ആരെയും tension അടിപ്പിക്കുന്നതല്ല..
എന്നാലും ഒന്ന് ചിന്തിക്കാനുള്ള പോസ്റ്റ് ആണ്... 👇👇
ഏതാനും ദിവസങ്ങളായി വീട് നിർമ്മാണം ചർച്ച ചെയ്യുന്ന സാമൂഹ്യ കൂട്ടായ്മകളിലെ പ്രവണതയാണ് ചെറുപ്പത്തിൽ തന്നെ വീടുവച്ചവരുടെ കഥകൾ.
തീർച്ചയായും നല്ലൊരു പ്രവണത തന്നെ ആണിത്.
എന്നാൽ ഇതിൽ മറഞ്ഞു കിടക്കുന്ന ആരും കാണാത്ത വേറൊരു പ്രശ്നം ഉണ്ട്.
അതായത് ഒരാൾ തന്റെ ഇരുപതുകളുടെ രണ്ടാം പകുതിയിൽ നിർമ്മിച്ച ഒരു വീട് എത്ര കാലം നിലനിൽക്കും എന്നതാണ് ഇതിലെ വിഷയം.
നിലവിലെ സാഹചര്യത്തിൽ നാൽപ്പതു വർഷത്തിൽ അധികം ഒരു കോൺക്രീറ്റ് വീട് ഈട് നിൽക്കാനുള്ള ഒരു സാധ്യതയും ഇല്ല.
ചുമ്മാ പറയുന്നതല്ല.
ഇരുപത്തഞ്ചും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ പോലും കോൺക്രീറ്റ് ജീർണ്ണിച്ചു തുടങ്ങിയ വിഷയം നിത്യേനയെന്നോണം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.
അപ്പോൾ, മുപ്പതു വയസ്സിൽ ഒരാൾ നിർമ്മിച്ച വീട് അദ്ദേഹത്തിൻറെ എഴുപതു വയസ്സിൽ സമ്പൂർണ്ണ ജീർണ്ണാവസ്ഥയിൽ എത്തി താമസയോഗ്യം അല്ലാതാകാം.
ഈ സമയത്ത് ആ വ്യക്തിക്ക് സ്വന്തമായ വരുമാനമോ, മറ്റൊരു വീട് നിർമ്മിക്കാനുള്ള ആരോഗ്യമോ ഉണ്ടാവണം എന്നില്ല.
മക്കളുടെ പിന്തുണ ഉണ്ടാകണം എന്ന് നിർബ്ബന്ധമില്ല. ഉണ്ടെങ്കിൽ കൊള്ളാം എന്ന് മാത്രം.
അതായത്, വരും കാലങ്ങളിൽ നമ്മെ കാത്തിരിക്കുന്ന വലിയൊരു സാമൂഹിക വിഷയം കൂടിയാണിത്.
അതുകൊണ്ടുതന്നെ ഇക്കാര്യം ചർച്ച ചെയ്യേണ്ടതും സാമൂഹ്യ കൂട്ടായ്മകളുടെ ബാധ്യതയാണ്.
(എഴുതിയത് പ്രമുഖ architect സുരേഷ് മഠത്തിൽ )
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
കോൺക്രീറ്റ് ഇല്ലാത്ത വീടുകളുടെ നിർമാണങ്ങൾ ഇപ്പോൾ നടന്നു വരുന്നുണ്ട്. ഭാവിയിൽ വരാൻ പോകുന്നതും ഈ രീതിയാകും വിദേശ രാജ്യങ്ങളിലൊക്കെ ഇത് പണ്ടേയുള്ളതാണ്. മാസങ്ങൾക്കുള്ളിൽ പണി കഴിയും , ഭാവിയിൽ Renew ചെയ്യാനും എളപ്പമാണ് സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ആരോഗ്യത്തിന് നല്ലത്.(നമ്മൾ ഇപ്പോൾ ഉണ്ടാക്കുന്ന വീടുകൾ വർഷങ്ങൾ എടുത്താണ് തീരുന്നത് , ആയുഷ്ക്കാല സമ്പാദ്യം അവിടെ തീരും കൂടാതെ കടവും , മറ്റു കഷ്ടപ്പാടുകളും ) പിന്നെ നമ്മൾ വീടുകൾ പണിയുമ്പോൾ അടുത്ത തലമുറയെ ഉദ്ദേശിച്ച് പണിയുന്നതു തന്നെ മണ്ടത്തരമാണ് മുപ്പതോ നാൽപ്പതോ വർഷങ്ങൾക്കു മുമ്പുള്ള ഏതങ്കിലുമൊരു വീട് കാണാൻ സാധിക്കുമോ ? നമ്മുടെ കാർന്നവന്മാർ പണിത വീടുകൾ പൊളിച്ചു കളഞ്ഞ ട്ടല്ലേ നമ്മൾവീടുകൾ പണിയുന്നത് അതായത് ഇപ്പോൾ നമ്മൾ ഉണ്ടാക്കുന്ന ഈ വീടുകൾ നമ്മുടെ മക്കൾ പൊളിച്ചു കളയുമെന്നുറപ്പല്ലേ, ഈയൊരു ചിന്ത നമുക്കുണ്ടാകുന്നത് നല്ലത്.
