളിലെ പ്രവണതയാണ് ചെറുപ്പത്തിൽ തന്നെ വീടുവച്ചവരുടെ കഥകൾ. തീർച്ചയായും നല്ലൊരു പ്രവണത തന്നെ ആണിത്. എന്നാൽ ഇതിൽ മറഞ്ഞു കിടക്കുന്ന ആരും കാണാത്ത വേറൊരു പ്രശ്നം ഉണ്ട്. അതായത് ഒരാൾ തന്റെ ഇരുപതുകളുടെ രണ്ടാം പകുതിയിൽ നിർമ്മിച്ച ഒരു വീട് എത്ര കാലം നിലനിൽക്കും എന്നതാണ് ഇതിലെ വിഷയം. നിലവിലെ സാഹചര്യത്തിൽ നാൽപ്പതു വർഷത്തിൽ അധികം ഒരു കോൺക്രീറ്റ് വീട് ഈട് നിൽക്കാനുള്ള ഒരു സാധ്യതയും ഇല്ല. ചുമ്മാ പറയുന്നതല്ല. ഇരുപത്തഞ്ചും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ പോലും കോൺക്രീറ്റ് ജീർണ്ണിച്ചു തുടങ്ങിയ വിഷയം നിത്യേനയെന്നോണം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. അപ്പോൾ, മുപ്പതു വയസ്സിൽ ഒരാൾ നിർമ്മിച്ച വീട് അദ്ദേഹത്തിൻറെ എഴുപതു വയസ്സിൽ സമ്പൂർണ്ണ ജീർണ്ണാവസ്ഥയിൽ എത്തി താമസയോഗ്യം അല്ലാതാകാം. ഈ സമയത്ത്‌ ആ വ്യക്തിക്ക് സ്വന്തമായ വരുമാനമോ, മറ്റൊരു വീട് നിർമ്മിക്കാനുള്ള ആരോഗ്യമോ ഉണ്ടാവണം എന്നില്ല. മക്കളുടെ പിന്തുണ ഉണ്ടാകണം എന്ന് നിർബ്ബന്ധമില്ല. ഉണ്ടെങ്കിൽ കൊള്ളാം എന്ന് മാത്രം. അതായത്, വരും കാലങ്ങളിൽ നമ്മെ കാത്തിരിക്കുന്ന വലിയൊരു സാമൂഹിക വിഷയം കൂടിയാണിത്. അതുകൊണ്ടുതന്നെ ഇക്കാര്യം ചർച്ച ചെയ്യേണ്ടതും സാമൂഹ്യ കൂട്ടായ്മകളുടെ ബാധ്യതയാണ്. (എഴുതിയത് പ്രമുഖ architect സുരേഷ് മഠത്തിൽ ) നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store