hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

സ്ലാബുകൾ പ്ലാസ്റ്റർ ചെയ്യുമ്പോൾ വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഉപയോഗിക്കമോ? .
likes
3
comments
3

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

സ്ലാബുകൾ വാട്ടർ പ്രൂഫ് ചെയ്ത ശേഷം അതിന്റെ മുകളിൽ plaster / Screed ചെയ്യുകക. പ്ലാസ്റ്ററിൽ ചേർക്കുന്നത് SBR ആണ് . വീടിന്റെ /ബിൽഡിങ്ങിന്റെ ചുമർ /ടെറസ് തേപ്പ് (പ്ലാസ്റ്ററിംഗ് ) ചെയ്യുമ്പോൾ തേപ്പ് കോൺക്രീറ്റ്നോട്‌ അല്ലങ്കിൽ ചുമരിനോട് നന്നായി ഒട്ടി പിടിക്കുവാൻ വേണ്ടി സിമെന്റിൽ ചേർക്കുന്ന ഒരു സൂപ്പർ ബോണ്ടിംഗ് ഏജന്റ് ആണ് SBR ലാറ്റക്സ് . സിമൻറ് മിക്സിൽ ഉപയോഗിക്കുമ്പോൾ ഇത് ഒരു മിശ്രിതമായി പ്രവർത്തിക്കുകയും സിമന്റ് മോർട്ടറിന്റെ ചില പോരായ്മകൾ പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു, അതായത്, സൂര്യ പ്രകാശം അടിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്ത ഭാഗം ചൂട് കൊണ്ട് വികസിക്കുമ്പോൾ അവിടെ ക്രാക്ക് വരുവാൻ സാധ്യത വളരെ കൂടുന്നു... എന്നാൽ ആ മിക്സിൽ SBR ലേറ്റക്സ് കൂടി മിക്സ്‌ ചെയ്തിട്ടുണ്ടങ്കിൽ അവയ്ക്ക് സങ്കോച ഇഫക്റ്റുകൾ മൂലം ഉണ്ടാകുന്ന ക്രാക്ക് ഒരു പരിധി വരെ ഉണ്ടാകാതെ SBR ലാറ്റക്സ് പ്രവർത്തിക്കുന്നു. അത് പോലെ പ്ലാസ്റ്റർ ചെയ്യുന്ന ഭാഗത്ത് ഫൈബർ മേഷ് ഉപയോഗിക്കുകയാണെങ്കിൽ ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നമുക്ക് കഴിയും ... കൂടാതെ സിമെന്റ് മിക്സ്സിന്റെ ഫ്ലെക്സ്ചറൽ / ടെൻ‌സൈൽ ശക്തി SBR ലാറ്റക്സ് ഉപയോഗിക്കുമ്പോൾ ഒരുപാട് വർദ്ധിക്കുവാൻ സഹായിക്കുന്നു. 50 kg വരുന്ന ഒരു ബാഗ് സിമന്റിന് 5 മുതൽ 9 ലിറ്റർ SBR latex വേണം എന്നാണ് Fosroc കമ്പനിയുടെ Data ഷീറ്റ് പ്രകാരം പറയുന്നത്..

mericon designers
mericon designers

Water Proofing | Wayanad

പ്ലാസ്റ്ററിനു മുമ്പ് വാട്ടർപ്രൂഫ് ചെയ്യണം ഇല്ലെങ്കിൽ പ്ലാസ്റ്ററിങ്ങിനു ശേഷം വാട്ടർപ്രൂഫ് ചെയ്യണം

Arshiq mp
Arshiq mp

Civil Engineer | Malappuram

sure

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store