വീട് വച്ചു പൊങ്ങച്ചം കാണിക്കുന്ന ഏക ജീവി മലയാളികൾ ആണ്... പ്രകൃതിയെ ചൂഷണം ചെയ്തു നശിപ്പിക്കുന്ന പ്രക്രിയ ആണ് കെട്ടിട നിർമാണം.... ഇതിനൊക്കെ കടിഞ്ഞാൺ ഇടേണ്ട കാലം കഴിഞ്ഞു.. 2 ഓ 3 ആൾക്ക് താമസിക്കാൻ വലിയ കൊട്ടാരം പോലെത്തെ മാളിക.... ❓️ കേരളം ഭാവിയിൽ കോൺക്രീറ്റ് കാടുകൾ ആയി മാറും ഒരിക്കൽ അതൊക്കെ നീക്കം ചെയ്യേണ്ടതായി വരും... അന്ന് ആ വേസ്റ് തള്ളാൻ ഈ ഭൂമി കേരളം മതിയാവില്ല
ഊർജ്ജവും ഉണർവ്വും ഉള്ള യവ്വനത്തിൽ നല്ല സൗകര്യങ്ങളോട് കൂടി ജീവിക്കുക. നാളെ എന്നത് അപ്രതീക്ഷിതമല്ലേ. കൂടാതെ ഇന്നത്തെ സാമ്പത്തിക അവസ്ഥ ആയിരിക്കില്ല 30 ഓ 40 ഓ വർഷം കഴിയുമ്പോൾ. ലോകം ഓരോ ദിനവും മാറുന്നു. ഇരുപതുകളിൽ വീട് വാക്കുന്നവർ മിടുക്കന്മാർ അല്ലെങ്കിൽ മിടുക്കത്തികൾ. അവർക്ക് 70 വയസിൽ സാമ്പത്തിക പ്രയാസം വരില്ല.
വാടകക്ക് താമസിച്ചാൽ വീട് വെക്കാൻ മാറ്റി വെച്ച cash അടിച്ചു പൊളിച്ചു ജീവിതം ജീവിക്കാം. വീട് ചോർച്ച വരുമെന്നോ / പുതിയ ഫാഷൻ വരുമെന്നോ / മക്കൾ പൊളിച്ചു കളയുമെന്നോ/ കടം കേറി ബാധ്യത തീരാതെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നോ എന്നൊക്കെയുള്ള ടെൻഷനും ഇല്ല. പുതിയ model വീടുകൾ വരുമ്പോൾ ആ വീട് വാടകക്ക് കിട്ടിയാൽ അത് എടുക്കുക.. ലൈഫ് അടിപൊളി ബാധ്യത ഇല്ല ജീവിതം happy 👍
Note: ഇപ്പോഴത്തെ സർവ്വേ പറയുന്നത് 100ൽ 30%വീടും താമസിക്കാൻ ആളില്ലാതെ പൂട്ടി ഇട്ടിരിക്കുകയാണ്. അത് മാത്രമല്ല പുതിയ വീടുകൾ പണിതിട്ട് ആരും താമസിക്കാതെ 2/3വർഷം അങ്ങനെ ഇട്ടിട്ട് വാടകക്ക് കൊടുക്കുന്ന ഒരു പ്രവണതയാണ് മലയാളികൾ ചെയ്തു വരുന്നത്. എല്ലാം വിദേശത്തേക്ക് ഓടുന്നു... ഈ ഞാനും ഓടാൻ നോക്കുന്നു...
സർ, ഒരു ദീർഘവീക്ഷണം അങ്ങയുടെ വാക്കുകളിൽ കൂടി പബ്ലിക്കിന് നൽകിയതിൽ സന്തോഷം. സാധാരണ അധ്വാനിച്ചു കാര്യങ്ങൾ നിർവഹിക്കുന്നർ നാൽപതു വയസെങ്കിലും ആകും. കുടുംബകാരണവന്മാർ ഉണ്ടാക്കിയിട്ട പല വീടുകളും ഇന്നും നിലനിൽക്കുയുന്നതുണ്ട്. എന്നാലും ശരാശരി അങ്ങയോട് യോചിക്കുന്നു. കൂട്ടുകുടുംബം തന്നെ നല്ലത് എന്ന അഭിപ്രായവും എനിക്കുണ്ട്, അത് നിലനിൽക്കുന്നതിനും കുടുംബകെട്ടുറപ്പിനും അങ്ങയുടെ വാക്കുകൾ ഉപകാരപ്പെടും. 👍👍👍👍
വീട് എന്നത് സുരക്ഷിതത്വത്തിന് ആണ് എന്ന് ചിന്തിച്ചാൽ ഈ ഒരു ചിന്തയ്ക്ക് പ്രസക്തിയില്ല . നാം ആർഭാടത്തിനും , താൻപ്രമാണിത്വത്തിനും വേണ്ടി വീടു പണിയുമ്പോഴാണ് കുഴപ്പങ്ങൾ ആരംഭിയ്ക്കുന്നത്. ഗുണനിലവാരത്തോടുകൂടി നിർമ്മാണങ്ങൾ നടത്തിയാൽ 30-40 വർഷം ഒക്കെ വീട് നിലനിൽക്കും . പിന്നെ, നാം നമ്മുടെ കാലാവസ്ഥയേയും , നമ്മുടെ പരിസ്ഥിതികളേയും , വിഭവ ലഭ്യതയേയും കണക്കിലെടുക്കാതെ പലതിനേയും അനുകരിയ്ക്കുകയും , മാതൃകയാക്കാനുമുള്ള അടങ്ങാത്ത ത്വരയാണ് നമ്മെ കുഴപ്പത്തിലാക്കുന്നത് . വിദേശരാജ്യങ്ങൾ ഗ്രീൻഹൗസ് , കമ്മ്യൂണിറ്റി ഹൗസ് മാതൃകകൾ ഒക്കെ പ്രവർത്തന പഥത്തിലാക്കിയിട്ട് ദശകങ്ങളായി .നമുക്ക് പണിയാനുപയോഗിയ്ക്കുന്ന സാമഗ്രികൾ പുനരുപയോഗിയ്ക്കുന്നതിന് എങ്കിലും സാധിയ്ക്കണം . എങ്കിലേ Non renewable resources ൻ്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ കഴിയൂ , അതുപോലെ Land sub division / Fragmentation ഒക്കെ കുറയ്ക്കാൻ കഴിയണം. നമുക്ക് ഒരു തലമുറയ്ക്കായി നമ്മുടെ അദ്ധ്വാന കാലഘട്ടത്തിൽ ഒരു വീട് എന്നത് മാത്രമെ സാദ്ധ്യമാകൂ . വേണ്ടിവന്നാൽ അത്യാവശ്യ നവീകരണങ്ങൾ നടത്തി നമ്മുടെ അനന്തരാവകാശികൾ ഉപയോഗിയ്ക്കാൻ കഴിയണം.
മലയാളിയുടെ വീടെന്ന concept മാറിക്കൊണ്ടിരിക്കുന്നു. മറ്റെല്ലാ സംസ്കാരങ്ങളും adopt ചെയ്യുന്ന വേഗത വീടിന്റെ കാര്യത്തിൽ ഇല്ല എന്നുവേണം കരുതാൻ. വീട് കണ്ടു ആളെ വിലയിടുന്ന സംസ്കാരം മാറണം അല്ലാതെ 30 വർഷത്തെ building life അല്ല
Shajumon Chacko
Gardening & Landscaping | Malappuram
കോൺക്രീറ്റ് ഇല്ലാത്ത വീടുകളുടെ നിർമാണങ്ങൾ ഇപ്പോൾ നടന്നു വരുന്നുണ്ട്. ഭാവിയിൽ വരാൻ പോകുന്നതും ഈ രീതിയാകും വിദേശ രാജ്യങ്ങളിലൊക്കെ ഇത് പണ്ടേയുള്ളതാണ്. മാസങ്ങൾക്കുള്ളിൽ പണി കഴിയും , ഭാവിയിൽ Renew ചെയ്യാനും എളപ്പമാണ് സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ആരോഗ്യത്തിന് നല്ലത്.(നമ്മൾ ഇപ്പോൾ ഉണ്ടാക്കുന്ന വീടുകൾ വർഷങ്ങൾ എടുത്താണ് തീരുന്നത് , ആയുഷ്ക്കാല സമ്പാദ്യം അവിടെ തീരും കൂടാതെ കടവും , മറ്റു കഷ്ടപ്പാടുകളും ) പിന്നെ നമ്മൾ വീടുകൾ പണിയുമ്പോൾ അടുത്ത തലമുറയെ ഉദ്ദേശിച്ച് പണിയുന്നതു തന്നെ മണ്ടത്തരമാണ് മുപ്പതോ നാൽപ്പതോ വർഷങ്ങൾക്കു മുമ്പുള്ള ഏതങ്കിലുമൊരു വീട് കാണാൻ സാധിക്കുമോ ? നമ്മുടെ കാർന്നവന്മാർ പണിത വീടുകൾ പൊളിച്ചു കളഞ്ഞ ട്ടല്ലേ നമ്മൾവീടുകൾ പണിയുന്നത് അതായത് ഇപ്പോൾ നമ്മൾ ഉണ്ടാക്കുന്ന ഈ വീടുകൾ നമ്മുടെ മക്കൾ പൊളിച്ചു കളയുമെന്നുറപ്പല്ലേ, ഈയൊരു ചിന്ത നമുക്കുണ്ടാകുന്നത് നല്ലത്.
