hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

വീട് പ്ലാസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? ചുടു കട്ട (ഇഷ്ടിക) കൊണ്ട് ചെയ്ത വീട് പ്ലാസ്റ്റർ ചെയ്യും മുൻപ് സിമന്റ്‌ powder എറിഞ്ഞു പിടിപ്പിച്ചു അതിന്റെ പുറത്ത് പ്ലാസ്റ്റർ ചെയ്താൽ അത് നല്ലതാണോ? എന്തെങ്കിലും ദോഷഫലം ഉണ്ടെങ്കിൽ പറഞ്ഞു തരണേ? 🙏
likes
2
comments
2

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

1, പ്ലാസ്റ്റർ ചെയ്യുമ്പോൾ PPC (പോർട്ട്‌ലാൻഡ് പോസോലോണ സിമന്റ്‌ ) ഉപയോഗിക്കുന്നതാകും നല്ലത്... കാരണം സ്ലോ സെറ്റിങ് ആയത് കൊണ്ട് ശ്രിങ്കെജ് ക്രാക്ക് OPC യെക്കാളും കുറവായിരിക്കും... 2, asper IS Code 2402-1963 a,മിനിമം 1:4 റേഷ്യയിൽ 12mm തിക്ക്നെസ്സിൽ (മിനിമം) പുറം ചുമരുകൾ തേക്കുക.. b, മിനിമം 1:5 റേഷ്യയിൽ 12mm തിക്ക്നെസ്സിൽ (മിനിമം) ഉൾ ചുമരുകൾ തേക്കുക.. c, മിനിമം 1:4 റേഷ്യയിൽ 12mm തിക്ക്നെസ്സിൽ (മിനിമം) സീലിംങ്ങ് തേക്കുക. (തിക്ക്നെസ്സ് കൂടുന്ന പ്ലാസ്റ്ററിങ്ങും കോഡിൽ പറയുന്നുണ്ട് ) 3, പ്ലാസ്റ്റർ മിക്സ്‌ നന്നായി മിക്സ് ചെയ്യുവാൻ ശ്രദ്ധിക്കുക... 4, നല്ല പ്ലാസ്റ്ററിങ് സാൻഡ് ആണ് പ്ലാസ്റ്ററിങ്ങിനു ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.. 5, ഡോർ, വിൻഡോ കോർണർ വരുന്ന ഭാഗങ്ങൾ, കോൺക്രീറ്റ് beam, കോളം, സ്ലാബും ചുമരും വരുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ചിക്കൻ മേഷ് / ഫൈബർ മേഷ് വച്ചു പ്ലാസ്റ്റർ ചെയ്യുക... അല്ലങ്കിൽ അത്തരം ഭാഗങ്ങളിൽ ക്രാക്ക് വരുവാൻ സാധ്യത കൂടുതലാണ്... 6, പ്ലാസ്റ്റർ മിക്സ് ചെയ്യുവാൻ ഉപയോഗിക്കുന്ന വെള്ളം ഉപ്പ് രസം ഇല്ലാത്ത കുടി വെള്ളം പോലത്തെ ശുദ്ധ ജലമാണെന്ന് ഉറപ്പ് വരുത്തുക.. 7, മിക്സിൽ വാട്ടർ / മിക്സ് റേഷിയോ കൂടാതെ ഇരിക്കുവാൻ SBR latex or ഇന്റെഗ്രൽ കെമിക്കൽ ഉപയോഗിക്കുക.. 8, പ്ലാസ്റ്ററിങ് ചെയ്തു കഴിഞ്ഞ ശേഷം 10 മണിക്കൂർ കഴിയുമ്പോൾ മുതൽ മിനിമം 3 ടൈം 7 ഡേയ്‌സ് നന്നായി സ്പ്രൈ ചെയ്തോ വെള്ളം കോരി ഒഴിച്ചോ നനക്കുക / ക്യുറിങ്ങ് കോമ്പൗണ്ട് ഉപയോഗിക്കുക 9, പ്ലാസ്റ്റർ ചെയ്യുന്ന മിക്സ്സിൽ SBR ലേറ്റക്സ് മിക്സ്‌ ചെയ്തു പ്ലാസ്റ്റർ ചെയ്താൽ A, ഭാവിയിൽ ക്രാക്ക് വരാതിരിക്കുവാനും B, ബ്രിക്കിൽ പ്ലാസ്റ്ററിങ് നന്നായി ഒട്ടി പിടിച്ചു നിൽക്കുവാനും , C, പ്ലാസ്റ്ററിങ്ങിലൂടെയുള്ള ലീക്ക് തടയുവാനും D, പ്ലാസ്റ്ററിങ് മിക്സ്സിന്റെ സ്‌ട്രെങ്ങ്ത്ത് പതിമടങ്ങു കൂടുവാനും E, പ്ലാസ്റ്ററിങ്ങിന്റെ ലൈഫ് കൂടുവാനും സഹായിക്കും. ഇനി Dampness ചുമരിൽ വരാതെ ഇരിക്കുവാൻ പ്ലാസ്റ്റർ ചെയ്തു കഴിഞ്ഞ ശേഷം 1, ഫ്ലാറ്റ് സൺ ഷൈടും ചുമരും ചേരുന്ന ഭാഗത്ത് ചുമരിലേക്ക് 40cm കയറ്റിയും സൺ ഷൈഡിലേക്ക് 30 cm ഇറക്കിയും ഇന്റർനാഷണൽ ബ്രാൻഡ് ആയ FOSROC എന്ന കമ്പനിയുടെ DAMP PROTECT എന്ന 2K സെമെന്റിഷ്യസ് മേത്തോട് 2 കൊട്ട് ചുമരിൽ ആപ്ലിക്കേഷൻ ചെയ്യണം... 2, ഗ്രൗണ്ട് ഫ്ലോറിൽ ഫൌണ്ടേഷനു മുകളിലുള്ള ചുമരിൽ മിനിമം ഒരു മീറ്റർ ഹൈറ്റിൽ വീടിന്റെ പുറം ഭാഗത്തും അകം ഭാഗത്തും മുകളിൽ പറഞ്ഞ damp protect എന്ന പ്രോഡക്റ്റ് കൊണ്ട് അപ്ലിക്കേഷൻ ചെയ്യണം... 3, ബാത്രൂമിന്റെ പുറം ചുമരിലും, വാഷ് ബേസിൻ ഇരിക്കുന്ന നാലു ചുറ്റുമുള്ള ചുമരിലും, കിച്ചനോട്‌ ചേർന്ന് വരുന്ന ഡെയിനിങ് ഹാൾ ചുമരിലും മിനിമം ഒരു മീറ്റർ ഹൈറ്റിൽ മുകളിൽ പറഞ്ഞ പ്രോഡക്ട് കൊണ്ട് രണ്ട് കൊട്ട് അപ്ലിക്കേഷൻ ചെയ്യണം.. A, പെയിന്റ് അടിക്കുന്ന സമയത്ത് ബ്രീത്തിങ്ങ് കപ്പാസ്സിറ്റിയുള്ളതും (അകത്തുള്ള ഈർപ്പം പുറത്തേക്ക് കളയുകയും പുറമെയുള്ള ഈർപ്പം ഉള്ളിലേക്ക് കടത്തി വിടാത്തതുമായ പ്രോഡക്റ്റ് ) പ്രൈമർ അടക്കം മൂന്നു കൊട്ട് അടിക്കുമ്പോൾ 140 മൈക്രോണിൽ കൂടുതൽ തിക്ക്നെസ്സ് വരുന്നതുമായ വാട്ടർപ്രൂഫ് പെയിന്റ് കൊണ്ട് മാത്രം പെയിന്റ് ചെയ്യിക്കുക..പ്രേതെകിച്ചു മഴയും വെയിലും നേരിട്ട് അടിക്കുന്ന ചുമരുകൾ ആണെങ്കിൽ...FOSROC കമ്പനിയുടെ WALL GUARD ഇതരത്തിലുള്ള ഒരു പ്രോഡക്ട് ആണ്... കടപ്പാട് FAISAL MOHAMMED (Civil Engineer )

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

gypsum plastering cheyyu കൂടുതൽ vivarangalkku contact cheyu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store