M J Thomas
Civil Engineer | Malappuram
വീട് വച്ചു പൊങ്ങച്ചം കാണിക്കുന്ന ഏക ജീവി മലയാളികൾ ആണ്... പ്രകൃതിയെ ചൂഷണം ചെയ്തു നശിപ്പിക്കുന്ന പ്രക്രിയ ആണ് കെട്ടിട നിർമാണം.... ഇതിനൊക്കെ കടിഞ്ഞാൺ ഇടേണ്ട കാലം കഴിഞ്ഞു.. 2 ഓ 3 ആൾക്ക് താമസിക്കാൻ വലിയ കൊട്ടാരം പോലെത്തെ മാളിക.... ❓️ കേരളം ഭാവിയിൽ കോൺക്രീറ്റ് കാടുകൾ ആയി മാറും ഒരിക്കൽ അതൊക്കെ നീക്കം ചെയ്യേണ്ടതായി വരും... അന്ന് ആ വേസ്റ് തള്ളാൻ ഈ ഭൂമി കേരളം മതിയാവില്ല
Arun Alat
Interior Designer | Kannur
ഊർജ്ജവും ഉണർവ്വും ഉള്ള യവ്വനത്തിൽ നല്ല സൗകര്യങ്ങളോട് കൂടി ജീവിക്കുക. നാളെ എന്നത് അപ്രതീക്ഷിതമല്ലേ. കൂടാതെ ഇന്നത്തെ സാമ്പത്തിക അവസ്ഥ ആയിരിക്കില്ല 30 ഓ 40 ഓ വർഷം കഴിയുമ്പോൾ. ലോകം ഓരോ ദിനവും മാറുന്നു. ഇരുപതുകളിൽ വീട് വാക്കുന്നവർ മിടുക്കന്മാർ അല്ലെങ്കിൽ മിടുക്കത്തികൾ. അവർക്ക് 70 വയസിൽ സാമ്പത്തിക പ്രയാസം വരില്ല.
Ajay Ramachandrakurup
Contractor | Kollam
😄😄😄നാളെ നിങ്ങൾ ഉണ്ട് എന്ന് ഉറപ്പ് തരാൻ പറ്റുമോ 🙏🙏🙏സഹോദരാ 😄😄😄പിന്നെ അല്ലെ 70വയസ് 😄😄😄🙏🙏🙏നമിച്ചു 😄😄😄
Santhosh f
Home Owner | Kollam
വാടകക്ക് താമസിച്ചാൽ വീട് വെക്കാൻ മാറ്റി വെച്ച cash അടിച്ചു പൊളിച്ചു ജീവിതം ജീവിക്കാം. വീട് ചോർച്ച വരുമെന്നോ / പുതിയ ഫാഷൻ വരുമെന്നോ / മക്കൾ പൊളിച്ചു കളയുമെന്നോ/ കടം കേറി ബാധ്യത തീരാതെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നോ എന്നൊക്കെയുള്ള ടെൻഷനും ഇല്ല. പുതിയ model വീടുകൾ വരുമ്പോൾ ആ വീട് വാടകക്ക് കിട്ടിയാൽ അത് എടുക്കുക.. ലൈഫ് അടിപൊളി ബാധ്യത ഇല്ല ജീവിതം happy 👍 Note: ഇപ്പോഴത്തെ സർവ്വേ പറയുന്നത് 100ൽ 30%വീടും താമസിക്കാൻ ആളില്ലാതെ പൂട്ടി ഇട്ടിരിക്കുകയാണ്. അത് മാത്രമല്ല പുതിയ വീടുകൾ പണിതിട്ട് ആരും താമസിക്കാതെ 2/3വർഷം അങ്ങനെ ഇട്ടിട്ട് വാടകക്ക് കൊടുക്കുന്ന ഒരു പ്രവണതയാണ് മലയാളികൾ ചെയ്തു വരുന്നത്. എല്ലാം വിദേശത്തേക്ക് ഓടുന്നു... ഈ ഞാനും ഓടാൻ നോക്കുന്നു...
Ajeesh kumar
Home Owner | Palakkad
നല്ല പ്രായത്തിൽ മൂഞ്ചി ജീവിക്കണമെന്ന് കൊള്ളാം 😂
Anilkumar Gopinathanpillai
Civil Engineer | Kollam
സർ, ഒരു ദീർഘവീക്ഷണം അങ്ങയുടെ വാക്കുകളിൽ കൂടി പബ്ലിക്കിന് നൽകിയതിൽ സന്തോഷം. സാധാരണ അധ്വാനിച്ചു കാര്യങ്ങൾ നിർവഹിക്കുന്നർ നാൽപതു വയസെങ്കിലും ആകും. കുടുംബകാരണവന്മാർ ഉണ്ടാക്കിയിട്ട പല വീടുകളും ഇന്നും നിലനിൽക്കുയുന്നതുണ്ട്. എന്നാലും ശരാശരി അങ്ങയോട് യോചിക്കുന്നു. കൂട്ടുകുടുംബം തന്നെ നല്ലത് എന്ന അഭിപ്രായവും എനിക്കുണ്ട്, അത് നിലനിൽക്കുന്നതിനും കുടുംബകെട്ടുറപ്പിനും അങ്ങയുടെ വാക്കുകൾ ഉപകാരപ്പെടും. 👍👍👍👍
Roy Kurian
Civil Engineer | Thiruvananthapuram
വീട് എന്നത് സുരക്ഷിതത്വത്തിന് ആണ് എന്ന് ചിന്തിച്ചാൽ ഈ ഒരു ചിന്തയ്ക്ക് പ്രസക്തിയില്ല . നാം ആർഭാടത്തിനും , താൻപ്രമാണിത്വത്തിനും വേണ്ടി വീടു പണിയുമ്പോഴാണ് കുഴപ്പങ്ങൾ ആരംഭിയ്ക്കുന്നത്. ഗുണനിലവാരത്തോടുകൂടി നിർമ്മാണങ്ങൾ നടത്തിയാൽ 30-40 വർഷം ഒക്കെ വീട് നിലനിൽക്കും . പിന്നെ, നാം നമ്മുടെ കാലാവസ്ഥയേയും , നമ്മുടെ പരിസ്ഥിതികളേയും , വിഭവ ലഭ്യതയേയും കണക്കിലെടുക്കാതെ പലതിനേയും അനുകരിയ്ക്കുകയും , മാതൃകയാക്കാനുമുള്ള അടങ്ങാത്ത ത്വരയാണ് നമ്മെ കുഴപ്പത്തിലാക്കുന്നത് . വിദേശരാജ്യങ്ങൾ ഗ്രീൻഹൗസ് , കമ്മ്യൂണിറ്റി ഹൗസ് മാതൃകകൾ ഒക്കെ പ്രവർത്തന പഥത്തിലാക്കിയിട്ട് ദശകങ്ങളായി .നമുക്ക് പണിയാനുപയോഗിയ്ക്കുന്ന സാമഗ്രികൾ പുനരുപയോഗിയ്ക്കുന്നതിന് എങ്കിലും സാധിയ്ക്കണം . എങ്കിലേ Non renewable resources ൻ്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ കഴിയൂ , അതുപോലെ Land sub division / Fragmentation ഒക്കെ കുറയ്ക്കാൻ കഴിയണം. നമുക്ക് ഒരു തലമുറയ്ക്കായി നമ്മുടെ അദ്ധ്വാന കാലഘട്ടത്തിൽ ഒരു വീട് എന്നത് മാത്രമെ സാദ്ധ്യമാകൂ . വേണ്ടിവന്നാൽ അത്യാവശ്യ നവീകരണങ്ങൾ നടത്തി നമ്മുടെ അനന്തരാവകാശികൾ ഉപയോഗിയ്ക്കാൻ കഴിയണം.
Abdul Rahiman Rawther
Civil Engineer | Kottayam
കെട്ടിടത്തിന്റെലൈഫ് 100 വർഷം കിട്ടണേൽ ഒരു 10% funds കൂടുതൽ ചിലവാക്കിയാൽ മതി
INNOVATIVE BUILDERS INNOVATIVE BUILDERS
Contractor | Ernakulam